തിരക്കുളള ഔട്ട്ലെറ്റുകളെല്ലാം പ്രീമിയം കൗണ്ടറാകുന്നു, ഇനി ക്യൂ നിൽക്കാതെ മദ്യം വാങ്ങാം

മദ്യശാലകൾക്കു മുന്നിലെ വളഞ്ഞു പുളഞ്ഞു നീണ്ട ക്യൂ കേരളത്തിന്റെ ഒരു സാംസ്ക്കാരിക ചിഹ്നമായിരുന്നു. ഏറെ താമസിയാതെ ആ കാഴ്ച നമ്മുടെ പാതയോരങ്ങളിൽനിന്ന് പിൻവലിയും. ഗ്രാമ നഗര വ്യത്യാസമില്ലാതെ തിരക്കുളള ഔട്ട്ലെറ്റുകളെ പ്രീമിയം കൗണ്ടറാക്കാനൊരുങ്ങുകയാണ് ബിവറേജസ് കോർപറേഷൻ.

[caption id="attachment_35571" align="aligncenter" width="640"]ഉള്ളൂരിലെ ബിവറേജസ് പ്രീമിയം മദ്യവിൽപന ശാല ഉള്ളൂരിലെ ബിവറേജസ് പ്രീമിയം മദ്യവിൽപന ശാല[/caption]

സംസ്ഥാനത്തെ ബീവറേജസ് മദ്യശാലകള്‍ ഓണ്‍ലൈനാക്കുന്നതിനു പുറമെയാണ് ഈ പരിഷ്കാരം പടിപടിയായി സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളും പ്രീമിയം കൗണ്ടറുകളാക്കാനാണ് ആലോചന. ഓണത്തിരക്കു പ്രമാണിച്ച് കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കാനും നീക്കമുണ്ട്. മദ്യശാലകൾക്കു മുന്നിലെ ക്യൂ സമ്പ്രദായം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ബിവറേജസ് ശാലകൾക്കുമുന്നിലെ ക്യൂ മലയാളിയുടെ ഒരു സാംസ്ക്കാരിക നാണക്കേടായാണ് പ്രചരിപ്പിക്കുന്നത്. വലിയ ക്യൂ ഉളള സ്ഥലത്ത് സംഘർഷവും ഗതാഗത സ്തംഭനവുമൊക്കെ പതിവാണ്. പ്രീമിയം കൗണ്ടറുകൾ വരുന്നതോടെ ഈ സ്ഥിതിയ്ക്കു മാറ്റം വരും.

ഏറെ പ്രചാരമുളള വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ സ്റ്റോക്കില്ലെന്നു പറഞ്ഞ് വില കൂടിയ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളിൽ അടിച്ചേല്‍പ്പിക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണ് ഓൺലൈൻ പരിഷ്കാരം കൊണ്ടുവരാൻ തീരുമാനിച്ചത്.

പട്ടണങ്ങളിൽ ഇപ്പോൾത്തന്നെ പ്രീമിയം കൗണ്ടറുകളുണ്ട്. അവ വലിയ വിജയവുമാണ്. നിലവിൽ സ്ഥലസൌകര്യമുളള കൌണ്ടറുകൾ ഉടൻതന്നെ പ്രീമിയം കൌണ്ടറുകളായി ഉയർത്തും. അതോടെ വരുംനാളുകളിൽ മദ്യശാലയ്ക്കു മുന്നിലെ ക്യൂ ഒരു ഓർമ്മയായി മാറും.

Read More >>