യുഡിഎഫ് ഉപേക്ഷിച്ച കെ എം മാണിയെ കണക്കിന് പരിഹസിച്ചു നവമാധ്യമ ട്രോളുകള്‍

മാണി-യുഡിഎഫ് വേര്‍പിരിയല്‍ സൌഹൃദ ദിനത്തില്‍ സംഭവിച്ചു എന്നത് ട്രോളുകളുടെ ആക്കം കൂട്ടുന്നു

യുഡിഎഫ് ഉപേക്ഷിച്ച കെ എം മാണിയെ കണക്കിന് പരിഹസിച്ചു നവമാധ്യമ ട്രോളുകള്‍


പത്തനംതിട്ട: 30 വര്‍ഷങ്ങള്‍ നീണ്ട യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കെ എം മാണിയുടെ തീരുമാനത്തിന്റെ തെറ്റും ശരികളും കേരളമൊട്ടാകെ തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യുകയാണ്. സമീപ കാലത്ത് രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വിഷയങ്ങളില്‍ ഒന്നായി ഇത് മാറുമ്പോള്‍ സംഭവത്തിലെ നര്‍മ്മം കണ്ടെത്തുകയാണ് നവമാധ്യമങ്ങളിലെ  ട്രോളര്‍മാര്‍. മാണി-യുഡിഎഫ് വേര്‍പിരിയല്‍ സൌഹൃദ ദിനത്തില്‍ സംഭവിച്ചു എന്നത് ട്രോളുകളുടെ ആക്കം കൂട്ടുന്നു.

കെഎം മാണിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും ട്രോളുകള്‍ക്ക് വിഷയമാകുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം  കെ എം മാണിയുടെ എന്‍ ഡി എ മുന്നണി പ്രവേശനത്തെ പരാമര്‍ശിച്ചിട്ടുള്ളതാണ്.

EBEBG

ഇനി ഏത് മുന്നണിയിലേക്കെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുന്ദരിയായ പെണ്ണിനെ കാണുമ്പോള്‍ മറ്റുള്ളവര്‍ അടുത്തുവരാന്‍ ശ്രമിക്കുമെന്ന മാണിയുടെ പരാമര്‍ശവും ട്രോളിന് വിഷയമായിട്ടുണ്ട്.

DFGSF

സംഭവുമായി ബന്ധപ്പെട്ടു ഉമ്മന്‍ ചാണ്ടിയും ട്രോളുകള്‍ക്ക് പാത്രമായി.

UMMAVHAN
മാണിയെയും ഉമ്മന്‍ ചാണ്ടിയെയും കുമമനത്തെയും  മാത്രമല്ല വിഷയവുമായി ബന്ധപ്പെട്ടു രമേശ്‌ ചെന്നിത്തലയെയും തിരുവഞ്ജൂരിനെയും പോലും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല.

THIRURAMESH

ട്രോളുകളുടെ കൂട്ടത്തില്‍ യുഡിഎഫ് വിടാനുള്ള മാണിയുടെ തീരുമാനത്തെ പരിഹസിച്ച്  കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമും രംഗത്തെത്തിയിരുന്നു. മാണിയുടെ അവതരണവേളയിലെ ലഡു വിതരണത്തെ പരിഹസിച്ചു ''ലഡു എന്റെ തൊണ്ടയില്‍ ബ്ലോക്കാവില്ല സാറേ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.
Read More >>