വാതിലില്ലാത്ത ടോയ്‌ലെറ്റ്; ചോര്‍ന്നൊലിക്കുന്ന കെട്ടിടം; ഒറ്റമുറിയില്‍ ഉറങ്ങുന്നത് 26 പെണ്‍കുട്ടികള്‍; ഷൊർണൂരിലെ പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റൽ ഇങ്ങനെയൊക്കെയാണ്...

ഈ സ്ഥാപനങ്ങൾക്കൊക്കെ വേണ്ടിയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ 1123 കോടി ചെലവഴിച്ചത്. ആ പണമൊഴുകിപ്പോയ വഴി തേടിയിറങ്ങുകയാണ് നാരദാ ന്യൂസ്. അർഹതയുള്ള ഇടങ്ങളിലൊന്നും ഒരു ചില്ലിക്കാശുപോലും ചെലവിട്ടിട്ടില്ലെന്ന് ഈ ഹോസ്റ്റലിൽ വന്നാൽ ബോധ്യമാകും. എല്ലാം ശുഭകരമായി നടക്കുന്നുവെന്ന് പട്ടികജാതി വകുപ്പു പറയും. അവിടെ താമസിച്ചു പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും അങ്ങനെ കരുതും. ഖജനാവിൽ നിന്നും തങ്ങളുടെ പേരിൽ ചോരുന്ന ഭീമമായ തുകയെക്കുറിച്ച് ഈ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഒന്നുമറിയില്ല.

വാതിലില്ലാത്ത ടോയ്‌ലെറ്റ്; ചോര്‍ന്നൊലിക്കുന്ന കെട്ടിടം; ഒറ്റമുറിയില്‍ ഉറങ്ങുന്നത് 26 പെണ്‍കുട്ടികള്‍; ഷൊർണൂരിലെ പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റൽ ഇങ്ങനെയൊക്കെയാണ്...

പാലക്കാട്: 'പാട്ടു പാടാനറിയണം, കക്കൂസില്‍ ഇരിക്കണമെങ്കില്‍; കാരണം കുറ്റിയും കൊളുത്തുമില്ല' രാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് ജീവിതത്തില്‍ പകര്‍ത്തേണ്ടി വന്ന ഒരു കൂട്ടം പെണ്‍കുട്ടികളെ കാണണമെങ്കില്‍ ഷൊര്‍ണൂരില്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ വരണം. സിനിമയില്‍ പറയുന്ന ബാത്ത് റൂമിന് കുറ്റിയും കൊളുത്തും ഇല്ലാത്ത കുഴപ്പമേയുള്ളു. എന്നാല്‍ ഈ പെൺകുട്ടികളുടെ ബാത്ത് റൂമിന് വാതില്‍ പോലും ഇല്ല. ദലിത് വിഭാഗത്തില്‍ പെടുന്ന പത്ത് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള 26 പെണ്‍കുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്.


[caption id="attachment_33545" align="aligncenter" width="640"]portion of the CAG report on SC/ST fund allocation 2015ലെ സി എ ജി റിപ്പോർട്ടിൽ നിന്ന്[/caption]

പൊളിഞ്ഞു വീണ വാതില്‍ അങ്ങിനെ തന്നെ കിടക്കുന്നുണ്ട്. വാതിലുള്ള ടോയ്‌ലെറ്റുകളില്‍ ബള്‍ബുമില്ല. രാത്രിയായാൽ മെഴുകുതിരിയോ ചിമ്മിനി വിളക്കോ കരുതണം. ചോര്‍ന്നൊലിക്കുന്ന കെട്ടിടം, കേടു വന്ന് മുഷിഞ്ഞ ബെഡുകള്‍. ഇത്രയേറെ പെൺകുട്ടികൾ തങ്ങുന്ന ഒരു ഹോസ്റ്റലിനുവേണ്ട ഒരു സൌകര്യവും ഇവിടെയില്ല.

[caption id="attachment_33546" align="alignright" width="332"]ഷൊർണൂരിലെ പ്രീമെട്രിക് ഹോസ്റ്റൽ ഷൊർണൂരിലെ പ്രീമെട്രിക് ഹോസ്റ്റൽ[/caption]

ഈ സ്ഥാപനങ്ങൾക്കൊക്കെ വേണ്ടിയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ 1123 കോടി ചെലവഴിച്ചത്. ആ പണമൊഴുകിപ്പോയ വഴി തേടിയിറങ്ങുകയാണ് നാരദാ ന്യൂസ്. അർഹതയുളള ഇടങ്ങളിലൊന്നും ഒരു ചില്ലിക്കാശുപോലും ചെലവിട്ടിട്ടില്ലെന്ന് ഈ ഹോസ്റ്റലിൽ വന്നാൽ ബോധ്യമാകും. എല്ലാം ശുഭകരമായി നടക്കുന്നുവെന്ന് പട്ടികജാതി വകുപ്പു പറയും. അവിടെ താമസിച്ചു പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും അങ്ങനെ കരുതും. ഖജനാവിൽ നിന്നും തങ്ങളുടെ പേരിൽ ചോരുന്ന ഭീമമായ തുകയെക്കുറിച്ച് ഈ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഒന്നുമറിയില്ല.

[caption id="attachment_33547" align="alignleft" width="335"]വാതിലില്ലാത്ത ടോയ് ലെറ്റ് വാതിലില്ലാത്ത ടോയ് ലെറ്റ്[/caption]

ഷൊര്‍ണൂര്‍ പരുത്തിപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലെത്തിയപ്പോൾ വാര്‍ഡന്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് താല്‍ക്കാലിക തൂപ്പുകാരിയും പാചകക്കാരി ലക്ഷ്മിയും. കണ്ണൂരില്‍ നിന്നുള്ള സത്യഭാമയായിരുന്നു ഹോസ്റ്റലിന്റെ വാര്‍ഡന്‍. നാലു വര്‍ഷമായി വാര്‍ഡനായി ജോലി ചെയ്തു വന്നിരുന്ന അവര്‍ കഴിഞ്ഞ ഏപ്രിലില്‍ സർവീസിൽ നിന്നു വിരമിച്ചു. പകരം ആരെയും നിയമിച്ചില്ല. സത്യഭാമക്ക് തന്നെ വാര്‍ഡന്റെ താല്‍ക്കാലിക ചുമതല നല്‍കി. അസുഖമായതിനാല്‍ രാവിലെ അവര്‍ ഡോക്ടറെ കാണാന്‍ പോയതാണെന്ന് പകരം ചുമതലയുള്ള കുക്ക് ലക്ഷ്മി പറഞ്ഞു. ആളെ കാണണമെങ്കിൽ വൈകുന്നേരം വരെ കാത്തിരിക്കണം.

ഇതൊരു ഹോസ്റ്റല്‍ ആണെന്ന് മനസിലാക്കാന്‍ വേണ്ട അടയാളങ്ങളൊന്നുമില്ല. ആകെയുള്ളത് റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡാണ്. അതു മാത്രമാണ് ഹോസ്റ്റലിന്റെ ഒരേയൊരു തിരിച്ചറിയൽ രേഖ. നോട്ടീസ് ബോര്‍ഡില്ല. കുട്ടികളുടെ ഭക്ഷണത്തിന്റെ മെനു ബോര്‍ഡില്ല... അങ്ങനെ തുടങ്ങുന്നു ഇല്ലായ്മകളുടെ പട്ടിക.

കാര്യങ്ങൾ ലക്ഷ്മി വിശദീകരിച്ചു. 26 കുട്ടികളാണ് അവിടെ താമസിച്ച് പഠിക്കുന്നത്. പത്താം ക്ലാസ്സില്‍ രണ്ടുമൂന്നു കുട്ടികളേയുള്ളു. ബാക്കി ചെറിയ ക്ലാസ്സുകളിലെ കുട്ടികളാണ്. പാലക്കാട് ഭാഗത്ത് നിന്നുള്ള കുട്ടികളാണ് അധികവും. ഇടുക്കിയില്‍ നിന്നും മലപ്പുറത്ത് നിന്നും രണ്ട് കുട്ടികള്‍ വീതം പഠിക്കുന്നുണ്ട്. ലക്ഷ്മിയുടെ ദൃഷ്ടിയിൽ കുട്ടികള്‍ക്ക് ഇവിടെ അസൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. മെസ് ഹാളില്‍ ചുമരിലൂടെ ചോര്‍ച്ചയുള്ളത് ശരിയാക്കാന്‍ എഞ്ചിനിയര്‍ വന്നു നോക്കിയിട്ടുണ്ട്. അതുടന്‍ ശരിയാകും. പിന്നെ കുട്ടികളുടെ പാഡ് കത്തിച്ച മെഷീന്‍ ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നില്ല. മറ്റെല്ലാം നല്ല രീതിയിലാണെന്നായിരുന്നു കുക്ക് പറഞ്ഞു തുടങ്ങിയത്.

[caption id="attachment_33548" align="alignright" width="350"]മാർച്ചിനു ശേഷം ആരും ഒപ്പിടാത്ത അറ്റൻഡൻസ് രജിസ്റ്റർ മാർച്ചിനു ശേഷം ആരും ഒപ്പിടാത്ത അറ്റൻഡൻസ് രജിസ്റ്റർ[/caption]

പക്ഷെ കാര്യങ്ങള്‍ അങ്ങിനെയായിരുന്നില്ല. പുറത്തു നിന്നു നോക്കിയാല്‍ വലിയ കെട്ടിടമാണെന്നു തോന്നിക്കുമെങ്കിലും അങ്ങിനെയല്ല. ഒരു നിലയില്‍ വലിയ ഹാളില്‍ ബെഡുകള്‍ എല്ലാം ചേര്‍ത്തിട്ടാണ്, കുട്ടികള്‍ കിടക്കുന്നത്. സിംഗിംള്‍ ബെഡ് ചേര്‍ത്തിട്ടിരിക്കുന്നതിനാല്‍ ഒരു ബെഡ്ഡില്‍ തന്നെ രണ്ടോ മൂന്നോ പേര്‍ കിടക്കും. മുട്ടിയുരുമ്മി ചേര്‍ന്നു കിടക്കേണ്ടി വരും. ചെറിയ കുട്ടികളെ മുതിര്‍ന്ന കുട്ടികളുടെ കൂടെ കിടത്തരുത് എന്നൊക്കെ മാനദണ്ഡങ്ങളുണ്ടെങ്കിലും ഒന്നും പാലിക്കുന്നില്ല..

26 കുട്ടികള്‍ക്കായി നാലു ഫാനുകള്‍. ചുരുങ്ങിയത് അഞ്ചെട്ടു വര്‍ഷമെങ്കിലും പഴക്കം വരുന്നവ. അവ കറങ്ങുന്നുണ്ടെന്ന് ലക്ഷ്മി പറയുമെങ്കിലും ഹാളിന്റെ പകുതിയിൽപ്പോലും കാറ്റു കിട്ടില്ല. മഴക്കാലത്ത് പ്രശ്‌നമില്ല. പക്ഷേ, കരിമ്പാറയെപ്പോലും ഉരുക്കുന്ന പാലക്കാടൻ വേനലിൽ ഇങ്ങനെ കൂട്ടിയിട്ടു കിടത്തിയിരിക്കുന്ന കുട്ടികളുടെ അവസ്ഥയെന്തായിരിക്കും?വായിക്കുക:


പഠിക്കാൻ മിടുക്കുണ്ടായിട്ടു കാര്യമില്ല; ദളിതനിപ്പോഴും സയൻസ് തീണ്ടാപ്പാടകലെ: കുട്ടിക്കാനം മോഡൽ റെസിഡൻഷ്യൽ സ്കൂളിനു പറയാനുള്ളത്...പിഞ്ഞിയ ബെഡുകൾ. മുകളില്‍ ബെഡ്ഷീറ്റ് വിരിച്ചതിനാല്‍ കാണില്ലെന്നു മാത്രം. തങ്ങളുടെ സാധനസാമഗ്രികൾ സൂക്ഷിക്കാൻ കുട്ടികള്‍ക്ക് അലമാരകളുണ്ട്. പക്ഷേ, പലതും തുരുമ്പിച്ച് തുടങ്ങിയിരിക്കുന്നു. ഹാളിന്റെ ചുമരുകള്‍ മഴയത്ത് കിനിഞ്ഞിറങ്ങിയത് കാണാം. കിടപ്പ് ഹാളിനോട് ചേര്‍ന്ന് ഒരു വാതില്‍ തുറന്നാല്‍ ആറു ടോയ്‌ലെറ്റുകള്‍ ഉള്ള ചെറിയ ഹാളിലേക്ക് പോകാം. ഇവിടെ ഹാളിന്റെ നടുവിൽ മാത്രമാണ് ലൈറ്റുള്ളത്.

മിക്ക ടോയ്‌ലെറ്റിലും ബള്‍ബില്ല. ആറു ടോയ്‌ലെറ്റുകളില്‍ ചിലതിന് വാതില്‍ ഇല്ല. വിജാഗിരി അഴിഞ്ഞു വീണ വാതില്‍ ഫിറ്റ് ചെയ്തിട്ടില്ല. അങ്ങിനെ ചാരി വച്ചിരിക്കുകയാണ്. ഇവിടെ ചിലപ്പോള്‍ പാട്ടു പാടിയിട്ടും സ്വകാര്യത സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്.

[caption id="attachment_33549" align="aligncenter" width="640"]ഇവിടെയാണ് 26 പെൺകുട്ടികൾ ഉറങ്ങാൻ കിടക്കുന്നത് ഇവിടെയാണ് 26 പെൺകുട്ടികൾ ഉറങ്ങാൻ കിടക്കുന്നത്[/caption]

കിടപ്പു ഹാളിന്റെ മുകളിലെ നിലയില്‍ ട്യൂഷന്‍ ഹാളാണ്. എല്ലാ ദിവസവും രാവിലേയും വൈകീട്ടും ഒരു മണിക്കൂര്‍ നേരം പുറത്തു നിന്നുള്ള ട്യൂട്ടര്‍മാര്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നയാള്‍ക്ക് മൂവായിരം രൂപയും ഹൈസ്‌കൂള്‍ ക്ലാസ്സിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നയാള്‍ക്ക് 4500 രൂപയും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ട്. ഇതിനുള്ള മേശയും സൗകര്യവും ഇവിടെയുണ്ട്. ആറു കുളിമുറികളും ഇതിനോടൊപ്പമുണ്ട്.

പക്ഷെ ഈ ട്യൂഷന്‍ ഹാള്‍ മിക്കവാറും ദിവസങ്ങളില്‍ നഗരസഭയുടെ പരിപാടികള്‍ക്കുള്ള വേദിയായി മാറാറുണ്ട്. എല്ലാ മാസവും നഗരസഭയുടെ ഗ്രാമസഭ ഇവിടെയാണ് നടക്കുന്നത്. കൂടാതെ കുടുംബശ്രീ തുടങ്ങിയ മറ്റ് യോഗങ്ങള്‍ക്കും ഇവിടെ വേദിയാകും. കുട്ടികൾക്കു വേണ്ടിയല്ലാതെ പ്രീമെട്രിക് ഹോസ്റ്റലുകള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കരുതെന്ന് കർശനമായ വ്യവസ്ഥയുണ്ട്. അതൊന്നും ഇവിടെ ബാധകമല്ല.

കയറി വരുന്ന കോണിപ്പടിയുടെ അടുത്ത് വരാന്തയില്‍ പുതിയ കുറെ ബെഡുകളും തലയിണയും കൊണ്ടു വന്നിട്ടിട്ടുണ്ട്. ബെഡുകള്‍ ഒന്നും കവര്‍ പൊട്ടിച്ചില്ലെങ്കിലും ഒരു വര്‍ഷത്തിലധികമായി കിടക്കുന്നത് കൊണ്ട് അവയും മുഷിഞ്ഞ് തുടങ്ങിയിട്ടുണ്ട്. പുതിയ കുട്ടികള്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ടിയാണ് പുതിയ ബെഡുകള്‍ മാറ്റിയിട്ടിരിക്കുന്നതെന്ന് കുക്ക് പറഞ്ഞു. നിലവിലുള്ള കുട്ടികള്‍ പഴയ ബെഡില്‍ കിടക്കുമ്പോള്‍ ഇല്ലാത്ത കുട്ടികള്‍ക്കെന്തിനാണ് ബെഡുകള്‍ മാറ്റിയിട്ടിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വാര്‍ഡന്റെ താത്കാലിക ചുമതലയുള്ള കുക്കിന് ഉത്തരം ഉണ്ടായില്ല.വായിക്കുക:
അഞ്ചുവർഷം കൊണ്ട് പട്ടികജാതി കുട്ടികളുടെ വിദ്യാഭ്യാസത്തിനു ചെലവഴിച്ചത് 1123 കോടി; കുടിവെള്ളമില്ലാത്ത നഴ്സറികൾ, സൌകര്യമില്ലാത്ത ഹോസ്റ്റലുകൾ, കുട്ടികളുടെ പോക്കറ്റ്മണിയും ട്യൂഷൻ ഫീസും കൊള്ളയടിക്കുന്ന അധികാരികൾ;  ഇവർക്കു നേരെ കണ്ണടച്ചിട്ട് എന്തു വികസനമാണ് കൊണ്ടുവരുന്നത്?ഹോസ്റ്റലിനോട് ചേര്‍ന്ന് മുമ്പില്‍ തന്നെയുള്ള കെട്ടിടത്തില്‍ ഓട്ടിസമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സ്ഥാപനം നഗരസഭ നടത്തുന്നുണ്ട്.  പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള കമ്പ്യൂട്ടര്‍ ലാബാണ് നഗരസഭ ഇതിനായി കണ്ടെത്തിയത്. അഞ്ചു വര്‍ഷമായി അത് അവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്.

ഈ കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബിലേയ്ക്കു വാങ്ങിയ കമ്പ്യൂട്ടറെല്ലാം ഒരു മുറിയിലിട്ടു പൂട്ടിയിരിക്കുകയാണ് എന്ന് കുക്ക് പറഞ്ഞു. ഒന്ന് രണ്ട് കമ്പ്യൂട്ടര്‍ മുകളിലെ മുറിയില്‍ കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. ബാക്കിയെല്ലാം ഓഫീസ് മുറിയില്‍ വച്ച് പൂട്ടിയിരിക്കുകയാണ്. എണ്ണം അറിയില്ല. കുട്ടികളുടെ ഭക്ഷണത്തിന്റെ മെനു പ്രദര്‍ശിപ്പിച്ചിട്ടില്ല. സാധനങ്ങള്‍ എല്ലാം വാര്‍ഡന്‍ നേരിട്ടാണ് വാങ്ങുന്നതെന്നും ഒന്നും അറിയില്ലെന്നും കുക്ക് പറഞ്ഞൊഴിഞ്ഞു. കുട്ടികള്‍ക്ക് പാല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവര്‍ കുടിക്കാറില്ലത്രേ.

ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന നിലയിലാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നതെന്ന് ഇവിടത്തെ രജിസ്റ്റര്‍ കണ്ടാല്‍ അറിയാം. മരുന്നിന് പോലും ഉന്നതാധികാരികള്‍ ഇവിടെ സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തം. മാര്‍ച്ച് മാസത്തിനു ശേഷം അറ്റന്‍ഡന്‍സ് രജിസ്ട്രറില്‍ ആരും ഒപ്പിട്ടില്ല. ദിവസക്കൂലിക്കാരനായ അറ്റന്‍ഡർ മാത്രമാണ് രജിസ്ട്രറില്‍ ഒപ്പിട്ടുള്ളത്.വായിക്കുക:


പട്ടികജാതി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്കുള്ള നഴ്സറികളുടെ അവസ്ഥ കാണണോ? പാറശാലയിലെ മുറിയങ്കരയിലേക്കു ചെല്ലൂ…പ്രധാന രജിസ്റ്റർ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ നോട്ട് ബുക്ക് പോലെ പകുതി കീറിയും നാശമായും അനാഥമായും കിടക്കുന്നുണ്ട്. കുട്ടികളുടെ രജിസ്റ്റർ കണ്ടില്ല. അത് വാര്‍ഡന്‍ പൂട്ടിവച്ചിരിക്കുകയാണ് എന്നാണ് കുക്കിന്റെ മറുപടി. പല ഭാഗത്തായി മൂന്നു നാലു മുറികള്‍ ഇവിടെ പൂട്ടി കിടക്കുന്നുണ്ട്. അതിന്റെയൊന്നും ചാവി അവിടെയില്ല. അതില്‍ എന്താണ് എന്നും കുക്കിനറിയില്ല.

മാതാപിതാക്കൾ ഇല്ലാത്തതോ അവരാൽ ഉപേക്ഷിക്കപ്പെട്ടതോ, ജീവിതപ്രാരാബ്ധവും രോഗപീഡയും മൂലം മക്കളെ പോറ്റാൻ പ്രാപ്തിയില്ലാത്ത പാവപ്പെട്ട ദളിത് കുടുംബങ്ങളിൽ നിന്നുമുള്ളതോ ആയ പെണ്‍കുട്ടികളാണ് ഇത്തരം ഹോസ്റ്റലുകളില്‍ പഠിക്കുന്നത്. പത്തു വയസു മുതല്‍ പതിനഞ്ചു വയസ് വരെയുള്ള കുട്ടികളായതിനാല്‍ എന്തു വന്നാലും പ്രതികരിക്കാനും ഈ പെണ്‍കുട്ടികള്‍ക്കാവില്ല. ഇത് ചൂഷണം ചെയ്യുകയാണ് വലിയൊരു വിഭാഗം.

ഷൊർണൂർ ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ ഇതൊക്കെയാണെങ്കില്‍ പാലക്കാടു തന്നെയുളള മുണ്ടൂര്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്കു പറയാനുളളത് പാചകക്കാരിയുടെ ജാതി വിവേചനം.

അതേ കുറിച്ച് നാളെ.

Read More >>