നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരന്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിന് തീവച്ചു

ഇയാളെ ഓടിച്ചുപിടിക്കാന്‍ മറ്റ് യാത്രക്കാര്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ട്രെയിനിന്റെ ബാത്ത്‌റൂമില്‍ ഓടിക്കയറി കൈയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ബാത്ത്‌റൂം ചവിട്ടുത്തുറന്ന് ഇയാളെ പിടികൂടിയെങ്കിലും പ്രതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരന്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിന് തീവച്ചു

നേത്രാവതി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിന് യാത്രക്കാരന്‍ തീവച്ചു. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് എസി ബോഗിയോട് ചേര്‍ന്ന കംപാര്‍ട്ട്‌മെന്റിനാണ് തീവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി അനസ് എന്നയാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഉച്ചയ്ക്ക് 11.45 ഓടെയായിരുന്നു സംഭവം. ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ഒരു യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാന്‍ അനസ് ശ്രമിച്ചു. ഇയാളെ ഓടിച്ചുപിടിക്കാന്‍ മറ്റ് യാത്രക്കാര്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ട്രെയിനിന്റെ ബാത്ത്‌റൂമില്‍ ഓടിക്കയറി കൈയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ബാത്ത്‌റൂം ചവിട്ടുത്തുറന്ന് ഇയാളെ പിടികൂടിയെങ്കിലും പ്രതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപിടിച്ച ബോഗി വളരെ പെട്ടന്ന് ട്രെയിനില്‍ നിന്നും വേര്‍പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തനിക്കൊപ്പം രണ്ടു പേര്‍ കൂടിയുണ്‌ടെന്നാണ് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

Read More >>