ദുര്‍ബലവിഭാഗങ്ങളെ സഹായിക്കാന്‍ പുതിയ കടാശ്വാസ പദ്ധതിയുമായി മുഖ്യമന്ത്രി; പദ്ധതിപ്രകാരം അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും

വായ്പാതുകയില്‍ പലിശ അതത് സമയത്ത് തിരിച്ചടച്ചിട്ടുള്ളവര്‍ക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പലിശ കഴിഞ്ഞ് ബാക്കി അടയ്‌ക്കേണ്ട തുകയാണ് പദ്ധതിയില്‍പ്പെടുത്തി എഴുതിത്തള്ളുന്നത്.

ദുര്‍ബലവിഭാഗങ്ങളെ സഹായിക്കാന്‍ പുതിയ കടാശ്വാസ പദ്ധതിയുമായി മുഖ്യമന്ത്രി; പദ്ധതിപ്രകാരം അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും

പുതിയ കടാശ്വാസ പദ്ധതിയുമായി സംസ്ഥാന മുഖ്യമന്ത്രി. തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്ന ദുര്‍ബല വിഭാഗക്കാരെ സഹായിക്കാനാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. പ്രസ്തുത പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് സൂചനകള്‍. പദ്ധതിക്ക് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു.

വായ്പാതുകയില്‍ പലിശ അതത് സമയത്ത് തിരിച്ചടച്ചിട്ടുള്ളവര്‍ക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പലിശ കഴിഞ്ഞ് ബാക്കി അടയ്‌ക്കേണ്ട തുകയാണ് പദ്ധതിയില്‍പ്പെടുത്തി എഴുതിത്തള്ളുന്നത്.

നിലവില്‍ കാര്‍ഷിക കടാശ്വാസ പദ്ധതി, മത്സ്യത്തൊഴിലാളികള്‍ക്കായുള്ള കടാശ്വാസ പദ്ധതി എന്നിങ്ങനെ രണ്ടു പദ്ധതികളാണ് ഉള്ളത്. ഈ രണ്ടു പദ്ധതികളുടെയും പരിധിയില്‍ വരാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പുതിയ കടാശ്വാസ പദ്ധതി കൊണ്ടുവരുന്നത്. ഈ പദ്ധതി പ്രകാരം സര്‍ക്കാരിന് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ കടം എഴുതിത്തള്ളാന്‍ കഴിയും.

Read More >>