നാദാപുരത്തെ അസ്ലമിന്റെ കൊലപാതകത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് ലീഗ് എംഎല്‍എ കെ.എം ഷാജി

''ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നത് ഭീരുത്വമാണെങ്കില്‍ ആ ആരോപണം അഭിമാനപൂര്‍വം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു''

നാദാപുരത്തെ അസ്ലമിന്റെ കൊലപാതകത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് ലീഗ് എംഎല്‍എ കെ.എം ഷാജി

കോഴിക്കോട്: നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും അദ്ദേഹത്തിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ലീഗ് എംഎല്‍എ കെ.എം ഷാജി. ചന്ദ്രിക വാരികയില്‍ എഴുതിയ ലേഖനത്തിലാണ് കെ എം ഷാജി പിണറായി വിജയനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

അസ്ലമിന്റെ കൊലപാതകത്തിന് കായികമായി തിരിച്ചടിക്കണമെന്ന് പറയുന്ന ലീഗ് പ്രവര്‍ത്തകരെയും കെ.എം ഷാജി ലേഖനത്തില്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലും മറ്റും ലീഗ് നേതൃത്വത്തെ ഭീരുക്കള്‍ എന്നു വിളിച്ചാക്ഷേപിക്കുന്നവര്‍ക്ക് മറുപടിയായി ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നത് ഭീരുത്വമാണെങ്കില്‍ ആ ആരോപണം അഭിമാനപൂര്‍വം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. നിയമം കൈയിലെടുക്കരുതെന്നും നിയമത്തിന്റെ വഴി തേടണമെന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് അണികളോടാണ്. ലീഗ് പ്രതികരിക്കാത്തതെന്തെന്ന് ചോദിക്കുന്ന എല്ലാവരെയും നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും ഷാജി വ്യകതമാക്കുന്നു.

Read More >>