"പിണറായി എന്‍റെ മുഖ്യമന്ത്രി": കമല്‍ ഹാസന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് കമല്‍ ഹാസന്‍ രംഗത്ത്.

"പിണറായി എന്‍റെ മുഖ്യമന്ത്രി": കമല്‍ ഹാസന്‍

തിരുവനന്തപുരം: ഫ്രെഞ്ച് സര്‍ക്കാരിന്‍റെ ഷെവലിയര്‍ പുരസ്ക്കാരം നേടിയ കമല്‍ ഹാസന് അഭിനന്ദന സന്ദേശം അയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് കമല്‍ ഹാസന്‍ രംഗത്ത്.

ബഹുമുഖ പ്രതിഭയിലൂടെ ഇന്ത്യന്‍ സിനിമയെ ലോക സിനിമയുടെ നെറുകയില്‍ എത്തിച്ചതിനാലാണ് ഫ്രഞ്ച് സര്‍ക്കാറിന്റെ ലീജീയന്‍ ഓഫ് ഹോണര്‍ അവാര്‍ഡ് ലഭിച്ചതെന്നും ഇന്ത്യന്‍ സിനിമയുടെ അഭിമാനം അതിരുകളില്ലാതെ ചക്രവാളത്തിലേക്ക് ഉയര്‍ത്തിയെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ ഞാന്‍ അങ്ങയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി കമല്‍ ഹാസന് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.


ഈ കത്തിനുള്ള മറുപടിയായിട്ടെന്നോണ്ണമാണ് കേരളം എന്‍റെ സംസ്ഥാനമാണെന്നും പിണറായി എന്‍റെ മുഖ്യമന്ത്രിയാണെന്നും കമല്‍ പറഞ്ഞത്.

മറ്റൊരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയുടെ അഭിനന്ദനത്തിലുള്ള കൗതുകം ചില മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് കമലിന്റെ പ്രതികരണം വന്നത്. പിണറായി എന്‍റെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് തിരുത്തിയ അദ്ദേഹം താന്‍ ഏത് സംസ്ഥാനക്കാരനാണെന്ന് മലയാളികളോട് ചോദിച്ചു നോക്കൂവെന്നും കൂട്ടി ചേര്‍ത്തു.