കുട്ടികളുടെ സമ്മാനത്തുക കൈയിട്ടുവാരി വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഓഫീസർക്കു സസ്പെൻഷൻ, പരിശോധനാറിപ്പോർട്ട് നാരദാ ന്യൂസിന്

ക്വിസ് മത്സരത്തിൽ ജയിച്ച ഹൈസ്ക്കൂൾ കുട്ടികളുടെ സമ്മാനത്തുകയിലും പട്ടികവർഗ വിഭാഗം പെൺകുട്ടികൾക്ക് മെമൻറോ നിർമ്മിക്കാനുളള ചെലവിലുമടക്കം ക്രമക്കേടുകാട്ടിയ പിആർഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ. വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന ഇ സജീവിനെയാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തെ തുടർന്ന് സർവീസിൽ നിന്നും സസ്പെൻഡു ചെയ്തത്. അന്വേഷണ റിപ്പോർട്ട് നാരദാ ന്യൂസിനു ലഭിച്ചു,

കുട്ടികളുടെ സമ്മാനത്തുക കൈയിട്ടുവാരി വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഓഫീസർക്കു സസ്പെൻഷൻ, പരിശോധനാറിപ്പോർട്ട് നാരദാ ന്യൂസിന്

ക്വിസ് മത്സരത്തിൽ ജയിച്ച ഹൈസ്ക്കൂൾ കുട്ടികളുടെ സമ്മാനത്തുകയിലും പട്ടികവർഗ വിഭാഗം പെൺകുട്ടികൾക്ക് മെമൻറോ നിർമ്മിക്കാനുളള ചെലവിലുമടക്കം ക്രമക്കേടുകാട്ടിയ പിആർഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ. വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന ഇ സജീവിനെയാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തെ തുടർന്ന് സർവീസിൽ നിന്നും സസ്പെൻഡു ചെയ്തത്. കണ്ണൂർ റീജേണൽ ഡെപ്യൂട്ടി ഡയറക്ടറാണ് ഇദ്ദേഹം. ക്വിസ് മത്സരത്തിൽ ജയിച്ച ഹൈസ്ക്കൂൾ കുട്ടികളുടെ സമ്മാനത്തുക വൌച്ചറിൽ കളളയൊപ്പിട്ട് തട്ടിയെടുക്കുകയായിരുന്നു. ഇതേ സംബന്ധിച്ച ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് നാരദാ ന്യൂസിന് ലഭിച്ചു.


financial-report

2015ലെ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി, മന്ത്രിസഭാ വാർഷികം, 2014ലെ ശ്രേഷ്ഠഭാഷാ ദിനാചരണം എന്നവയുടെ ഫയലുകളിൽ വ്യാപകമായ ക്രമക്കേടാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ജനസമ്പർക്ക പരിപാടിയ്ക്ക് മൊബൈൽ റീ ചാർജു മുതൽ ഫോട്ടോ എക്സിബിഷൻ വരെ കളള ബില്ലും വൌച്ചറും തയ്യാറാക്കി പണം കൈക്കലാക്കിയിട്ടുണ്ട്. ഇപ്രകാരം എത്ര രൂപ വെട്ടിച്ചിട്ടുണ്ടെന്ന് കൂടുതൽ അന്വേഷണത്തിനു ശേഷമേ പറയാൻ പറ്റൂവെന്നാണ് ധനകാര്യവിഭാഗം പബ്ലിക് റിലേഷൻസ് ചുമതലയുളള മുഖ്യമന്ത്രിയ്ക്കു നൽകിയ വിവരം.വായിക്കുക


റൊമേനിയക്കാരേ, നിങ്ങൾ വെറ്റിലയും പാക്കും വെച്ചു വണങ്ങേണ്ടവർ കേരളത്തിലെ സർക്കാർ സർവീസിലുണ്ട്, ജാഗ്രതൈ...2014ലെ ശ്രേഷ്ഠഭാഷാ ദിനാചരണത്തോട് അനുബന്ധിച്ചാണ് ഹൈസ്ക്കൂൾ കുട്ടികൾക്കു വേണ്ടി ക്വിസ് മത്സരം നടത്തിയത്. വിഷ്ണു ശ്രീനിവാസ്, ആദർശ്, ആൽബിൻ ലാലച്ചൻ എന്നിവർക്കാണ് ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ ലഭിച്ചത്. ഇവർക്ക് 3000, 2500, 2000 നിരക്കിൽ സമ്മാനം നൽകിയെന്നാണ് കണക്കിലുളളത്. കൂട്ടികളുടെ ഒപ്പിട്ട വൌച്ചറുകൾ ഫയലിൽ സൂക്ഷിച്ചുണ്ട്. അറ്റൻഡൻസ് ഷീറ്റിലെയും വൌച്ചറിലെയും കുട്ടികളുടെ ഒപ്പിൽ വ്യത്യാസം കണ്ട അന്വേഷണ ഉദ്യോഗസ്ഥർ അവരെ നേരിട്ടു സമീപിച്ചപ്പോഴാണ് ആർക്കും പണം കിട്ടിയില്ല എന്നറിയുന്നത്.

financial-report-01

മന്ത്രിസഭാവാർഷികം പൊടിപൊടിക്കുന്നതിന്റെ ഭാഗമായി "നമ്മുടെ സർക്കാർ നമ്മോടൊപ്പം" എന്ന കൈപ്പുസ്തകം അച്ചടിക്കാൻ സർക്കാർ ഉത്തരവു പ്രകാരം എല്ലാ ജില്ലാ ഇൻഫർമേഷൻ ഓഫീസിനും നിർദ്ദേശം നൽകിയിരുന്നു. 10000 കൈപ്പുസ്തകങ്ങളും 5000 കോഫീ ടേബിൾ ബുക്കുകളും അച്ചടിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വയനാട് ഓഫീസർ ആകെ പ്രിൻറു ചെയ്തത് 5000 കൈപ്പുസ്തകങ്ങളും 980 കോഫീ ടേബിൾ ബുക്കുകളും മാത്രം. ഈയിനത്തിൽ വ്യാജ ക്വട്ടേഷനുകളും സമർപ്പിച്ചിരുന്നുവെന്ന് അന്വേഷണ വിഭാഗം കണ്ടെത്തി.

സംസ്ഥാന ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത പട്ടികവർഗവിഭാഗം പെൺകുട്ടികൾക്ക് മെമൻറോയും യാത്രാപ്പടിയും നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കുട്ടികൾക്ക് മെമൻറോ നൽകാതെ അതിന്റെ പണം വ്യാജ വൌച്ചറുകൾ ഹാജരാക്കി ഉദ്യോഗസ്ഥൻ കൈപ്പറ്റി. 500 രൂപ വീതം അനുവദിച്ച യാത്രാപ്പടിയിൽ കുട്ടികൾക്ക് വിതരണം ചെയ്തത് 200 വീതം. പക്ഷേ, വൌച്ചറിൽ 500 രൂപ തികച്ചുമുണ്ട്.

വയനാട് ജില്ലാ ഓഫീസിൽ ഈ ഉദ്യോഗസ്ഥന്റെ കീഴിൽ നടന്ന മുഴുവൻ ഇടപാടുകളും പരിശോധിക്കാനൊരുങ്ങുകയാണ് ധനകാര്യ പരിശോധനാ വിഭാഗം.

Read More >>