ഋഷിരാജിനെ ട്രോളുന്നവർക്ക് കെനിയയുടെ മറുപടി; സ്ത്രീകളെ തുറിച്ചു നോക്കിയാൽ ഇനി കനത്ത ശിക്ഷ

ലൈംഗിക ചുവയോടെ സ്ത്രീകളെ നോക്കുന്ന പുരുഷന്‍മാര്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാൻ കെനിയയിൽ നിയമ ഭേദഗതി. സ്ത്രീകളെ തുറിച്ചു നോക്കുന്നത് താരതമ്യേനെ ഗൌരവം കുറഞ്ഞ കുറ്റമായാണ് കെനിയ ഇതുവരെ പരിഗണിച്ചിരുന്നത്.

ഋഷിരാജിനെ ട്രോളുന്നവർക്ക് കെനിയയുടെ മറുപടി; സ്ത്രീകളെ തുറിച്ചു നോക്കിയാൽ ഇനി കനത്ത ശിക്ഷ

ലൈംഗിക ചുവയോടെ സ്ത്രീകളെ നോക്കുന്ന പുരുഷന്‍മാര്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാൻ കെനിയയിൽ നിയമ ഭേദഗതി. സ്ത്രീകളെ തുറിച്ചു നോക്കുന്നത് താരതമ്യേനെ ഗൗരവം കുറഞ്ഞ കുറ്റമായാണ് കെനിയ ഇതുവരെ പരിഗണിച്ചിരുന്നത്. ഇനി അത്തരം കുറ്റങ്ങൾക്കുളള പിഴ വർദ്ധിപ്പിക്കും.  സ്ത്രീകളുടെ ശരീരത്തില്‍, പ്രത്യേകിച്ചും ലൈംഗികാവയവം, മാറിടം, പിന്‍ഭാഗം എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുന്നത് അസഭ്യമായ പെരുമാറ്റമായാണ് പുതിയ നിയമപ്രകാരം കണക്കാക്കുന്നത്.


ലൈംഗികാതിക്രമ കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നത് പുതിയ ബില്‍ പ്രകാരം ഗുരുതര കുറ്റമാണ്.  ഇത്തരം കുറ്റങ്ങള്‍ക്കും കനത്ത പിഴ ഈടാക്കും. പണമോ ഭൂസ്വത്തോ വാഗ്ദാനം ചെയ്തോ വിവാഹം ചെയ്യാമെന്ന് വ്യാമോഹിപ്പിച്ചോ  ലൈംഗിക കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ പാടില്ല. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കേസുകള്‍ തേച്ചു മായ്ച്ച് കളയുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരേയും കര്‍ശന നടപടി ബില്‍ ശുപാര്‍ശ ചെയ്യുന്നു. മാത്രമല്ല ലൈംഗിക കേസുകള്‍ കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. മാത്രമല്ല ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും ശുപാര്‍ശയുണ്ട്.

പതിനാല് സെക്കന്‍ഡിലേറെ നേരെ സ്ത്രീകളെ തുറിച്ചു നോക്കി എന്ന് പരാതിപ്പെട്ടാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നടത്തിയ പ്രസ്താവന ഏറെ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.Story by
Read More >>