കേരള കോൺഗ്രസ് യുഡിഎഫിനു പുറത്തേക്ക്; ഇനി സ്വതന്ത്ര നിലപാട്: ഭരണപക്ഷം നല്ലകാര്യം ചെയ്താല്‍ അംഗീകരിക്കുമെന്ന് കെ എം മാണി

പാര്‍ട്ടി നിര്‍ണായകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുന്നണിക്കകത്ത് പരസ്പരം സ്നേഹം ഇല്ലെന്ന് വന്നാല്‍ വിശ്വാസം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്വാനിക്കുന്നവരുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും വിമോചനത്തിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസ് യുഡിഎഫിനു പുറത്തേക്ക്; ഇനി സ്വതന്ത്ര നിലപാട്: ഭരണപക്ഷം നല്ലകാര്യം ചെയ്താല്‍ അംഗീകരിക്കുമെന്ന് കെ എം മാണി

പതിറ്റാണ്ടുകളായി തുടരുന്ന മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് എം ഉറച്ചുതന്നെയെന്ന സൂചന നല്‍കി കെഎം മാണി. ചരല്‍ക്കുന്ന് ക്യാംപില്‍ ചരിത്രം ഓര്‍മിപ്പിച്ചായിരുന്നു കെ എം മാണിയുടെ പ്രസംഗം.

പാര്‍ട്ടി നിര്‍ണായകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുന്നണിക്കകത്ത് പരസ്പരം സ്നേഹം ഇല്ലെന്ന് വന്നാല്‍ വിശ്വാസം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്വാനിക്കുന്നവരുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും വിമോചനത്തിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഷ്യു ബേസ്ഡ് പൊളിറ്റിക്സ് ആയിരിക്കും കേരള കോണ്‍ഗ്രസിനുള്ളത്. ഞങ്ങള്‍ക്ക് ആരെയും വിരട്ടാന്‍ ഉദ്ദേശമില്ല. ഞങ്ങളെയും ആരും വിരട്ടണ്ടാ. ഇപ്പോഴുള്ളതും ഇനിയുള്ളതും അതാണ്. കോണ്‍ഗ്രസ് ശരിചെയ്താല്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്ന് പറഞ്ഞ മാണി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശരി ചെയ്താല്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും സൂചിപ്പിച്ചു.

കേരള കോണ്‍ഗ്രസിന് ഇനി സ്വതന്ത്ര നിലപാടാണെന്നും അദ്ദേഹം പ്രസംഗമദ്ധ്യേ പ്രസ്താവിച്ചു.

Read More >>