"ഹിമാറേ, നിന്റെ ദിവസം എണ്ണപ്പെട്ടിരിക്കുന്നു"വെന്ന് പി ജയരാജന് പച്ച മഷിയിലെഴുതിയ ഭീഷണി; അയച്ചത് ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂർ ജിഹാദ് ഗ്രൂപ്പ്

സിപിഐഎം കണ്ണൂർ ജില്ലാ സെകട്ടറി പി ജയരാജന് ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂർ ജിഹാദി ഗ്രൂപ്പിന്റെ വധ ഭീഷണി

"ഹിമാറേ, നിന്റെ ദിവസം എണ്ണപ്പെട്ടിരിക്കുന്നു"വെന്ന് പി ജയരാജന് പച്ച മഷിയിലെഴുതിയ ഭീഷണി; അയച്ചത് ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂർ ജിഹാദ് ഗ്രൂപ്പ്

"നീ എത്ര കരുതലെടുത്താലും മൂന്നുമാസങ്ങൾ മാത്രം നിനക്കായി നീക്കിവെച്ചിരിക്കുന്നു. അള്ളാണെ സത്യം. ഇതു ഞങ്ങൾ ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനം. ആരെങ്കിലുമൊരാൾ ഈ കൃത്യം നടത്തിയിരിക്കും".

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് ലഭിച്ച ഭീഷണിക്കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്. ജയരാജന്റെയോ മകന്റെയോ നെഞ്ചിന്‍കൂട് തകര്‍ക്കുമെന്നും കത്തിലുണ്ട്. ഐസിസിനെതിരെ പ്രസംഗിച്ചതിനാണ് വധഭീഷണി. ഭീഷണിയെക്കുറിച്ച് ജയരാജന്‍ കത്ത് സഹിതം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.


കത്തിന്റെ പൂർണ രൂപം
ജയരാജൻ,

"WE ARE WATCHING YOU"

ഇതിനിടെ iS നെപ്പറ്റി താൻ വല്ലാതെയങ്ങു പറഞ്ഞു. നിന്റെ ഇത്തരം പ്രസംഗങ്ങൾ ഞങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇനിയൊരിടത്തും നീ ഇങ്ങനെ വലിയ വായിൽ പറയുവാൻ ഞങ്ങൾ അനുവദിക്കുകയില്ല. ഈ സംഘടന നിന്റെ നാറിയ കമ്മ്യൂണിസ്റ്റു പാർടിയെപ്പോലെ കേരളത്തിൽ മാത്രം അതും കണ്ണൂരിൽ മാത്രം ഒതുങ്ങുന്നതല്ല. ഞങ്ങൾ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഫ്രാൻസിൽ നടന്നത് താൻ അറിയുമല്ലോ. എവിടെയും എല്ലായിടത്തും ഞങ്ങളുണ്ട്.

ഒരിക്കൽ താൻ ആർഎസ്എസ് തെണ്ടികളുടെ കൈയിൽ നിന്നും രക്ഷപെട്ടതാണ്. വിഡ്ഢികളാണവർ. കാവിയുടുത്ത് കൈയിൽ നാടയും കെട്ടി നടക്കാനല്ലാതെ ഒന്നിനും കൊളളാത്ത മതജാതിക്കാർ. ധൈര്യമില്ലാത്ത ഹിമാറുകൾ. എന്നാൽ ഞങ്ങൾ എകെ 47നും ടെലിസ്കോപ്പിക് ഗണ്ണും കൈകാര്യം ചെയ്യാൻ പഠിക്കുന്നവർ.

വളരെ ദൂരെ വെച്ചുതന്നെ നിന്റെ നെഞ്ചിൻകൂടു തകർക്കുമെടാ ബലാലെ. നിന്റെ വീട്ടിൽ മയ്യത്തു നടന്നാൽ മാത്രമേ നിനക്കതിന്റെ വേദനയറിയൂ. അക്രമം നടത്താൻ പറയുമ്പോൾ നിന്റെ മുഖത്തു വരുന്ന രാക്ഷസഭാവം ഞങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നീ അല്ലെങ്കിൽ നിന്റെ മകൻ ഇതിന്റെ ഫലം അറിയാൻ പോകുന്നു.

ഹിമാറേ, നിന്റെ ദിവസം എണ്ണപ്പെട്ടിരിക്കുന്നു. നീ എത്ര കരുതലെടുത്താലും അടുത്ത മൂന്നു മാസങ്ങൾ മാത്രം നിനക്കായി നീക്കിവെച്ചിരിക്കുന്നു. അളളാണെ സത്യം. ഇതു ഞങ്ങൾ ഒരുകൂട്ടം ചെറുപ്പക്കാരുടെ തീരുമാനം. ആരെങ്കിലുമൊരാൾ ഈ കൃത്യം നടത്തിയിരിക്കും.

"HAIL ISLAMIC STATE"


KANNUR JIHADI GROUP


letter cpy

Read More >>