ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കാന്‍ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുഴുവന്‍ മലയാളികളോടുമുള്ള അവഹേളനമെന്ന് കെ സുരേന്ദ്രന്‍

മലയാളികളുടെ ദേശീയോല്‍സവമായ ഓണത്തെ അവഹേളിച്ചതിലുടെ ലോകമെന്പാടുമുള്ള മലയാളികളെയാണ് പിണറായി അവഹേളിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായിയുടെ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ എല്ലാവരും മുന്‌പോട്ടു വരണമെന്നും അദ്ദേഹം ആവശ്യശപ്പട്ടു.

ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കാന്‍ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുഴുവന്‍ മലയാളികളോടുമുള്ള അവഹേളനമെന്ന് കെ സുരേന്ദ്രന്‍

ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കാന്‍ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്ര നിലപാട് മുഴുവന്‍ മലയാളികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിസമയത്ത് പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നതില്‍ കുഴപ്പമില്ല. പൂക്കളമൊരുക്കിയാല്‍ അപരാധം. മലയാളികളുടെ ദേശീയോല്‍സവമായ ഓണത്തെ അവഹേളിച്ചതിലുടെ ലോകമെന്പാടുമുള്ള മലയാളികളെയാണ് പിണറായി അവഹേളിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായിയുടെ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ എല്ലാവരും മുന്‌പോട്ടു വരണമെന്നും അദ്ദേഹം ആവശ്യശപ്പട്ടു.


സുന്ദ്രേന്റെ പ്രസ്താവനയ്‌ക്കെതിരെ അതേ പോസ്റ്റില്‍ തന്നെ വിശദീകരണവുമായി ഇടതുപക്ഷക്കാരും രംഗത്തെത്തിയിട്ടുണ്ട്. ജോലി സമയത്ത് പൂക്കളമിടരുത് എന്ന് പറഞ്ഞത് പൂക്കളമിടരുത് എന്ന രീതിയില്‍ വളച്ചൊടിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. സുരേന്ദ്രന്റെ പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ ട്രോളായും നിറഞ്ഞുകഴിഞ്ഞു.

ജോലി സമയത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ പൂക്കളം ഒരുക്കേണ്ടെന്നും ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ കച്ചവട കേന്ദ്രങ്ങളാക്കാതെ സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തുപോയി വാങ്ങണമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.

ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റില്‍ ഉണ്ടാവുക പ്രധാനമാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ട് എന്ന് വെച്ചാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ യഥാസമയം തീര്‍പ്പുണ്ടാക്കുക എന്നാണര്‍ത്ഥമെന്നും പിണറായി സൂചിപ്പിച്ചു. അതിനു കൃത്യമായ ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്. അധികാേേരറ്റയുട സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോള്‍ കൃത്യനിഷ്ഠയേയും ഓരോ ഫയലിന്റെ പ്രാധാന്യത്തെയും ക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.