ബലൂചിസ്ഥാനിലെ വനിതകള്‍ക്ക് സഹോദരനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ബലൂച് വംശഹത്യ, യുദ്ധക്കുറ്റം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ അന്താരാഷ്ട്ര തലങ്ങളില്‍ ഉന്നയിക്കാനും ബലൂചിലെ സഹോദരന്മാര്‍ നഷ്ടപ്പെട്ട വനിതകളുടെ സ്വരമാകാനും കരിമ നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ബലൂചിസ്ഥാനിലെ വനിതകള്‍ക്ക് സഹോദരനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി ബലൂച് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ കരിമ ബലൂച്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബലൂചിസ്ഥാന്‍ വനിതകള്‍ സഹോദരനായാണ് കാണുന്നതെന്ന് വ്യക്തമാക്കിയാണ് കരിമ മോദിയെ പിന്തുണച്ച് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും കരിമ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബലൂച് വംശഹത്യ, യുദ്ധക്കുറ്റം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ അന്താരാഷ്ട്ര തലങ്ങളില്‍ ഉന്നയിക്കാനും ബലൂചിലെ സഹോദരന്മാര്‍ നഷ്ടപ്പെട്ട വനിതകളുടെ സ്വരമാകാനും കരിമ നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. രക്ഷാബന്ധന്‍ ദിനത്തില്‍ മോദിയുടെ അടുത്തെത്തി തങ്ങള്‍ അദ്ദേഹത്തെ സഹോദരനായി കാണുന്നുവെന്നു പറയാന്‍ ആഗ്രഹമുണ്ടെന്നും കരിമ വീഡിയോയില്‍ പറയുന്നു.


https://www.youtube.com/watch?time_continue=26&v=3G9wozDjyvE

പാക് അധിനിവേശ കാശ്മീരിനെയും ബലൂചിസ്ഥാനെയും സ്വതന്ത്രമാക്കണമെന്ന് പ്രധാനമന്ത്രി തിങ്കളാഴ്ച സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ബലൂചിസ്ഥാനിലെ അവകാശലംഘനങ്ങളെയുംകുറിച്ചും മോദി പരാമര്‍ശം നടത്തിയിരുന്നു. ഇക്കാര്യം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയിപ്പെടുത്തിയതിന് ബലൂചിസ്ഥാനിലെയും പാക് കാശ്മീരിലെയും ഗില്‍ജിത്തിലെയും ജനങ്ങള്‍ തനിക്കു നന്ദി പറയുമെന്നുംഅദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കേയാണ് കരിമ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്ത് എത്തിയത്.