ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വി രാംകുമാർ; മാധ്യമലാളന മോഹിക്കുന്ന ജഡ്ജിമാർക്കും മീഡിയാ റൂം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസിനും രൂക്ഷ വിമർശനം; ഹൈക്കോടതിയിലെ മാധ്യമ �

ഹൈക്കോടതിയിലെന്നല്ല ഒരു കോടതിയിലും മാധ്യമങ്ങൾക്കു പ്രത്യേക മുറി അനുവദിക്കേണ്ടതില്ല. കോടതിക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ അഭിഭാഷകർക്കുള്ളതിനേക്കാൾ ഒരവകാശവും മാധ്യമങ്ങൾക്കില്ല. മാധ്യമങ്ങൾക്ക് ഇത്ര തന്റേടത്തോടെ അവകാശവാദമുയർത്താനുള്ള പഴുതൊരുക്കുന്നത് കോടതിയ്ക്കുള്ളിൽനിന്നു തന്നെയാണെന്ന് അദ്ദേഹം തുറന്നടിക്കുന്നു.

ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വി രാംകുമാർ; മാധ്യമലാളന മോഹിക്കുന്ന ജഡ്ജിമാർക്കും മീഡിയാ റൂം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസിനും രൂക്ഷ വിമർശനം; ഹൈക്കോടതിയിലെ മാധ്യമ �ഹൈക്കോടതി കെട്ടിടസമുച്ചയത്തിലെ മീഡിയാ റൂം ഇനി മാധ്യമപ്രവർത്തകർക്കു തുറന്നു കൊടുക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ജസ്റ്റിസ് വി രാംകുമാർ. മാധ്യമ സമ്പർക്കമുളള ചില ജഡ്ജിമാരുടെ ശിപാർശയ്ക്കു വഴങ്ങിയാണ് മുൻ ചീഫ് ജസ്റ്റിസായിരുന്ന എച്ച് എൽ ദത്തു മാധ്യമങ്ങൾക്ക് ഇങ്ങനെയൊരു സൗകര്യം ചെയ്തുകൊടുത്തതെന്നും അദ്ദേഹം തുറന്നടിക്കുന്നു. ഒട്ടേറെ വിധികളും ഉത്തരവുകളും റിപ്പോർട്ടു ചെയ്യാനുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് സ്ഥലപരിമിതി രൂക്ഷമായ ഹൈക്കോടതി കോംപ്ലക്സിൽ ഇങ്ങനെയൊരു മുറി അനുവദിക്കേണ്ട ഒരു കാര്യവുമില്ല. ഈ യുക്തി പിന്തുടർന്നാൽ സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, ഡിജിപി ഓഫീസ്, വിജിലൻസ് ഡയറക്ടറേറ്റ്, രാജ്ഭവൻ, പി എസ് സി തുടങ്ങിയ ഓഫീസുകളിലും പ്രത്യേകം മീഡിയാ റൂം സ്ഥാപിക്കേണ്ടി വരുമെന്ന രൂക്ഷമായ പരിഹാസവും ഹൈക്കോടതി അസോസിയേഷന്റെ ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം തൊടുത്തു വിടുന്നു. ജഡ്ജിമാരുടെ പൊതുവികാരമാണ് മുൻ ഹൈക്കോടതി ജസ്റ്റിസിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത് എന്നു വ്യക്തം. ഇതോടെ ഹൈക്കോടതിയിൽ പഴയ പ്രതാപത്തോടെ ഇനി വിലാസാൻ മാധ്യമങ്ങൾക്കു കഴിയില്ലെന്നുറപ്പായി.

An Article by Justice V Ramkumar, Former Judge, High Court of Kerala on the present Media issue

INSIDE THE COURT IT IS...

Posted by Kerala High Court Advocates' Association - KHCAA on 14 August 2016


ഹൈക്കോടതിയിലെന്നല്ല ഒരു കോടതിയിലും മാധ്യമങ്ങൾക്കു പ്രത്യേക മുറി അനുവദിക്കേണ്ടതില്ല. കോടതിക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ അഭിഭാഷകർക്കുള്ളതിനേക്കാൾ ഒരവകാശവും മാധ്യമങ്ങൾക്കില്ല. ഇത്രയും വ്യക്തമാക്കിയ ശേഷമാണ് മാധ്യമപരിലാളന മോഹിക്കുന്ന സഹജഡ്ജിമാർക്കെതിരെയുള്ള വിമർശനം. മാധ്യമങ്ങൾക്ക് ഇത്ര തന്റേടത്തോടെ അവകാശവാദമുയർത്താനുള്ള പഴുതൊരുക്കുന്നത് കോടതിയ്ക്കുള്ളിൽനിന്നു തന്നെയാണെന്ന് അദ്ദേഹം തുറന്നടിക്കുന്നു. മാധ്യമങ്ങളെ ചേമ്പറിലിരുത്തി സത്കരിക്കുന്ന ജഡ്ജിമാരുണ്ട്. കോടതിവ്യവഹാരങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരെ ക്ഷണിച്ചിരുത്തി നേരമ്പോക്കു പറയാനുള്ള സ്ഥലമല്ല ജഡ്ജിയുടെ ചേംബർ. സൗഹൃദം പുതുക്കുന്നതും ഹൃദയബന്ധം ശക്തിപ്പെടുത്തുന്നതുമൊക്കെ ജഡ്ജിമാരുടെ വീട്ടിൽ മതി. പക്ഷേ, തനിക്കോ തന്റെ നീതിന്യായ ചുമതലകൾക്കോ വിധികൾക്കോ കീർത്തി മോഹിക്കുന്നവർ ആ ദൗർബല്യത്തിന്റെ ഇരകളായി മാറുകയാണ് ചെയ്യുന്നത് - ഇങ്ങനെ പോകുന്നു ജസ്റ്റിസ് രാം കുമാറിന്റെ രൂക്ഷ വിമർശനം.

പ്രതികൂലമായ കോടതിവിധികളുടെ പേരിൽ നടത്തുന്ന തെരുക്കൂത്തുകളുടെ പേരിൽ ഇടതുവലതുഭേദമെന്യേ രാഷ്ട്രീയ പാർടികളെയും അദ്ദേഹം രൂക്ഷമായി അപലപിക്കുന്നു. ചില ജഡ്ജിമാർക്കും കീഴ്ക്കോടതി ജഡ്ജിമാർക്കുമെതിരെ നടത്തിയ കോലം കത്തിക്കലും അസഭ്യവർഷവും ശവസംസ്ക്കാരവും നാടുകടത്തലുമൊന്നും കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ ചപലവൃത്തികൾക്കു പിന്നിൽ ദുർവാശിക്കാരായ ചില രാഷ്ട്രീയക്കാർക്കു പുറമെ സമാനചിത്തരും അനുസരണയുള്ളവരുമായ മാധ്യമപ്രവർത്തകരുമുണ്ട്. ഇഷ്ടമില്ലാത്തതോ യോജിപ്പില്ലാത്തതോ ആയ വിധികൾക്കുള്ള പ്രതിവിധി അപ്പീലും റിവിഷനുമാണ്. അല്ലാതെ ജഡ്ജിമാരെ പുലഭ്യം പറയലല്ല.

നിശബ്ദമായി ഈ അവഹേളനം മുഴുവൻ സഹിക്കുകയാണ് ജഡ്ജിമാർ. അവർക്കു വേണ്ടി വടിയെടുക്കാനോ പ്രക്ഷോഭം നടത്താനോ ആരും മുതിരുന്നില്ലെന്നതാണ് വേദനാജനകമായ യാഥാർത്ഥ്യം. ഉന്നത മൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന കോടതിയും ജഡ്ജിമാരും തമ്മിൽ അനിവാര്യമായി ഉണ്ടാകേണ്ട പാരസ്പര്യം ഇല്ലാത്തതാണ് ഇതിനു കാരണമെന്നും ജസ്റ്റിസ് രാംകുമാർ അഭിപ്രായപ്പെടുന്നു.

കേരള ഹൈക്കോടതിയ്ക്കു മുന്നിൽ കഴിഞ്ഞ ജൂലൈയിലുണ്ടായ പ്രശ്നത്തിൽ ഇതോടെ മാധ്യമപ്രവർത്തകർ ഒറ്റപ്പെടുകയാണ്. ഏതാനും അഭിഭാഷകരും മാധ്യമപ്രവർത്തകരും എന്ന നിലയിൽ നിന്ന് മാധ്യമങ്ങളും കോടതിയും തമ്മിലുളള പ്രശ്നമായി സംഘർഷം വളരുന്നുവെന്നാണ് ജസ്റ്റിസ് രാംകുമാറിന്റെ ലേഖനം നൽകുന്ന സൂചന.