'സങ്കീര്‍ണമായ ആക്രമണ പദ്ധതികള്‍ വേണ്ട, തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുക, നടപ്പാക്കുക' പാശ്ചാത്യ രാജ്യങ്ങളിലെ റിക്രൂട്ടര്‍മാര്‍ക്ക് ഐഎസ് നിര്‍ദ്ദേശം

ഒരിക്കല്‍ പോലും അതി സങ്കീര്‍ണമായി പദ്ധതികള്‍ ആസൂത്രണം ചെയ്യരുത്. പകരം ലളിതവും ഫലപ്രദവുമായ ആക്രമണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുക. ശത്രുവിന് ഏറ്റവും വലിയ പ്രഹരം ഏല്‍പ്പിക്കാന്‍ കഴിയുന്ന സന്ദര്‍ഭം നോക്കി ആക്രമണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശമാണ് ലേഖനം റിക്രൂട്ടര്‍മാര്‍ക്ക് നല്‍കുന്നത്.

സിറിയ: പാശ്ചാത്യ രാജ്യങ്ങളില്‍ സ്‌ഫോടന പരമ്പര നടത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് തീവ്രവാദ സംഘടനയായ ഐഎസിന്റെ നിര്‍ദ്ദേശം. ലളിതവും ഫലപ്രദവുമായി സ്‌ഫോടന പരമ്പരകളാണ് നടത്തേണ്ടതെന്നും ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ റിക്രൂട്ടര്‍മാര്‍ക്ക് ഐഎസ് നിര്‍ദ്ദേശം നല്‍കി. ഐഎസ് അനുഭാവം പുലര്‍ത്തുന്ന മാഗസിനായ ദാബിഖിലാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്.


ഒരിക്കല്‍ പോലും അതി സങ്കീര്‍ണമായി പദ്ധതികള്‍ ആസൂത്രണം ചെയ്യരുത്. പകരം ലളിതവും ഫലപ്രദവുമായ ആക്രമണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുക. ശത്രുവിന് ഏറ്റവും വലിയ പ്രഹരം ഏല്‍പ്പിക്കാന്‍ കഴിയുന്ന സന്ദര്‍ഭം നോക്കി ആക്രമണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശമാണ് ലേഖനം റിക്രൂട്ടര്‍മാര്‍ക്ക് നല്‍കുന്നത്. സിറിയയിലേക്ക് കുടിയേറിയ അമേരിക്കന്‍ വംശജനായ ഐഎസ് നേതാവിന്റെ പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.

സിറിയയില്‍ നേരിട്ടെത്തി ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുക പ്രായോഗികമല്ലെങ്കില്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിരുന്ന് തന്നെ രഹസ്യമായി പദ്ധതി തയ്യാറാക്കുക എന്നും ലേഖനം ഉപദേശിക്കുന്നു.

ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ യു.കെയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കാന്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് മേധാവി സര്‍ ബര്‍നാര്‍ഡ് ഹോഗന്‍ നിര്‍ദ്ദേശം നല്‍കി. ലണ്ടനിലെ തന്ത്ര പ്രധാന മേഖലകളില്‍ 600 ആയുധ ധാരികളായി സുരക്ഷ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Read More >>