മാണിയെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ബി.ഡി.ജെ.എസ് മുന്‍കൈയെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

"മാണിക്കെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. അദ്ദേഹം നിരപരാധിയാണ്" തുഷാര്‍ വെള്ളാപ്പള്ളി

മാണിയെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ബി.ഡി.ജെ.എസ് മുന്‍കൈയെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ബാർ കോഴക്കേസിൽ കേരളാ കോൺഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. മുന്‍പ് അങ്ങനെ ആരോപിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ അങ്ങനെ പറയുന്നില്ല എന്നും ഓര്‍ക്കണം.
മാണിക്കെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. അദ്ദേഹം നിരപരാധിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും തുഷാർ പറഞ്ഞു

കേരളാ കോണ്‍ഗ്രസ്‌ (എം.) എന്‍.ഡി.എ സഖ്യത്തിലെത്തണമെന്നാണ് ബി.ഡി.ജെ.എസിന്‍റെ ആഗ്രഹം. അതിനായി തങ്ങള്‍ മുന്‍കൈയെടുക്കും. മാണി എൻഡിഎയിൽ വരുന്നത് കൊണ്ട് ബിഡിജെഎസിന് യാതൊരു പ്രശ്‌നവും ഇല്ല.

സംസ്ഥാനത്തെ ഏതു പ്രമുഖ പാര്‍ട്ടികള്‍ എന്‍.ഡി.എ സഖ്യത്തില്‍ ചേരാന്‍ താല്പര്യപ്പെട്ടാലും അവരെ സ്വീകരിക്കുവാന്‍ തയ്യാറാണ്. കേരളത്തില്‍ ഈ സഖ്യം ദിനം പ്രതി ശക്തിയാര്‍ജ്ജിക്കുകയാണ് എന്നും തുഷാര്‍ പറഞ്ഞു.

Read More >>