മലബാറിലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കളെ ചാക്കിടാന്‍ കോണ്‍ഗ്രസിന്റെ രഹസ്യനീക്കം

ശക്തിയില്ലെങ്കിലും മലബാറിലും എല്ലാ ജില്ലകളിലും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഔദ്യോഗിക കമ്മിറ്റികളും ഭാരവാഹികളും ഉണ്ട്. ഇവരെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ചില നേതാക്കള്‍ രഹസ്യമായി ആരംഭിച്ചു.

മലബാറിലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കളെ ചാക്കിടാന്‍ കോണ്‍ഗ്രസിന്റെ രഹസ്യനീക്കം

കോഴിക്കോട്: കെഎം മാണിയും കൂട്ടരും യുഡിഎഫ് വിട്ടതോടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ നേതാക്കളെയും അണികളെയും ലക്ഷ്യമിട്ട് മലബാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍. ശക്തിയില്ലെങ്കിലും മലബാറിലും എല്ലാ ജില്ലകളിലും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഔദ്യോഗിക കമ്മിറ്റികളും ഭാരവാഹികളും ഉണ്ട്. ഇവരെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ചില നേതാക്കള്‍ രഹസ്യമായി ആരംഭിച്ചു. മുന്‍പ് ആര്‍എസ്പി എല്‍ഡിഎഫ് വിട്ടപ്പോള്‍ സംസ്ഥാനത്ത് ഉടനീളമുള്ള ആര്‍എസ്പി കമ്മിറ്റികളെ പിളര്‍ത്തി സിപിഐഎം പരീക്ഷിച്ച അതേ തന്ത്രത്തിനാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.

എന്നാല്‍ വരാനിരിക്കുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വന്തം ശക്തി കാണിക്കാന്‍ വേണ്ടി ചില നേതാക്കള്‍ സ്വന്തം നിലയില്‍ നടത്തുന്ന രഹസ്യനീക്കങ്ങള്‍ ആണ് ഇതെന്നും വിവരമുണ്ട്. ഏതായാലും വരും ദിനങ്ങളില്‍ ഇത്തരം നീക്കങ്ങളുടെ ഫലം കണ്ടു തുടങ്ങുമെന്ന പ്രതീക്ഷയിലാണ്  മലബാറിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങള്‍.