പട്ടികജാതി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്കുള്ള നഴ്സറികളുടെ അവസ്ഥ കാണണോ? പാറശാലയിലെ മുറിയങ്കരയിലേക്കു ചെല്ലൂ...

തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്ത് പാറശാല പഞ്ചായത്തിലാണ് മുറിയങ്കര നഴ്സറി. കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത, കളിക്കോപ്പുകളൊന്നുമില്ലാത്ത, കക്കൂസോ മൂത്രപ്പുരയോ ഇല്ലാത്ത, പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന, ചോർന്നൊലിക്കുന്ന മേൽക്കൂരയുളള ഈ നഴ്സറിയിൽ പത്തിലധികം പട്ടികവിഭാഗത്തിലുളള കുഞ്ഞുങ്ങൾ പഠിക്കുന്നുണ്ട്. ഒരു സൌകര്യവുമില്ലാത്ത നഴ്സറിയെന്ന് സിഎജി റിപ്പോർട്ടിൽ എടുത്തു പറഞ്ഞതു കണ്ടാണ് നാരദാ ന്യൂസ് ഈ സ്ഥാപനത്തിലെത്തിയത്.

പട്ടികജാതി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്കുള്ള നഴ്സറികളുടെ അവസ്ഥ കാണണോ? പാറശാലയിലെ മുറിയങ്കരയിലേക്കു ചെല്ലൂ...

തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്ത് പാറശാല പഞ്ചായത്തിലാണ് മുറിയങ്കര നഴ്സറി. കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത, കളിക്കോപ്പുകളൊന്നുമില്ലാത്ത, കക്കൂസോ മൂത്രപ്പുരയോ ഇല്ലാത്ത, പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന, ചോർന്നൊലിക്കുന്ന മേൽക്കൂരയുള്ള ഈ നഴ്സറി പട്ടികവിഭാഗത്തിലുളള കുഞ്ഞുങ്ങൾക്കുള്ളതാണ്.  ഒരു സൌകര്യവുമില്ലാത്ത നഴ്സറിയെന്ന് സിഎജി റിപ്പോർട്ടിൽ എടുത്തു പറഞ്ഞതു കണ്ടാണ് നാരദാ ന്യൂസ് ഈ സ്ഥാപനത്തിലെത്തിയത്.


[caption id="attachment_33573" align="aligncenter" width="640"]പാറശാല മുറിയങ്കരയിലെ നഴ്സറി പാറശാല മുറിയങ്കരയിലെ നഴ്സറി[/caption]വായിക്കുക:
അഞ്ചുവർഷം കൊണ്ട് പട്ടികജാതി കുട്ടികളുടെ വിദ്യാഭ്യാസത്തിനു ചെലവഴിച്ചത് 1123 കോടി; കുടിവെള്ളമില്ലാത്ത നഴ്സറികൾ, സൌകര്യമില്ലാത്ത ഹോസ്റ്റലുകൾ, കുട്ടികളുടെ പോക്കറ്റ്മണിയും ട്യൂഷൻ ഫീസും കൊള്ളയടിക്കുന്ന അധികാരികൾ;  ഇവർക്കു നേരെ കണ്ണടച്ചിട്ട് എന്തു വികസനമാണ് കൊണ്ടുവരുന്നത്?വാക്കുകൾക്കു വിവരിക്കാൻ കഴിയാത്തത് ചിത്രങ്ങൾ പറഞ്ഞു തരും.

യാഥാർത്ഥ്യത്തിന്റെ ഒരു ശതമാനം പോലും സി എ ജി റിപ്പോര്‍ട്ടിൽ പ്രതിഫലിക്കുന്നില്ല.  ഇത്തരം എട്ടു നഴ്സറികളിൽ വൈദ്യുതിയില്ല; 11 നഴ്സറികളിൽ വെള്ളമില്ല. ഉത്തരവാദിത്തമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ തലയിലിട്ടു കൈകഴുകുന്ന സർക്കാർ.

[caption id="attachment_33574" align="alignright" width="300"]ഇതുമൊരു നഴ്സറി ഇതുമൊരു നഴ്സറി[/caption]

മാസം ഇരുനൂറു രൂപ വാടകയുള്ള കെട്ടിടത്തിലാണീ നഴ്സറി. ദിവസം ഇരുനൂറു രൂപയ്ക്ക് ഒരു മുറി പോലും വാടകയ്ക്ക് കിട്ടാത്ത നാട്ടിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് കളിച്ചുരസിക്കാനുളള നഴ്സറി മാസം ഇരുനൂറു രൂപ വാടക നൽകുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. പഠിക്കുന്നത് ദളിത് വിഭാഗത്തിലെ കുട്ടികളാണ്. അവർക്കിതു മതിയെന്ന് യജമാനന്മാർ തീരുമാനിച്ചാൽ മറുവാക്കു പറയാൻ ആരെങ്കിലുമുണ്ടോ?

കുഞ്ഞുങ്ങള്‍ക്ക്‌ പ്രാഥമിക ആവശ്യത്തിനു തുറസായ വരാന്തയുണ്ട്. ഏതു നിമിഷവും തകര്‍ന്നു വീഴുന്ന മേല്‍ക്കൂര, ഇടിഞ്ഞു വീഴാറായ ചുവരുകള്‍... ഇങ്ങനെ പോകുന്നു നഴ്സറി വിശേഷങ്ങള്‍.


വായിക്കുക:


പഠിക്കാൻ മിടുക്കുണ്ടായിട്ടു കാര്യമില്ല; ദളിതനിപ്പോഴും സയൻസ് തീണ്ടാപ്പാടകലെ: കുട്ടിക്കാനം മോഡൽ റെസിഡൻഷ്യൽ സ്കൂളിനു പറയാനുള്ളത്...IMG_9817

എത്രയോ പഞ്ചായത്തു ഭരണ സമിതികള്‍ പാറശാലയിൽ വന്നുപോയി. നിലവിലെ വാർഡു മെമ്പർ യുഡിഎഫാണ്. പഞ്ചായത്തു ഭരിക്കുന്നത് എൽഡിഎഫും. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അംഗനവാടിയുടെ വാടക പോലും കൃത്യമായി കൊടുക്കുവാന്‍ അധികൃതര്‍ തയാറായിട്ടില്ല എന്നാണു ലഭിക്കുന്ന വിവരം.

ഈ അംഗനവാടിയുള്‍പ്പടെ ഉള്ളവയുടെ പുനരുദ്ധാരണത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ 1123 കോടി കഴിഞ്ഞ അഞ്ചുവർഷത്തിനുളളിൽ ചെലവിട്ടത്. അതെവിടെയെത്തിയെന്നു കാണാൻ ഈ ചിത്രത്തിനപ്പുറം മറ്റൊരു തെളിവ് ആവശ്യമുണ്ടോ?വായിക്കുക: 


വാതിലില്ലാത്ത ടോയ്‌ലെറ്റ്; ചോര്‍ന്നൊലിക്കുന്ന കെട്ടിടം; ഒറ്റമുറിയില്‍ ഉറങ്ങുന്നത് 26 പെണ്‍കുട്ടികള്‍; ഷൊർണൂരിലെ പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റൽ ഇങ്ങനെയൊക്കെയാണ്...

Read More >>