''തിരുവഞ്ചൂർ സോളാർകേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ല'': ജോസഫ് വാഴയ്ക്കൻ

''സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയായിട്ടുകൂടി അദ്ദേഹത്തെ വെറുതെ കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നു''

തിരുവനന്തപുരം : കെ.എം.മാണിക്കെതിരെയുള്ള ബാർകേസ് രമേശ് ചെന്നിത്തല കൈകാര്യം ചെയ്തതിൽ പിഴവുണ്ടായി എന്ന് തിരുവഞ്ജൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ.

തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ സോളർകേസ് കൈകാര്യം ചെയ്ത രീതിയും ശരിയായില്ലെന്നാണ് വാഴക്കന്റെ പ്രതികരണം. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയായിട്ടുകൂടി അദ്ദേഹത്തെ വെറുതെ കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന പ്രശ്നങ്ങളെ ഇപ്പോൾ ഓരോ അജൻഡ വച്ചു സമീപിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബോധപൂർവം ആരും കെ എം മാണിക്കെതിരെ കേസെടുത്തിട്ടില്ല. കേസുകൾ കൈകാര്യം ചെയ്യുന്നത് ഉദ്യോഗസ്ഥരാണ്. അന്വേഷണത്തിലൂടെ അഗ്നിശുദ്ധിക്ക് അവസരം ലഭിച്ചു എന്ന് ഒരിക്കൽ പ്രതികരിച്ചയാളാണു മാണി എന്നും വാഴയ്ക്കൻ ചൂണ്ടിക്കാട്ടി.

Read More >>