ഇന്ന് കര്‍ക്കിടക വാവ്; പിതൃപ്രീതിക്കായി ബലികര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആയിരങ്ങള്‍

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, ശംഖുമുഖം, ശിവഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളും പ്രമുഖ ബലിതര്‍പ്പണയിടങ്ങളാണ്.

ഇന്ന് കര്‍ക്കിടക വാവ്; പിതൃപ്രീതിക്കായി ബലികര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആയിരങ്ങള്‍

ഇന്ന് കര്‍ക്കിടക വാവ്. പിതൃപ്രീതിക്കായി ബലികര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആയിരങ്ങള്‍. പുര്‍ച്ചേമുതല്‍ ബലിതര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, ശംഖുമുഖം, ശിവഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളും പ്രമുഖ ബലിതര്‍പ്പണയിടങ്ങളാണ്.

മധ്യകേരളത്തിലെ പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത് ആലുവ ശിവക്ഷേത്രത്തിലാണ്. വടക്കന്‍ കേരളത്തില്‍ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും പയ്യാമ്പലം കടപ്പുറത്തും കല്‍പാത്തി പുഴയോരത്തും ബലിതര്‍പ്പണം ചടങ്ങുകള്‍ തുടങ്ങി. ദക്ഷിണകാശിയെന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണഷേത്രത്തില്‍ ഒരേ സമയം 1500 പേര്‍ക്ക് തര്‍പ്പണം നടത്താനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മണപ്പുറത്തു ബലിത്തറകള്‍ തയാറാക്കിയിട്ടുണ്ട്. ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിലും വയനാട് തിരുനെല്ലിയിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നുണ്ട്.