'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' തൊടുപുഴയില്‍ ആരംഭിക്കുന്നു

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 17ന് ആരംഭിക്കും.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 17ന് ആരംഭിക്കും. തൊടുപുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

പൃഥ്വിരാജ് ചിത്രത്തില്‍ നായകനാകുമെന്നാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുക.ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ശ്യാംദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സിദ്ദിഖ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറാകുമെന്നാണ് റിപ്പോര്‍ട്ട്. .