‘ബാർ കോഴക്കേസ് വഷളാക്കിയത് ചെന്നിത്തല, മാണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത് എംഎം ജേക്കബ്'

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും മുതിര്‍ന്ന നേതാവ് എംഎം ജേക്കബിനെതിരേയും കേരള കോൺഗ്രസ് (എം) ചരല്‍ക്കുന്ന് കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം

‘ബാർ കോഴക്കേസ് വഷളാക്കിയത് ചെന്നിത്തല, മാണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്  എംഎം ജേക്കബ്

പത്തനംതിട്ട:. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും മുതിര്‍ന്ന നേതാവ് എംഎം ജേക്കബിനെതിരേയും  കേരള കോൺഗ്രസ് (എം) ചരല്‍ക്കുന്ന് കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം.

മാണിയെ തോൽപ്പിക്കാൻ എംഎം ജേക്കബ് നേരിട്ടിറങ്ങിയെന്നും  ബാർ കോഴക്കേസ് വഷളാക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യുഡിഎഫിൽ തുടരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ക്യാംപ് സമാപിക്കുന്ന ഇന്ന് എടുക്കുമെന്നും കെ.എം. മാണി ഇന്നലെ പറഞ്ഞിരുന്നു.

പൂഞ്ഞാറിൽ കേരള കോൺഗ്രസ് തോറ്റതിനു കാരണം കോൺഗ്രസാണ്. പി.സി.ജോർജിനെ കോൺഗ്രസിലെ ഒരു വിഭാഗം സാമ്പത്തികമായും സഹായിച്ചു. അദ്ദേഹത്തിനെതിരെ പ്രസംഗിക്കാൻ പോലും കൂട്ടാക്കിയില്ലെന്നും ചരൽക്കുന്നിലെ യോഗത്തിൽ നേതാക്കൾ ആരോപിച്ചു.

Read More >>