ജിഷ വധക്കേസ് പ്രതി അമിനുൾ ഇസ്ലാമിന് ജാമ്യം നിഷേധിച്ചു; ജാമ്യം നൽകിയാൽ പ്രതി മുങ്ങുമെന്ന് കോടതി

ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമിനുൾ ഇസ്ലാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ജാമ്യത്തിൽ വിട്ടാൽ പ്രതി കടന്നുകളയുമെന്നും കോടതി നിരീക്ഷിച്ചു.

[caption id="attachment_37537" align="aligncenter" width="640"]aminul islam  അമിനുൾ ഇസ്ലാമിന് ജാമ്യം നിഷേധിച്ച വിധി[/caption]

കൃത്യം നടത്തിയതിനു ശേഷം അസമിൽ നിന്ന് കാഞ്ചീപുരത്തേയ്ക്ക് മുങ്ങുകയായിരുന്നുവെന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അനിൽ കുമാറാണ് പ്രതിയുടെ ജാമ്യാപേക്ഷ തളളിയത്. സർക്കാർ ഏർപ്പെടുത്തിയ അഭിഭാഷകൻ അഡ്വക്കേറ്റ് പി രാജനാണ് പ്രതിയ്ക്കു വേണ്ടി ഹാജരായത്.

പെരുമ്പാവൂർ സ്വദേശിനിയായ ജിഷ മോൾ എന്ന എൽഎൽബി വിദ്യാർത്ഥിനിയെ കഴിഞ്ഞ ഏപ്രിൽ 28നാണ് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടത്. ശാസ്ത്രീയമായ പരിശോധനയിലൂടെ അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് കൊലയാളിയെന്ന് പോലീസ് കണ്ടെത്തി. ഫോണിന്റെ ഐഎംഇഐ നമ്പർ പിന്തുടർന്നാണ് പൊലീസ് ഇയാളിലെത്തിയത്.  ജൂൺ 14ന് പ്രതിയെ കാഞ്ചീപുരത്തു നിന്നും അറസ്റ്റു ചെയ്തു. ഇവിടെ ഒരു കൊറിയൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.

പെരുമ്പാവൂരിൽ ജോലി ചെയ്തിരുന്ന അമീറുൽ കൊലപാതകത്തിനുശേഷം സ്വദേശമായ അസമിലെത്തുകയും പിന്നീട് കാഞ്ചിപുരത്തെത്തി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.

Read More >>