ഏഷ്യാനെറ്റ്, റിപ്പോർട്ടർ, ജയ് ഹിന്ദ് ചാനൽ പ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യക്കേസുമായി അഭിഭാഷകൻ; പ്രതിപ്പട്ടികയിൽ പ്രസ് ക്ലബ് പ്രസിഡന്റും; രണ്ടും കൽപ്പിച്ച് വക്കീലന്മാർ

കേരളാ ഹൈക്കോടതിയ്ക്കു മുന്നിൽ നടന്ന പ്രകടനത്തിന്റെ പേരിൽ നാലു മാധ്യമപ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. റിപ്പോർട്ടർ ചാനലിലെ വിൽസൻ വടക്കുഞ്ചേരി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് രവികുമാർ, ജയ്ഹിന്ദ് വീഡിയോ എഡിറ്റർ പ്രവീൺ കുമാർ, ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ സലാം പി ഹൈദ്രോസ് എന്നീ മാധ്യമപ്രവർത്തകർക്കെതിരെയാണ് നടപടി ആവശ്യം ഉയർന്നത്.

ഏഷ്യാനെറ്റ്, റിപ്പോർട്ടർ, ജയ് ഹിന്ദ് ചാനൽ പ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യക്കേസുമായി അഭിഭാഷകൻ; പ്രതിപ്പട്ടികയിൽ പ്രസ് ക്ലബ് പ്രസിഡന്റും; രണ്ടും കൽപ്പിച്ച് വക്കീലന്മാർ

കേരളാ ഹൈക്കോടതിയ്ക്കു മുന്നിൽ നടന്ന പ്രകടനത്തിന്റെ പേരിൽ നാലു മാധ്യമപ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.  റിപ്പോർട്ടർ ചാനലിലെ വിൽസൻ വടക്കുഞ്ചേരി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് രവികുമാർ, ജയ്ഹിന്ദ് വീഡിയോ എഡിറ്റർ പ്രവീൺ കുമാർ, ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ സലാം പി ഹൈദ്രോസ് എന്നീ മാധ്യമപ്രവർത്തകർക്കെതിരെയാണ് നടപടി ആവശ്യം ഉയർന്നിരിക്കുന്നത്.

[caption id="attachment_35282" align="aligncenter" width="640"]

മാധ്യമപ്രവർത്തകർക്കുളള ചാർജ് മെമ്മോ[/caption]

എറണാകുളം സെൻട്രൽ സ്റ്റേഷൻ സിഐ ജി ഡി വിജയകുമാർ, നോർത്ത് സിഐ നിസാമുദ്ദീൻ, സൌത്ത് സിഐ സിബി ടോം എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഹൈക്കോടതി അഭിഭാഷകൻ ജെ എസ് അജിത് കുമാറാണ് പരാതി സമർപ്പിച്ചത്. കേസ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ വാദം കേൾക്കും. അഡ്വ. ആർ രാംകുമാറാണ് ഹർജിക്കാരനു വേണ്ടി ഹാജരായത്.

തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥന്മാർക്കുവേണ്ടി അഡീഷണൽ എജി ഹാജരാകും. ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.വായിക്കുക


ജസ്റ്റിസ് കെമാൽ പാഷയുടേത് അസാധാരണ വിധിന്യായം; മാധ്യമപ്രവർത്തകരേ… അഭിഭാഷകരുടെ പണി പാലും വെള്ളത്തിൽ വരുന്നുണ്ട്മാധ്യമപ്രവർത്തകർക്കു വേണ്ടി ഹാജരാകുന്ന വക്കീലന്മാർ ആരൊക്കെ ആയിരിക്കും എന്നറിയാനാണ് എല്ലാവർക്കും ജിജ്ഞാസ. ഹൈക്കോടതിയ്ക്കു മുന്നിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ മാധ്യമപ്രവർത്തകർക്കുവേണ്ടി ആരും വക്കാലത്തെടുക്കരുത് എന്ന് അഭിഭാഷകരുടെ അസോസിയേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തോട് വിയോജിപ്പുളള സീനിയർ അഭിഭാഷകർ പോലുമുണ്ട്.

അസോസിയേഷനൊക്കെ രണ്ടാമത്തെ കാര്യമാണ്, കക്ഷികൾ സമീപിച്ചാൽ അഭിഭാഷക നിയമം അനുസരിച്ച് വക്കാലത്തെടുക്കുകയാണ് വേണ്ടത് എന്ന ശക്തമായ നിലപാട് അവർ സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കു വേണ്ടി ഏത് അഭിഭാഷകൻ ഹാജരായാലും അവർക്കിടയിൽ അത് ചേരിതിരിവിനു കാരണമാകും എന്ന കാര്യം ഉറപ്പാണ്. എങ്കിലും റിസ്കെടുക്കാൻ തയ്യാറുളളവർ അഭിഭാഷകർക്കിടയിലുണ്ട്. അസോസിയേഷനിൽ അംഗത്വമില്ലാത്ത ധാരാളം പേരുണ്ട്. സംഘടിത ശക്തിയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണെന്നു തിരിച്ചറിയുമ്പോഴും അവരുടെ ഭീഷണിയ്ക്കു വഴങ്ങാൻ തയ്യാറല്ലാത്ത അഭിഭാഷകരിലാണ് മാധ്യമപ്രവർത്തകരുടെ പ്രതീക്ഷ.വായിക്കുക


എസ്ഐ വിമോദിന് ഫ്രീ വക്കാലത്ത്; ഹാജരായത് നൂറ്റിയൊന്ന് അഭിഭാഷകർഇക്കഴിഞ്ഞ ജൂലൈ 20ന് കോടതിയ്ക്കു മുന്നിൽ ഒരു സംഘം മാധ്യമപ്രവർത്തകർ അക്രമാസക്തമായ പ്രകടനം നയിക്കുകയും ഹൈക്കോടതി കെട്ടിടത്തിലേയ്ക്കുളള വാഹന ഗതാഗതവും കാൽനടയാത്രക്കാരുടെ സഞ്ചാരവും പൂർണമായി തടയുകയും ചെയ്തുവെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. ഹൈക്കോടതിയ്ക്കു മുന്നിൽ ഗതാഗതം തടസപ്പെടുത്തുന്നത് നിരോധിച്ചുകൊണ്ടുള്ള വിധിയെ ധിക്കരിക്കുകയും കോടതിയുടെ മൂന്നാം ഗേറ്റിനു മുന്നിൽ നിയമവിരുദ്ധമായി തടിച്ചുകൂടി അഭിഭാഷകരെയും ഗുമസ്തന്മാരെയും കൈയേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് ഹർജിയിൽ ആരോപിക്കുന്നത്.

മാധ്യമപ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യനിയമം 10, 11 വകുപ്പുകൾ പ്രകാരം നടപടിയെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കോടതിയ്ക്കു മുന്നിൽ നിയമവിരുദ്ധമായി തടിച്ചുകൂടിയവരെ നീക്കം ചെയ്യാതെ കാഴ്ചക്കാരായി നോക്കിനിന്നുവെന്നും അതുവഴി രഹസ്യമായി മാധ്യമപ്രവർത്തകരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി എന്നുമാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുളള ആക്ഷേപം.

ആറു മാസം തടവും പിഴയുമാണ് കോടതിയലക്ഷ്യം തെളിഞ്ഞാൽ ശിക്ഷ. ഏതായാലും മാധ്യമപ്രവർത്തകർക്കെതിരെ രണ്ടും കൽപ്പിച്ചു നീങ്ങാൻ തന്നെയാണ് അഭിഭാഷകരുടെ തീരുമാനം. ഇതിനിടയിൽ ഒത്തുതീർപ്പിനുളള സാധ്യത ആരും പ്രതീക്ഷിക്കുന്നില്ല.