സൗന്ദര്യമുളള പെണ്‍കുട്ടികളെ ആരുമൊന്നു മോഹിക്കും; എല്‍ഡിഎഫും എന്‍ഡിഎയും പിറകെ നടക്കുന്നത് അതുപോലെയെന്ന് മാണി

കേരള കോണ്‍ഗ്രസ് എമ്മിനെ ദുര്‍ബലപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തിയെന്ന് കെഎം മാണി പറഞ്ഞു.

സൗന്ദര്യമുളള പെണ്‍കുട്ടികളെ ആരുമൊന്നു മോഹിക്കും; എല്‍ഡിഎഫും എന്‍ഡിഎയും പിറകെ നടക്കുന്നത് അതുപോലെയെന്ന് മാണി

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടുമാറി സ്വതന്ത്ര ബ്ലോക്കായി നില്‍ക്കുമെന്ന് കെഎം മാണി. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന ധാരണകളില്‍ മാറ്റം വരുത്തില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മാണി അറിയിച്ചു. ഇതോടെ യുഡിഎഫുമായുള്ള മുപ്പത് വര്‍ഷത്തെ ബന്ധമാണ് കേരളാ കോണ്‍ഗ്രസ് (എം) അവസാനിപ്പിക്കുന്നത്.

സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതിന് സഹായകമായി നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചെന്നും പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും കെഎം മാണി പറഞ്ഞു.

ബാറു തുറക്കാൻ അഞ്ചുകോടി; തുറക്കാതിരിക്കാൻ രണ്ടുകോടി; വിജിലൻസ് പൂഴ്ത്തിയ ശബ്ദരേഖ നാരദാ ന്യൂസ് പുറത്തുവിടുന്നു; ഇരുവിഭാഗം ബാറുകാരെയും മാണി കുളിപ്പിച്ചുകിടത്തിയ കഥ


കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ കെഎം മാണി ഉന്നയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിനെ ദുര്‍ബലപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തിയെന്ന് കെഎം മാണി പറഞ്ഞു. ഇത് കേരളാ കോണ്‍ഗ്രസ് (എം) ഗൗരവത്തോടെ കാണുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലെ ചില വ്യക്തികളാണ് പ്രശ്‌നക്കാര്‍.

മുന്നണി വിടാനുള്ള തീരുമാനത്തിന് പിന്നില്‍ ബാര്‍ കോഴ കേസ് മാത്രമല്ലെന്നും മറ്റ് നിരവധി കാരണങ്ങളുണ്ടെന്നും ബാര്‍ കോഴ അതില്‍ ഒന്ന് മാത്രമാണെന്നും മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ചില വ്യക്തികള്‍ നീക്കം നടത്തി. ഇതിനായി പ്രത്യേക ബറ്റാലിയന്‍ തന്നെ പ്രവര്‍ത്തിച്ചു.

മുന്നണികള്‍ തമ്മില്‍ പാലിക്കേണ്ട രാഷ്ട്രീയ മര്യാദകളും നീതിബോധത്തിന് വിരുദ്ധമായ സമീപനവും മൂലം മുന്നണി ദുര്‍ബലപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിയിലെ ഘടകകക്ഷികള്‍ക്കും ആത്മപരിശോധനയ്ക്കും സ്വയം വിമര്‍ശനത്തിനും അവസരം നല്‍കുന്നതിനും കേരളാ കോണ്‍ഗ്രസ് (എം)ന്റെ തീരുമാനം സഹായകമാകട്ടേയെന്നും മാണി പറഞ്ഞു.

ആരേയും ശപിച്ചല്ല പോകുന്നതെന്നും യുഡിഎഫിന് നന്മ നേരുന്നുവെന്നും പറഞ്ഞ മാണി മുന്നണി വിടേണ്ട തീരുമാനം നേരത്തേ എടുക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.

മുന്നണി മാറ്റത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുന്ദരിയായ പെണ്‍കുട്ടിയെ കാണുമ്പോള്‍ ആര്‍ക്കും താത്പര്യം തോന്നുമെന്നായിരുന്നു മാണിയുടെ മറുപടി.

Read More >>