ഹെൽമറ്റ് ധരിച്ചില്ല; കൊല്ലത്ത് പൊലീസ് യുവാവിന്റെ തലയ്ക്കടിച്ചു

ഹെൽമറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലയ്ക്ക് പൊലീസ് വയർലസ് സെറ്റു കൊണ്ട് അടിച്ചുവെന്ന് പരാതി.

ഹെൽമറ്റ് ധരിച്ചില്ല; കൊല്ലത്ത് പൊലീസ് യുവാവിന്റെ തലയ്ക്കടിച്ചു

കൊല്ലം: ഹെൽമറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലയ്ക്ക് പൊലീസ് വയർലസ് സെറ്റു കൊണ്ട് അടിച്ചുവെന്ന് പരാതി.

വാഹന പരിശോധനയ്ക്കിടെ പൊലീസ് കുട്ടിയുമായി യാത്രചെയ്ത കൊല്ലം സ്വദേശി സന്തോഷിനെ കൈകാണിച്ച് നിർത്തി. എന്നാല്‍ അല്‍പ്പം മുന്നോട്ടായി വണ്ടി നിര്‍ത്തിയ ഇദ്ദേഹത്തെ  പൊലീസ് വയർലെസുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തെ തുടർന്ന് കൊല്ലം ആശ്രമത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. സന്തോഷ് കുട്ടിയുമായി റോഡിലിരുന്നു പ്രതിഷേധിച്ചു. ചെവിയ്ക്ക് മുകളിലായി പരിക്കേറ്റ സന്തോഷിനെ  കൂടുതൽ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.