'കെഫ': യുഎഇ മലയാളികളുടെ ഫുട്ബോള്‍ കൂട്ടായ്മ

യുഎഇയിലെ ഫുട്ബോള്‍ പ്രേമികളുടെ കുട്ടായ്മ കെഫ രൂപീകരിച്ചു. യുഎഇ യില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ടൂർണമെന്‍റെറ്റുകളിൽ പങ്കെടുക്കാറുള്ള ടീമുകളും കാണികളും കഫെയിൽ ഒത്തുകൂടും.

ദുബായ്: യുഎഇയിലെ ഫുട്ബോള്‍ പ്രേമികളുടെ കുട്ടായ്മ കെഫ രൂപീകരിച്ചു. യുഎഇ യില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ടൂർണമെന്‍റെറ്റുകളിൽ പങ്കെടുക്കാറുള്ള ടീമുകളും കാണികളും കഫെയിൽ ഒത്തുകൂടും. ടീമുകള്‍ക്ക് ഒരു എകീകൃത രൂപമുണ്ടാക്കുകയും പ്രവാസി മലയാളി ഫുട്ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും സഹായവും നല്‍കുകയുമാണ് ലക്ഷ്യം.

ആഴ്ചയില്‍ രണ്ട് ഫുട്ബോള്‍ ടൂർണമെന്‍റെങ്കിലും യുഎഇയില്‍ നടക്കുന്നുണ്ട്. മത്സരങ്ങളുടെ അതിപ്രസരം കൊണ്ട് താരങ്ങള്‍ പലപ്പോഴും പരുക്കിന്റെ പിടിയിലായി പൊലിമ കുറ‍ഞ്ഞുപോകുന്നു. ഇത്തരം കാര്യങ്ങളില്‍ ക്ലബുകള്‍ക്കും കായിക താരങ്ങള്‍ക്കും ടൂർണമെൻ്റ് കമ്മിറ്റികൾക്കും ഇടയിൽ ഒരു എകീകൃത രൂപം കൊണ്ടു വരി‌‌‌കയും കൂടുതല്‍ മികച്ച രീതിയില്‍ ഫുട്ബോള്‍ മേളകള്‍ സംഘടിപ്പിക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നതും ലക്ഷ്യങ്ങളാണ്.


പ്രവാസലോകത്തെ വളർന്നു വരുന്ന കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനവും പ്രാത്സാഹനവുംനൽകുക, പ്രവാസി മലയാളികള്‍ക്ക് കളിക്കളങ്ങളില്‍ കുടുതല്‍ അവസരങ്ങള്‍ നല്‍ക്കുക, കളിക്കിടയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കുക, മികച്ച റഫറികളെ രംഗത്ത്‌ കൊണ്ടു വരിക, കളി സമയത്ത് ടൂർണമെന്‍റെറ് സംഘാടകരുമായി സഹകരിച്ച് ആരോഗ്യ-പരിപാലന സൗകര്യങ്ങൾ ഒരുക്കുക, കായിക താരങ്ങള്‍ക്ക് തുടര്‍ സഹായങ്ങള്‍ നല്‍ക്കുക എന്നിവയാണ് കെഫയുടെ പ്രധാന ലക്ഷ്യങ്ങള്‍ എന്ന് കെഫ ജനറൽ സെക്രട്ടറി പ്രദീപ്‌ പറഞ്ഞു.

കെഫയുടെ ലോഗോ പ്രകാശനം മുഖ്യാതിഥികൾ ചേർന്നു നിര്‍വഹിച്ചു. 30 വര്‍ഷത്തിലേറെയായി യു എ ഇ യിലെ ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവ സാന്നിധ്യമായ മുന്‍കാല താരങ്ങൾ മുഹമ്മദാലി, ഇല്ല്യാസ് എ.റഹ്മാന്‍ , അബ്ദുല്‍ലാം, ബഷീര്‍, ബഷീര്‍ ഗലധാരി തുടങ്ങിയവരെ ആദരിച്ചു. അഷ്‌റഫ്‌ തീമ, നെല്ലറ ഷംസുദീന്‍,എ .എ.കെ.മുസ്തഫ തുടങ്ങിയവര്‍ മുഖ്യാതിതിഥികളായിരുന്നു. ജനറല്‍സെക്രട്ടറി പ്രദീപ്‌ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍, അനില്‍, ചീഫ്‌ കോ ഒാർഡിനേറ്റർ ലത്തീഫ്, അന്‍വര്‍, നൌഷാദ്, കോയ, സുരേഷ്, സുബൈര്‍, അമീൻ, ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു.

Story by
Read More >>