ഷാജി ജേക്കബിനെതിരെ സമാനമായ ആരോപണങ്ങള്‍ മുമ്പും; തെരെഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ പഠനകാര്യങ്ങളില്‍ സഹായിച്ച് ഒടുവില്‍ ലൈംഗിക ചുവയുള്ള വര്‍ത്തമാനം; തുറന്നു പറഞ്ഞ് കാലടി സര്‍വ്വകലാശാലാ അ�

മാറി മാറി വരുന്ന ബാച്ചിലെ പെണ്‍കുട്ടികള്‍. .പഠനത്തിന് പൂര്‍ണ്ണ സഹായം, സാമ്പത്തിക ഞെരുക്കങ്ങളില്‍ കൈത്താങ്ങ്, ഇങ്ങനെ 'ദൈവ' തുല്യനായ അദ്ധ്യാപകന്റെ നിറം പെട്ടെന്ന് ലൈംഗിക പീഡനങ്ങളിലേക്ക് മാറുന്ന സന്ദര്‍ഭങ്ങളില്‍ കടുത്ത ട്രോമകളില്‍ക്കൂടി കുട്ടികള്‍ കടന്നു പോകുന്നതിന് കൂട്ടിരുന്നിട്ടുണ്ട്, നേരിട്ട് ഇടപെട്ടിട്ടുമുണ്ട്.

ഷാജി ജേക്കബിനെതിരെ സമാനമായ ആരോപണങ്ങള്‍ മുമ്പും; തെരെഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ പഠനകാര്യങ്ങളില്‍ സഹായിച്ച് ഒടുവില്‍ ലൈംഗിക ചുവയുള്ള വര്‍ത്തമാനം; തുറന്നു പറഞ്ഞ് കാലടി സര്‍വ്വകലാശാലാ അ�

ഷാജി ജേക്കബ് എന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുന്നത് ഇതാദ്യമായല്ല. 2013 ലും ,2014ലും സമാനമായ പരാതികള്‍ ഈ അധ്യാപകനെതിരെ ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം സ്വന്തം ഭാവിയെ കരുതിയാണ് പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ നിയമനടപടികളുമായി പോകാതിരുന്നത്. പുതിയ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഷാജി ജേക്കബിനൊപ്പം മുമ്പ് ജോലി ചെയ്ത പല അധ്യാപകരും അന്നത്തെ ആരോപണങ്ങള്‍ ശരിവെച്ച് രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വകലാശായിലെ ചരിത്രാധ്യാപിക ഷീബ കെ എം ഷാജി ജേക്കബിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു.


ഷീബ കെ എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ്

''വര്‍ഷങ്ങളായി തുടരുന്ന പീഡനപരമ്പരയാണ് ഈ അദ്ധ്യാപകന്റേത് എന്നെനിക്ക് വ്യക്തിപരമായി വ്യക്തമായി അറിയാം. മാറി മാറി വരുന്ന ബാച്ചിലെ പെണ്‍കുട്ടികള്‍. .പഠനത്തിന് പൂര്‍ണ്ണ സഹായം, സാമ്പത്തിക ഞെരുക്കങ്ങളില്‍ കൈത്താങ്ങ്, ഇങ്ങനെ 'ദൈവ' തുല്യനായ അദ്ധ്യാപകന്റെ നിറം പെട്ടെന്ന് ലൈംഗിക പീഡനങ്ങളിലേക്ക് മാറുന്ന സന്ദര്‍ഭങ്ങളില്‍ കടുത്ത ട്രോമകളില്‍ക്കൂടി കുട്ടികള്‍ കടന്നു പോകുന്നതിന് കൂട്ടിരുന്നിട്ടുണ്ട്, നേരിട്ട് ഇടപെട്ടിട്ടുമുണ്ട്. പെണ്‍കുട്ടികള്‍ പല തരത്തിലുമുള്ള സാമൂഹ്യ സമര്‍ദ്ദങ്ങള്‍ കാരണം പുറത്തു പറയാന്‍ മടിച്ചും പരാതി എഴുതിക്കൊടുക്കാന്‍ വിസമ്മതിച്ചും സഹനത്തിലേക്ക് ഒതുങ്ങിയപ്പോള്‍ പീഡകന് 'ധൈര്യം' കൂടി. പാര്‍ട്ടിയുടേയും മറ്റും പകപോക്കലിന്റെ ഇരയാണ് താന്നെന്ന നിലയില്‍ കേരളത്തിലെ പല അറിയപ്പെടുന്ന സ്ത്രീവാദികളെയും കൂട്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് ഈ മനുഷ്യന്‍ . സഹപ്രവര്‍ത്തകര്‍ക്കും സുഹ്യത്തുക്കള്‍ക്കും പിന്നെ ഈ ആളെ പിന്താങ്ങുന്ന ബുദ്ധിജീവി /മാദ്ധ്യമവൃന്ദത്തിനും ഈ ആളെ നിലയ്ക്കു നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ഏറെ ഖേദകരം''.

കാര്‍ക്കശ്യമുള്ള അധ്യാപകന്‍, എന്നാല്‍ ഉള്ളില്‍ മറ്റൊരു മുഖം...

ഷാജി ജേക്കബ് കാര്‍ക്കശ്യമുള്ള അധ്യാപകനാണെന്ന കാര്യത്തില്‍ കൂടെ ജോലി ചെയ്തവര്‍ക്ക് സംശമില്ല. അസൈന്‍മെന്റൊക്കെ കൃത്യമായി സമര്‍പ്പിച്ചില്ലെങ്കില്‍ അദ്ദേഹം മാര്‍ക്ക് കൊടുക്കില്ല. എല്ലാ വര്‍ഷവും ഷാജി ജേക്കബ് രണ്ട് കുട്ടികളെ തെരെഞ്ഞടുത്ത് അവര്‍ക്ക് പ്രത്യേകമായി പരിശീലനവും ഗൈഡന്‍സും നല്‍കാറുണ്ടെന്നും അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക സഹായം വരെ അധ്യാപകന്‍ നല്‍കാറുണ്ട് . ഇത്തരം കാര്യങ്ങളൊക്കെ മറ്റ് രീതിയില്‍ ആരും വ്യാഖ്യാനിക്കാറുണ്ടായിരുന്നില്ലെന്നും കൂടെ ജോലി ചെയ്തവരും വിദ്യാര്‍ത്ഥികളും പറയുന്നു.

ഒരിക്കല്‍ ക്ലാസ് ടൂര്‍ പോകുന്ന സമയത്ത് അതിലൊരു പെണ്‍കുട്ടിയോട് അദ്ദേഹം നിരന്തരം ലൈംഗീകചുവയോടെ സംസാരിക്കുകയും ബസ്സില്‍ തന്റെ സീറ്റിനടുത്ത് വന്നിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവമുണ്ടായി. അധ്യാപകന്റെ തനിനിറം മനസ്സിലാക്കിയ ആ പെണ്‍കുട്ടി പേടിച്ചാണ് ആ യാത്ര അവസാനിപ്പിച്ചത്. ഇതറിഞ്ഞ മറ്റ് അധ്യാപകര്‍ ഷാജി ജേക്കബിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും പെണ്‍കുട്ടി തെറ്റിദ്ധരിച്ചതെന്നായിരുന്നു അധ്യാപകന്റെ മറുപടി.

വീണ്ടും സമാനമായ പരാതികള്‍ ഷാജി ജേക്കബിനെതിരെ ഉയര്‍ന്നിരുന്നു. മറ്റൊരു പെണ്‍കുട്ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന്റെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയും, ആറു മാസം ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതും. പണിഷ്മെന്റ് എന്ന രീതിയില്‍ ഷാജിയെ തുറവൂരിലേക്ക് സ്ഥലം മാറ്റാനും അന്ന് നടപടിയായിരുന്നു. ഹരാസ്‌മെന്റ് എന്നു മാത്രമായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്.അതിനാല്‍ കൂടുതല്‍ നടപടികളുണ്ടായില്ല.

ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ഈ സംഭവങ്ങളോട് കൂട്ടി വായിക്കുമ്പോള്‍ സമാനമായ അനുഭവങ്ങള്‍ മറ്റ് പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നാണ് പലരും പറയുന്നത്.

(ഇതിൽ പരാമർശിച്ചിട്ടുള്ള കുട്ടികൾ പേരോ വിലാസമോ കൂടുതൽ വിവരങ്ങളോ പരസ്യമായി വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതു കൊണ്ടാണ് കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കാത്തത് - ലേഖകൻ)

ഷീബ കെ എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Screen Shot 2016-08-27 at 6.55.01 PM

Read More >>