2014 എസ്ഐ ബാച്ചിലെ ഉദ്യോഗസ്ഥര്‍ക്ക് എന്തോ കുഴപ്പമുണ്ട്...

2014 ബാച്ചില്‍ പെട്ട എസ്‌ഐമാര്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്ന് പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

2014 എസ്ഐ ബാച്ചിലെ ഉദ്യോഗസ്ഥര്‍ക്ക് എന്തോ  കുഴപ്പമുണ്ട്...പോലീസ് കംപ്ലൈന്റ് അതോറിറ്റിയില്‍ നാള്‍ക്ക്നാള്‍ പോലീസുകാര്‍ക്ക്എതിരായ പരാതികള്‍ കൂടി കൂടി വരികയാണ്. മാതൃകാ ജനമൈത്രി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലും പൊതു ജനങ്ങളുടെ പരാതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടത്തിയ പഠനത്തില്‍ 2014 ബാച്ചില്‍ പെട്ട എസ്‌ഐമാര്‍ക്കെതിരെയാണ് കൂടുതല്‍ പരാതികളും വരുന്നതെന്ന്  പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.

സ്റ്റേഷനുകളില്‍  വിളിച്ചു വരുത്തി മര്‍ദ്ദിക്കുക, അസഭ്യം പറയുക, തുടങ്ങി 2014 എസ്ഐ ബാച്ചിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.  സംസ്ഥാനത്ത് ഉടനീളം ഇവര്‍ക്കെതിരെ ധാരാളം  പരാതികള്‍ വരുന്നുണ്ടെന്നും എന്ത് കൊണ്ടാണ് ഈ ബാച്ചിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇത്തരം പരാതികള്‍ ഉണ്ടാകുന്നത് എന്നതിനെപറ്റി അന്വേഷണം നടത്തുമെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. പരിശീനത്തിന്റെ കുഴപ്പം കൊണ്ടാകാം ഈ പ്രശനമെന്നും ഇക്കാര്യംഉടന്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


ഫോര്‍ട്ടു കൊച്ചി പോലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത ആളെ മര്‍ദ്ദിച്ചുവെന്ന പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു ചെയര്‍മാന്റെ പ്രതികരണം.ഫോര്‍ട്ടു കൊച്ചി സ്വദേശി ആയ 17 കാരനാണ് പരാതിയുമായി എത്തിയത്. സ്റ്റേഷനില്‍ വിളിച്ചു വരുത്തി എസ്‌ഐ നെഞ്ചത്ത് ചവിട്ടുകയും,ലാത്തി കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി.