പൊതുപരിപാടികളില്‍ ഇനി പൂച്ചെണ്ട് വേണ്ട എല്‍.ഇ.ഡി ബള്‍ബ് മതി; കടകംപള്ളി സുരേന്ദ്രന്‍

കാഞ്ഞങ്ങാട് സബ്സ്റ്റേഷൻ ഉദ്ഘാടനവേളയിലാണ് ഇത്തരത്തിൽ ഒരു സാധ്യതയെ കുറിച്ച് താന്‍ ആദ്യമായി ആലോചിക്കുന്നത് എന്ന് മന്ത്രി പറയുന്നു.

പൊതുപരിപാടികളില്‍ ഇനി പൂച്ചെണ്ട് വേണ്ട എല്‍.ഇ.ഡി ബള്‍ബ് മതി; കടകംപള്ളി സുരേന്ദ്രന്‍

വകുപ്പുതല പൊതുപരിപാടികളില്‍ അതിഥികളെ സ്വീകരിക്കാന്‍ ഇനി എൽ.ഇ.ഡി ബൾബുകൾ നല്‍കുന്നതാണ് ഉചിതം എന്ന് സംസ്ഥാന വൈദ്യുതവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സാധാരണയായി അതിഥികളെ സ്വീകരിക്കാൻ പൂച്ചെണ്ടും മറ്റുമാണ് നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായും, സ്വീകരണം ഏറ്റുവാങ്ങുന്നവര്‍ക്ക് പ്രയോജനകരവും എന്ന തരത്തില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കുന്നതാണ് ഉചിതം. കൂടാതെ ഇത് പരിസ്ഥിതി സൗഹൃദവുമാണ്.


വൈദ്യുതവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

"വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളിലും അതിഥികളെ സ്വീകരിക്കാൻ പൂച്ചെണ്ടും മറ്റും നൽകുന്നത് ഒഴുവാക്കി എൽ.ഇ.ഡി ബൾബുകൾ നൽകുന്നതായിരിക്കും ഉചിതം. ഊർജ്ജസംരക്ഷണത്തിനായി എൽ.ഇ.ഡി ഉപഭോഗം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി കണ്ട് എല്ലാ ജീവനക്കാരും ഇതൊടൊപ്പം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിസ്ഥിതി സൗഹൃദമാണെന്നത് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. കാഞ്ഞങ്ങാട് സബ്സ്റ്റേഷൻ ഉദ്ഘാടനവേളയിലാണ് ഇത്തരത്തിൽ ഒരു സാധ്യതയെ കുറിച്ച ആദ്യമായി ആലോചിക്കുന്നത്."


സർക്കാർ നയത്തിന്റെ ഭാഗമായി കണ്ട് എല്ലാ ജീവനക്കാരും ഇതൊടൊപ്പം സഹകരിക്കണം എന്നും മന്ത്രി ആവശ്യപ്പെടുന്നു

ക്ഷേത്രങ്ങളില്‍ ആയുധം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കടകംപള്ളിയുടെ  ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു.

സര്‍ക്കാര്‍ നടത്തുന്ന പൊതുപരിപാടികളില്‍ ഇനി ദേവിസ്തുതികളും, മറ്റു ഒരു പ്രാര്‍ത്ഥനകളും പാടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശവും വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പൊതുപരിപാടി നവീകരണവുമായി വൈദ്യുതവകുപ്പ് മന്ത്രിയുടെ ഈ നൂതന ആശയം.

Read More >>