കോൺഗ്രസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെ അശ്ലീല പ്രചാരണം; കൊല്ലം ഡിസിസി സെക്രട്ടറിയ്‌ക്കെതിരെ സൈബർ പോലീസിന് പരാതി; നടപടിയാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് സു�

മാധ്യമപ്രവർത്തക സുനിതാ ദേവദാസിനെതിരെ വാട്‌സാപ്പിലും ഫേസ്ബുക്കിലും അശ്ലീല പ്രചാരണം നടത്തിയ കൊല്ലം ഡിസിസി സെക്രട്ടറി എം എം സഞ്ജീവ് കുമാറിനെതിരെ സൈബർ പോലീസിന് പരാതി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുളള പ്രമുഖർ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലാണ് സുനിതയെ അപമാനിക്കുന്ന സ്‌ക്രീൻ ഷോട്ടുകളും മറ്റും പങ്കുവെച്ച് അപവാദപ്രചാരണം നടത്തിയത്.

കോൺഗ്രസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെ അശ്ലീല പ്രചാരണം; കൊല്ലം ഡിസിസി സെക്രട്ടറിയ്‌ക്കെതിരെ സൈബർ പോലീസിന് പരാതി; നടപടിയാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് സു�

മാധ്യമപ്രവർത്തക സുനിതാ ദേവദാസിനെതിരെ വാട്‌സാപ്പിലും ഫേസ്ബുക്കിലും അശ്ലീല പ്രചാരണം നടത്തിയ കൊല്ലം ഡിസിസി സെക്രട്ടറി എം എം സഞ്ജീവ് കുമാറിനെതിരെ സൈബർ പോലീസിന് പരാതി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുളള പ്രമുഖർ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലാണ് സുനിതയെ അപമാനിക്കുന്ന സ്‌ക്രീൻ ഷോട്ടുകളും മറ്റും പങ്കുവെച്ച് അപവാദപ്രചാരണം നടത്തിയത്. സഞ്ജീവ് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ബിന്ദു കൃഷ്ണയ്ക്കും സുനിത ഫേസ് ബുക്കിൽ തുറന്ന കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കൊല്ലം ഡിസിസി സെക്രട്ടറി എം എം സഞ്ജീവ് കുമാർ സ്വന്തം ചിത്രം ഇൻബോക്‌സിൽ മെസേജ് അയച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നതെന്ന് സുനിത ദേവദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. രണ്ട് തവണ ചിത്രം അയച്ചുതന്ന ശേഷമാണ് സഞ്ജീവ് കുമാർ ആദ്യത്തെ മെസേജ് പോലും അയക്കുന്നത്. തന്റെ ആദ്യമറുപടിയിൽതന്നെ ഫോൺ നമ്പർ ചോദിച്ച സഞ്ജീവ് കുമാറിനെ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നും സുനിത ദേവദാസ് വ്യക്തമാക്കുന്നു.

തുടർന്ന് സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെയും ഫോട്ടോയും അശ്‌ളീല സന്ദേശങ്ങൾ അയക്കുന്നവർക്കെതിരെയും പ്രതികരിച്ച കൂട്ടത്തിൽ പൊതുപ്രവർത്തകർ പോലും ഇങ്ങനെയാണ് പെരുമാറുന്നതെന്ന് സുനിത ദേവദാസ് സൂചിപ്പിച്ചിരുന്നു. തുടർന്നാണ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള ഉള്ളവർ അംഗങ്ങളായ കൊല്ലത്തെ കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ സുനിത ദേവദാസിനെതിരെ അശ്ലീല പ്രചാരണം ആരംഭിക്കുന്നത്. സുനിത ദേവദാസിനെ അപമാനിക്കുന്ന സ്‌ക്രീൻ ഷോട്ടുകളും മറ്റും പങ്കുവെച്ചാണ് അപവാദ പ്രചരണം നടന്നത്.

സ്ത്രീകളെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമാണ് കോൺഗ്രസ് വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ എന്ന് അന്നാണ് ഞാനറിഞ്ഞത്. ഇത്തരം വികൃതമായ മാനസിക നിലയുള്ളവരാണ് രാഷ്ട്രീയക്കാർ എന്നും അത്ഭുതത്തോടെതിരിച്ചറിഞ്ഞു. ഡി സി സി സെക്രട്ടറി സ്ഥാനം എന്തിനൊക്കെ ഉപയോഗിക്കാൻ കഴിയും? പെണ്ണുങ്ങളുടെ ഇൻബോക്‌സിൽ ഫോട്ടോ അയക്കാൻ? വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അശ്‌ളീലം പറയാൻ? ഗുണ്ടകളെ ഇറക്കി പൊതുഇടങ്ങളിൽ പ്രതികരിക്കുന്ന സ്ത്രീയെ അപമാനിക്കാൻ?- സുനിത ദേവദാസ് ചോദിക്കുന്നു.

തനിക്കെതിരെ നടന്ന അപവാദ പ്രചരണങ്ങളിൽ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സുനിത ദേവദാസ് ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റ് താഴെ കൊടുക്കുന്നു.


കെ പി സി സി പ്രസിഡൻറ് വി എം സുധീരനും ബിന്ദു കൃഷ്ണയടക്കമുള്ള  കോൺഗ്രസ് നേതാക്കളും അറിയാൻ,


ഞരമ്പുരോഗികളെ പേടിച്ചും ഭയന്നും അറച്ചും അവസാനിപ്പിക്കേതല്ല സ്ത്രീകളുടെ സോഷ്യൽ മീഡിയ ലൈഫ്. കൊല്ലത്തുള്ള ഒരു ഡി സി സി സെക്രട്ടറി എം എം സഞ്ജീവ്കുമാർ പേടിപ്പിച്ചാലോ ഗുണ്ടാകൂട്ടങ്ങളെ ഇറക്കി തെറി വിളിപ്പിച്ചാലോ പോസ്റ്റർ അടിച്ചാലോ ഭയന്നോ നാണിച്ചോ പിൻമാറുന്നവളല്ല ഇന്നത്തെ സ്ത്രീ. നിങ്ങൾ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണ് കൊല്ലത്തെ കോൺഗ്രസുകാരെ. അതുകൊണ്ടാണ് തനിക്കതിരെ പ്രതികരിക്കുന്ന സ്ത്രീയെ 2016ലും കാലഹരണപ്പെട്ട പ്രതികാരരീതിയായ തെറിവിളിയിലൂടെ നേരിടാൻ നോക്കുന്നത്.


ഡി സി സി സെക്രട്ടറി എം എം സഞ്ജീവ് കുമാറിനെ എനിക്കു പരിചയമില്ല. എൻെറ ഫെയ്‌സ്ബുക്ക് ഫ്രണ്ടു പോലുമല്ല. ഞങ്ങൾ തമ്മിൽ യാതൊരു കമ്മ്യുണിക്കേഷനും നടന്നിട്ടില്ല. എന്നാൽ ഒരു ദിവസം അദ്ദേഹം ഒരു കൂളിങ് ഗ്‌ളാസ് വച്ച ഫോട്ടോ എനിക്കയച്ചു തന്നു. അതിനു ശേഷം മറ്റൊരു ഫോട്ടോ അയച്ചു. തുടർന്ന് ഹലോ എന്നു പറഞ്ഞു. യെസ് എന്നു ഞാൻ റിപൈ്‌ള ചെയ്ത ഉടൻ ഫോൺ നമ്പറാണ് ചോദിച്ചത്.


ഒരു മനുഷ്യൻ പ്രത്യേകിച്ചും ഒരു പൊതുപ്രവർത്തകൻ ഒരാവശ്യത്തിനാണ് ഒരു മനുഷ്യനെ കോൺടാക്റ്റ് ചെയ്യുന്നതെങ്കിൽ ആ ആവശ്യം പറഞ്ഞതിനു ശേഷമായിരിക്കും ഫോൺ നമ്പർ ചോദിക്കുക എന്നും സ്വന്തം ഫോട്ടോ അയച്ചു തരില്ല എന്നും മനസിലാക്കാനുള്ള കോമൺ സെൻസ് എനിക്കുണ്ട്. അതിനാൽ ഞാൻ അദ്ദേഹത്തെ ഫെയ്‌സ് ബുക്കിൽ ബ്‌ളോക്കു ചെയ്യുകയാണുണ്ടായത്. ഇതിനൊന്നും കളയാൻ എനിക്കു സമയമില്ല. താൽപര്യവുമില്ല. അതിനാൽ അയാളെക്കൊണ്ട് കൂടുതൽ വൃത്തികേടുകൾ ചെയ്യിപ്പിക്കാൻ ഞാനായിട്ട് അവസരം കൊടുത്തിട്ടില്ല. അയാൾ അടുത്ത ഇരയെ തേടി പോയിരിക്കാം.


സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരേയും ഫോട്ടോയും അശ്‌ളീല സന്ദേശങ്ങളും അയക്കുന്നവർക്കെതിരേയും ഞാൻ പ്രതികരിച്ചിരുന്നു. അക്കൂട്ടത്തിൽ ഒരു പൊതുപ്രവർത്തകൻ പോലും ഇങ്ങനെയാണ് പെരുമാറുന്നത് പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ എന്ന രീതിയിൽ ഞാനിക്കാര്യം ഒരു കമൻറിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതോടെ എന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് കൊല്ലത്തെ കോൺഗ്രസുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. സംസ്ഥാന വനിതാ നേതാവ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ അംഗമായ കോൺഗ്രസ് വാട്ട്‌സാപ്പ് ഗ്രൂപ്പിൽ എന്നെ അപമാനിക്കുന്ന സ്‌ക്രീൻഷോട്ടുകളും മറ്റുമയച്ച് ഇവർ ചർച്ചകൾ നടത്തി.


സ്ത്രീകളെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമാണ് കോൺഗ്രസ് വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ എന്ന് അന്നാണ് ഞാനറിഞ്ഞത്. ഇത്തരം വികൃതമായ മാനസിക നിലയുള്ളവരാണ് രാഷ്ട്രീയക്കാർ എന്നും അത്ഭുതത്തോടെതിരിച്ചറിഞ്ഞു. ഡി സി സി സെക്രട്ടറി സ്ഥാനം എന്തിനൊക്കെ ഉപയോഗിക്കാൻ കഴിയും? പെണ്ണുങ്ങളുടെ ഇൻബോക്‌സിൽ ഫോട്ടോ അയക്കാൻ? വാട്ട്‌സാപ്പ് ഗ്രൂപ്പിൽ അശ്‌ളീലം പറയാൻ? ഗുണ്ടകളെ ഇറക്കി പൊതുഇടങ്ങളിൽ പ്രതികരിക്കുന്ന സ്ത്രീയെ അപമാനിക്കാൻ?


സ്ത്രീപക്ഷ രാഷ്ട്രീയവും സ്ത്രീശാക്തീകരണവും സ്ത്രീസുരക്ഷയും പ്രസംഗിക്കുന്ന ബിന്ദു കൃഷ്ണയുൾപ്പെടെയുള്ളവർ ഇതു കണ്ട് നിശബ്ദരായി ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. എന്നെ ഒരു കാരണവുമില്ലാതെ അപമാനിക്കുന്നവർക്ക് പരോക്ഷമായ പിന്തുണയാണ് ഒരു സ്ത്രീയായിട്ടു പോലും ബിന്ദു കൃഷ്ണ നൽകിയത്. ഇത്തരത്തിൽ ഇരട്ടത്താപ്പു സ്ത്രീപക്ഷ രാഷ്ട്രീയം കളിക്കുന്നവരാണ് വനിതാ നേതാക്കൾ പോലും. സ്ത്രീപക്ഷ രാഷ്ട്രീയം ഇവർക്ക് ഉന്നതങ്ങളിലേക്കു ചവിട്ടി കയറാനുള്ള പടി മാത്രമാണ്. അല്ലാതെ പ്രയോഗത്തിൽ വരുത്താനുള്ള ദൈനംദിന രാഷ്ട്രീയമല്ല. ഇവർ പ്രതിനിധാനം ചെയ്യുന്ന സ്ത്രീപക്ഷ രാഷ്ട്രീയം അങ്ങേയറ്റം അപകടകരമാണ്.


പ്രതികരിക്കുന്ന സ്ത്രീയെ , ശബ്ദമുയർത്തുന്ന സ്ത്രീയെ മോശക്കാരിയാക്കി ചിത്രീകരിക്കുക എന്നത് ചരിത്രാതീത കാലം മുതലുള്ള പുരുഷൻെറ രീതിയാണ്. ബിന്ദു കൃഷ്ണയെപോലുള്ളവർ അതിനു കുട്ടും നിൽക്കും. എന്നാൽ അതൊന്നു തിരുത്താൻ ആഗ്രഹിക്കുന്നു.

ഒരു സ്ത്രീ ഒരാൾക്കെതിരെ ഒരു ആരോപണം ഉന്നയിച്ചാൽ അതിൽ കാര്യമുണ്ടോന്നന്വേഷിക്കുന്നതിനു പകരം പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്തു വിജയിക്കുന്ന തന്ത്രം പഴയതാണ്. അതിൻെറ കാലം കഴിഞ്ഞു. എന്നേ പോലെ അന്തസും ചങ്കൂറ്റവുമുള്ള സ്ത്രീകൾ ഈ കാലഹരണപ്പെട്ട പകവീട്ടലിൽ തോറ്റു പിൻമാറുന്നവരല്ല. ശരി എൻെറ ഭാഗത്തായിരിക്കുന്നിടത്തോളം കാലം, ഞാനുയർത്തുന്ന വിഷയത്തിന് പ്രസക്തി ഉള്ളിടത്തോളം കാലം എനിക്ക് ഉദ്ദേശശുദ്ധി ഉള്ളിടത്തോളം കാലം ഞാൻ പിന്തിരിയുകയില്ല.


എൻെറ ഇൻബോക്‌സിൽ വരുമ്പോൾ ഞാൻ ചക്കരയും അതു ഞാൻ പുറത്തു പറയുകയോ അവരാഗ്രഹിക്കുന്ന രീതിയിൽ പെരുമാറാതിരിക്കുകയോ ചെയ്യുമ്പോൾ ''പൊലയാടിയും'' ആവുന്ന രാഷ്ട്രീയത്തിൽ എനിക്കു വിശ്വാസവുമില്ല.


അംഗീകരിക്കാതിരുന്നിട്ടു കാര്യമില്ല. ഇതാണ് കോൺഗ്രസിലെ അറിയപ്പെടുന്ന നേതാക്കളുടെ വരെ പെരുമാറ്റരീതി. എങ്ങനെയാണ് സ്ത്രീകൾ ഇവരെ എന്തെങ്കിലും ഒരാവശ്യത്തിനു സമീപിക്കുക? ഇത്രമാത്രം സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡായ മനുഷ്യരാണ് നിങ്ങളുടെ പാർട്ടിയിയിലുള്ളത്. സ്ത്രീകളോടുള്ള നിങ്ങളുടെ പാർട്ടിയുടെ നിലപാടാണ് ഈ സ്‌ക്രീൻ ഷോട്ടിൽ കാണുന്നത്. മുമ്പ് സരിത എസ് നായർ കോൺഗ്രസ് നേതാക്കൾ തന്നെ ഒരു പെൺവാണിഭസംഘത്തെപ്പോലെ മാറിമാറിയുപയോഗിച്ചെന്ന വെളിപ്പെടുത്തൽ നടത്തിയ ഇൻറർവ്യൂ പ്രസിദ്ധീകരിച്ചപ്പോഴും ഞാൻ കോൺഗ്രസ് പ്രവർത്തകരുടെ സംസ്‌ക്കാരം തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് എൻെറ ഫോട്ടോ ഇവർ തന്നെ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്.


സ്ത്രീകളെ അപമാനിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസ് പിന്തുടരുന്നതെങ്കിൽ അതിനു വലിയ വില കൊടുക്കേണ്ടി വരും എന്നോർമിപ്പിക്കുന്നു. മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചാലോ തെറി വിളിച്ചാലോ പെഴയെന്നു പ്രചരിപ്പിച്ചാലോ വാടി പോവുന്ന കൂഴഞ്ഞു വീഴുന്ന പിന്തിരിയുന്ന പാവം പെണ്ണല്ല സുനിത. എനിക്ക് എൻെറ നിലപാടുകളിൽ വ്യക്തതയുണ്ട്. ഞാൻ നിലകൊള്ളുന്നത് ഞാൻ വിശ്വസിക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിൻെറ പക്ഷത്താണ്. പെൺകരുത്തിൽ എനിക്കു വിശ്വാസമാണ്. തെറി വിളിച്ചും അപമാനിച്ചും എന്നെ പിന്തിരിപ്പിക്കാൻ കഴിയില്ല.


ബിന്ദ കൃഷ്ണയെപോലെയുള്ളവർ വനിതാ നേതാക്കളായുള്ള പാർട്ടിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്ന വിഡ്ഡിത്തം തിരിച്ചറിഞ്ഞു കൊണ്ടുതന്നെ ഞാൻ നടപടി ആവശ്യപ്പെടുന്നു.

എനിക്കെതിരെ അശ്‌ളീല സന്ദേശങ്ങൾ വാട്ട്‌സാപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കഴിയുമെങ്കിൽ നടപടിയെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
ഇരവാദത്തോട് ഒട്ടും യോജിപ്പില്ലാത്ത കരുത്തയായ സ്ത്രീയാണ് ഞാൻ. എനിക്ക് സഹതാപം ആവശ്യമില്ല. നീതി മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ന്യായം എൻെറ പക്ഷത്തായതുകൊണ്ട്.


ഇത്തരത്തിൽ എതിരാളികളെ നേരിടുന്ന കോൺഗ്രസുകാരോട് ഞാനുൾപ്പെടെയുള്ളവർക്ക് അവജ്ഞയാണു തോന്നുന്നത്. സ്വന്തം പാർട്ടിയുടെ ദുർഗതിയും അധപതനവും എവിടെ വരെ എത്തിയെന്ന് തിരിച്ചറിയാനുള്ള ഒരളവു കോലായി ഈ സംഭവത്തേയും പരിഗണിക്കു.

നടപടി എടുക്കുമെന്ന വിശ്വാസത്തിൽ തന്നെ അവസാനിപ്പിക്കുന്നു.
100 ശതമാനം സത്യസന്ധതയോടെയും ആർജവത്തോടെയും കരുത്തോടെയും
സുനിത ദേവദാസ്..

NB: നിയമപരമായി സൈബർ സെല്ലിനും പരാതി അയച്ചിട്ടുണ്ട്.


Read More >>