പ്രയാര്‍ ഗോപാലകൃഷ്ണന്‍ കടുത്ത വര്‍ഗീയവാദി: കടകംപള്ളി സുരേന്ദ്രന്‍

ഒരു മുരച്ച വര്‍ഗ്ഗീയ വാദിയുടെ ശബ്ദമാണ് അവലോകന യോഗത്തില്‍ കേട്ടത്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രയാര്‍ കാണിച്ചത് മര്യാദകെട്ട സമീപനമായിരുന്നു.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ കടുത്ത വര്‍ഗീയവാദി: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രയാര്‍ ഗോപാലകൃഷ്ണന്‍ കടുത്ത വര്‍ഗീയവാദിയാണെന്ന് കടകംപള്ളി തുറന്നടിച്ചു.

ശബരിമല അവലോകന യോഗത്തില്‍ പ്രയാര്‍ ആക്രോശിച്ചത് മാധ്യമ ശ്രദ്ധ ലഭിക്കാനാണ്. കുറ്റബോധം കൊണ്ടാണ് ഇപ്പോള്‍ രാജി സന്നദ്ധത പ്രകടിപ്പിക്കുന്നതെന്നും എന്നാല്‍ പ്രയാറിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.


ഒരു മുരച്ച വര്‍ഗീയവാദിയുടെ ശബ്ദമാണ് അവലോകന യോഗത്തില്‍ കേട്ടത്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രയാര്‍ കാണിച്ചത് മര്യാദകെട്ട സമീപനമായിരുന്നു. സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് അഭിപ്രായം പറയേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വികാരമല്ല വിവേകമാണ് ദേവസ്വം പ്രസിഡന്റിനെ നയിക്കേണ്ടത്. ഇരിക്കുന്ന കസേര മറന്നാണ് പ്രയാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രയാറിനോട് രാജിവയ്ക്കാന്‍ പറയേണ്ട കാര്യം എനിക്കില്ല. തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം സ്വന്തം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം.

ശബരിമലയില്‍ ഉപവാസം നടത്തിയ ദേവസ്വം പ്രസിഡന്റിന്റെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കടകംപള്ളി പറഞ്ഞു.

Read More >>