റാന്നിയില്‍ പാറഖനനത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് അതിക്രമമെന്ന് ആരോപണം: വിശന്നു വലഞ്ഞ രണ്ടു വയസുകാരിയെ സിഐ സ്റ്റേഷനില്‍ നിന്ന് തളളി പുറത്താക്കി

വിശന്നു കരഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയ രണ്ടു വയസുകാരിയെ റാന്നി സിഐ പൊലീസ് സ്റ്റേഷനില്‍ നിന്ന് തളളി പുറത്താക്കി.

റാന്നിയില്‍ പാറഖനനത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് അതിക്രമമെന്ന് ആരോപണം: വിശന്നു വലഞ്ഞ രണ്ടു വയസുകാരിയെ സിഐ സ്റ്റേഷനില്‍ നിന്ന് തളളി പുറത്താക്കി

പത്തനംതിട്ട: റാന്നി ചെമ്പന്‍മുടിയില്‍ പാറഖനനത്തിനെതിരെ സമരം ചെയ്തവർക്കുനേരെ പൊലിസിന്റെ ക്രൂര പീഡനം. വിശന്നു കരഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയ രണ്ടു വയസുകാരിയെ റാന്നി സിഐ പൊലീസ് സ്റ്റേഷനില്‍ നിന്ന് തളളി പുറത്താക്കി. അറസ്റ്റിലായ നാറാണമൂഴി മാത്യു, റീന ദമ്പതികളുടെ ഇളയ മകള്‍ ബെല്ല റോസിനെയാണ് റാന്നി സിഐ ന്യൂമാന്‍ സ്റ്റേഷനില്‍ നിന്ന് തളളി പുറത്താക്കിയത്. സ്റ്റേഷനുളളിലായ അമ്മയുടെ അടുത്തേക്ക് പോയ ബെല്ല റോസിനെ സിഐ കൈയ്ക്കു പിടിച്ചു പുറത്താക്കുകയായിരുന്നു. ഭക്ഷണം നല്‍കാന്‍ വേണ്ടി കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് പറഞ്ഞ് അയച്ചപ്പോഴാണ് സിഐ കുട്ടിയെ തളളിപ്പുറത്താക്കിയത്.


unnamed (1)
റാന്നി ചെമ്പന്‍മുടിയില്‍ പാറമട തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധിച്ച സമരക്കാര്‍ക്കെതിരെ പോലീസ് അതിക്രമം അഴിച്ചു വിടുകയായിരുന്നുവെന്നായിരുന്നുവെന്നാണ് ആരോപണം. പാറമട തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച നൂറോളം സമരക്കാരെ കസ്റ്റഡിയിലെടുത്ത പോലീസ് സ്ത്രീകളോടും കുട്ടികളോടും  നിയമവിരുദ്ധമായി പെരുമാറിയെന്നും ആക്ഷേപം ഉയര്‍ന്നു. സിഐ ന്യൂമാന്‍ കുഞ്ഞിനെ തള്ളിപ്പുറത്താക്കുകയും പിതാവിന് നേരെ ഭീഷണി മുഴക്കുകയും ചെയ്തപ്പോൾ ഡിവൈഎസ് പി ചന്ദ്രശേഖരന്‍ സ്റ്റേഷനിലുണ്ടായിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ച് പാറമടയില്‍ നിന്ന് ലോഡ് പുറത്ത് കടത്താന്‍ പൊലീസും തഹസില്‍ദാരും അനധികൃത സഹായം ചെയ്യാന്‍ ശ്രമിച്ചതായും സമരക്കാര്‍ ആരോപിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്ക് പാറമടയിലെത്തിയ റാന്നി സിഐ, തഹസില്‍ദാര്‍ എന്നിവര്‍ നേരം പുലരുന്നതിന് മുന്നേ പാറമട ലോബിക്ക് സുരക്ഷ ഏര്‍പെടുത്താന്‍ ശ്രമിച്ചത് നിയവിരുദ്ധമായാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.

പൊലീസ് സ്റ്റേഷനകത്തുണ്ടായിരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനുള്ള സമരക്കാരുടെ നീക്കത്തെയും പൊലീസ് തടഞ്ഞതായി സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് സത്രീകള്‍ കുഴഞ്ഞു വീണിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് മാന്യമായ പെരുമാറ്റം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. 3 വര്‍ഷം മുന്‍പ് ജനകീയ സമരത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ റാന്നി ചെമ്പന്‍മുടിയിലെ മണിമലേത്ത് പാറമടയ്ക്ക് പഞ്ചായത്ത് വീണ്ടും ലൈസന്‍സ് നല്‍കിയതോടെയാണ് ജനകീയ സമരം പുനരാരംഭിച്ചത് . സമരസമതി നേതാക്കള്‍ ആര്‍ഡിഒയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം താല്‍കാലികമായി നിര്‍ത്തിവെച്ചു.

എന്നാല്‍ ഈ ആരോപണങ്ങളുടെ നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കാമെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കും പോലെ പോലീസിന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടായുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പത്തനംതിട്ട എസ്പി ഹരിശങ്കര്‍ ഐഎഎസ് നാരാദാ ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുയാണെന്നായിരുന്നു പൊലീസിന്റെ ആരോപണം.

Read More >>