ഇസ്ലാം മത പ്രഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് അഷ്‌റഫ് കടക്കല്‍

സമുദായ അംഗം എന്ന നിലക്ക് ഓരോ മുസ്‌ലിം വിശ്വാസികള്‍ക്കുംസമൂഹത്തില്‍ പരിമിതികള്‍ നേരിടേണ്ടിവരുന്നു.കാമ്പസ്സുകളിലേക്ക് കടന്നുചെല്ലുന്ന ഒരു മുസ്ലിം വിദ്യാര്‍ഥിക്ക് അവന്റെ / അവളുടെ സ്വത്വം മറച്ചുവെക്കേണ്ടി വരുകയാണ്

ഇസ്ലാം മത പ്രഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് അഷ്‌റഫ് കടക്കല്‍

കാസര്‍കോഡ്: മതപ്രഭാഷണ മേഖലയിലെ ജാംബുരി പ്രഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് കേരള യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ അഷ്‌റഫ് കടക്കല്‍. ഒരു ദിവസം പ്രസംഗിക്കുന്നതിന് ഒരു ലഷം രൂപവരെ ഫീസ് വാങ്ങുന്ന പ്രഭാഷകന്‍മാര്‍ ഉണ്ടെന്നും അതില്‍നിന്ന് ഒരു സാംസ്‌കാരിക മാറ്റവും ഇവിടെ ഉണ്ടാകുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം എസ് എഫ് സ്റ്റേറ്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഇസ്ലാം മതപഠനം ഇന്ന് വഴിപിഴച്ചുപോയിരിക്കുന്നു. നാം ഓരോരുത്തരും അതിന് ഉത്തരവാദികള്‍ ആണ്, അദ്ദേഹം പറഞ്ഞു.


മതപണ്ഡിതര്‍ ഏഴുദിവസം അടുപ്പിച്ച് നടത്തുന്ന പ്രഭാഷണം കേള്‍ക്കുന്നതിനേക്കാള്‍ ഉണ്ടാകുന്ന ഒരു പ്രതിഫലനമാണ് മഹാന്‍മാരായ എഴുത്തുകാരുടെ കൃതികള്‍ വായിക്കുന്നതിലൂടെ ലഭിക്കുന്നത്. ഉസ്താദുമാര്‍ പത്തും ഇരുപതും വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന വയ്‌ളിന്റെ എത്രയോ മടങ്ങ് മൂല്യം ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഓര്‍മയുടെ അറകള്‍'. മതപ്രഭാഷണങ്ങള്‍ ജാംബുരിയാണ്. അത് ഉല്‍സവംപോലെ കൊണ്ടാടുകയാണ്, അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കാമ്പസ്സുകളിലേക്ക് കടന്നുചെല്ലുന്ന ഒരു മുസ്ലിം വിദ്യാര്‍ഥിക്ക് അവന്റെ / അവളുടെ സ്വത്വം മറച്ചുവെക്കേണ്ടി വരുകയാണ്. ഇന്ന് അനുഭവിക്കുന്ന ഈ പ്രതിസന്ധി വരുംതലമുറകളില്‍ കൂടുതല്‍ രൂക്ഷമാവാനുള്ള സാധ്യതകള്‍ ഏറെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഇസ്ലാമോഫോബിയ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ്. അതുകൊണ്ടുതന്നെ ഇനി വരുന്ന തലമുറ നേരിടാന്‍ പോകുന്നത് അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസധാരയുടെ പ്രതിസന്ധിയാണ്', അഷ്‌റഫ് പറയുന്നു.

Read More >>