പരിശോധനയുണ്ടെന്ന് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നത് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നതായി പോലീസ്

ഒരാളെ പെറ്റികേസില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ ചെയ്യുന്ന ഈ പ്രവൃത്തി വന്‍ കുറ്റകൃത്യങ്ങള്‍ക്ക് വരെ കുട പിടിക്കുന്നതാണെന്നു കൊച്ചി സിറ്റി ട്രാഫിക്ക് പോലീസ് സബ്് ഇന്‍പെക്ടര്‍ രാധാകൃഷന്‍ പറയുന്നു.

പരിശോധനയുണ്ടെന്ന് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നത് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നതായി പോലീസ്

കൊച്ചി: പോലീസ് വകുപ്പിന്റെ വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ നല്‍കുന്നത് സര്‍വ്വ സാധാരണമായ കാര്യമാണ്. വാഹന പരിശോധന കഴിഞ്ഞു പോകുന്ന വാഹനങ്ങളോ പരിശോധനയില്‍ ഉള്‍പ്പെടാതെ പോകുന്ന വാഹനങ്ങളിലുളളവരോ ആകും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ സിഗ്‌നല്‍ നല്‍കുക. ബോധപൂര്‍വ്വമല്ലാതെ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുളള പഴുതുകള്‍ നല്‍കുന്നുണ്ടെന്ന് പൊലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.


ഒരാളെ പെറ്റികേസില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ ചെയ്യുന്ന ഈ പ്രവൃത്തി വന്‍ കുറ്റകൃത്യങ്ങള്‍ക്ക് വരെ കുട പിടിക്കുന്നതാണെന്നും മാല പൊട്ടിക്കല്‍, കഞ്ചാവ് വില്‍പന, വാഹന മോഷ്ടാക്കള്‍ തുടങ്ങിയവര്‍ക്ക് ഇത്തരത്തിലുളള സിഗ്‌നലുകള്‍ സഹായകരമാകുന്നതായി കൊച്ചി സിറ്റി ട്രാഫിക്ക് പോലീസ് സബ് ഇന്‍പെക്ടര്‍ രാധാകൃഷന്‍ പറഞ്ഞു.

'ഇതൊരു പൊതു വിഷയമാണ്. ഇങ്ങനെ ഒരാള്‍ സിഗ്നല്‍ നല്‍ക്കുന്നത് കുറ്റകൃത്യമായി കണക്കാനാകാത്തത് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പൊതുജനങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്.' അദ്ദേഹം പറഞ്ഞു.

ചെക്കിങ്ങ് സ്ഥലം കഴിഞ്ഞതിന് ശേഷം ആ വാഹനം  പിന്നീടുള്ള വഴിയില്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്ക്  ഡിഗ്നല്‍ നല്‍ക്കുന്നത് ചെക്കിംഗ് നടക്കുന്ന സ്ഥലത്തുള്ള പൊലീസുകാര്‍ക്ക് കണ്ടു പിടിക്കാന്‍ സാധിക്കാറുമില്ല. സാധാരണയായി കൈ കൊണ്ട് തലയില്‍ തൊപ്പി പോലെ വച്ചു കാണിച്ചുകൊടുക്കുന്നതും, കൈകൊണ്ട് എഴുതുന്ന രീതിയില്‍ കാണിക്കുകയും, പകല്‍ സമയത്ത് ലൈറ്റ് ഇട്ട് കാണിക്കുന്നതും, രാത്രി സമയത്ത് ഡിമും, ബ്രയ്റ്റും തുടരെ തുടരെ അടിക്കുന്നതുമാണ് സിഗ്നല്‍ സംവിധാനങ്ങള്‍.

Read More >>