മാണിയുമായുള്ള ജോസഫിന്റെ വൈരത്തിന് 38 വർഷത്തെ പഴക്കം; അതിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ് നേതൃത്വം; ഫ്രാൻസിസ് ജോർജ്ജും സംഘവും ഇനി യുഡിഎഫിലേയ്ക്കു മടങ്ങാൻ സാധ്യത

മാണി യുഡിഎഫിൽ നിന്നും പോകുന്നതോടെ ജോസഫിന്റെ അനുയായികൾ യുഡിഎഫിലേയ്ക്കു മടങ്ങും. നിലവിൽ അവർക്കുപേക്ഷിക്കാൻ എൽഡിഎഫിൽ സ്ഥാനമാനങ്ങളൊന്നും ഇല്ല. മധ്യകേരളത്തിൽ കോൺഗ്രസിന്റെ സ്വപ്നമായ മാന്യമായ രാഷ്ട്രീയസഖ്യം ജോസഫിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പുഭേദമന്യേ കോൺഗ്രസുകാരെല്ലാം.

മാണിയുമായുള്ള ജോസഫിന്റെ വൈരത്തിന് 38 വർഷത്തെ പഴക്കം; അതിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ് നേതൃത്വം; ഫ്രാൻസിസ് ജോർജ്ജും സംഘവും ഇനി യുഡിഎഫിലേയ്ക്കു മടങ്ങാൻ സാധ്യത

യുഡിഎഫിൽ നിന്നു പടിയിറങ്ങുന്നുവെന്ന് പത്രസമ്മേളനത്തിൽ കെ എം മാണി പ്രഖ്യാപിക്കുമ്പോൾ വലതുവശത്ത് തീർത്തും നിശബ്ദനായിരുന്നു, പി ജെ ജോസഫ്. മാധ്യമപ്രവർത്തകർക്കു മുന്നിൽ കെ എം മാണി പൂണ്ടുവിളയാടുമ്പോൾ നിർന്നിമേഷനായിരുന്ന ജോസഫിലാണ് യുഡിഎഫിന്റെ കണ്ണ്. മാണി പോയാൽ പോകട്ടെ എന്ന് പരസ്യമായും രഹസ്യമായും കോൺഗ്രസ് നേതാക്കൾ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഫോർമുല ഇങ്ങനെയാണ്. 38 വർഷം മുമ്പു തുടങ്ങിയതാണ് മാണിയും ജോസഫും തമ്മിലുള്ള അകൽച്ച. അങ്ങനെ അണയുന്ന കനലുകളല്ല, ഇരുവരുടെയും ഉള്ളിലുള്ളത്. അതുകൊണ്ടുതന്നെ എൻഡിഎയിൽ ചേക്കേറാൻ മാണിയ്ക്കൊപ്പം ജോസഫ് ഉണ്ടാവില്ല. അദ്ദേഹവും അനുയായികളും യുഡിഎഫിൽ ഉറച്ചു നിൽക്കും. മാണിയോട് വ്യക്തിപരമായ വൈരമുള്ള ഫ്രാൻസിസ് ജോർജും കൂട്ടരും ജോസഫിലേയ്ക്കു മടങ്ങിയെത്തും. അതോടെ ഇടതുവിരുദ്ധ - ബിജെപി വിരുദ്ധ ക്രിസ്ത്യാനികളുടെ ഏക രാഷ്ട്രീയകക്ഷി യുഡിഎഫിലുണ്ടാകും.
വായിക്കുക


ജോസ് കെ മാണിയെ മന്ത്രിയാക്കാമെന്ന് ബിജെപിയുടെ ഉറപ്പ്; കേരള നിയമസഭയിൽ എൻഡിഎ ബ്ലോക്കു വരുംമാണിയെക്കാൾ യുഡിഎഫിനു വിശ്വസിക്കാവുന്ന നേതാവാണ് പി ജെ ജോസഫ് എന്നാണ് ചരിത്രമറിയുന്ന കോൺഗ്രസുകാരുടെ വാദം. 1980ൽ എ കെ ആന്റണിയോടൊപ്പം കെ എം മാണി എൽഡിഎഫിലേയ്ക്കു മറുകണ്ടം ചാടിയപ്പോൾ കോൺഗ്രസ് മുന്നണിയിലേയ്ക്ക് പോകാനായിരുന്നു പി ജെ ജോസഫ് തീരുമാനിച്ചത്. ചരിത്രത്തിലെന്നും പി ജെ ജോസഫ് രാഷ്ട്രീയമാന്യതയുടെ മറുവാക്കായിരുന്നു. 1977ൽ ഒരു തിരഞ്ഞെടുപ്പുകേസിനെ തുടർന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ എം മാണിയ്ക്ക് രാജിവെയ്ക്കേണ്ടി വന്നു. പകരം മന്ത്രിയായത് ജോസഫ്. കേസു ജയിച്ച് മാണി വീണ്ടും മടങ്ങിയെത്തിയപ്പോൾ മന്ത്രിപദം ഒഴിഞ്ഞുകൊടുക്കാനുള്ള സന്നദ്ധത ജോസഫ് കാണിച്ചു. പകരം പാർടി ചെയർമാൻ സ്ഥാനം ചോദിച്ചത് പക്ഷേ, മാണിയ്ക്കിഷ്ടപ്പെട്ടില്ല. അങ്ങനെയാണ് പലകാലഘട്ടങ്ങളിലായി പലതരം പിളർപ്പുകളിലേയ്ക്ക് പാർടിയെ എത്തിച്ച അകൽച്ച ഇവർക്കിടയിൽ ആരംഭിച്ചത്.വായിക്കുക:
സൗന്ദര്യമുള്ള പെണ്‍കുട്ടികളെ ആരുമൊന്നു മോഹിക്കും; എല്‍ഡിഎഫും എന്‍ഡിഎയും പിറകെ നടക്കുന്നത് അതുപോലെയെന്ന് മാണിപഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ആർ ബാലകൃഷ്ണ പിള്ളയ്ക്ക് കരുണാകരൻ മന്ത്രിസഭയിൽ നിന്ന് രാജിവെയ്ക്കേണ്ടി വന്നു. പിന്നീടൊരു കോടതിവിധിയിലൂടെ പിള്ള കുറ്റവിമുക്തനായി മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് വാദിക്കാനും ജോസഫ് മുന്നിലുണ്ടായിരുന്നു. ഇങ്ങനെയുളള പെരുമാറ്റമര്യാദയൊന്നും മാണിയിൽ നിന്ന് പ്രതീക്ഷിക്കുകയേ വേണ്ടെന്നാണ് അദ്ദേഹത്തെ അകംപുറം അറിയുന്ന കോൺഗ്രസ് നേതാക്കൾ വാദിക്കുന്നത്.ശ്രവിക്കുക:
ആ ശബ്ദരേഖ ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു...ഇടതുമുന്നണിയിൽ നിന്ന് ജോസഫിനൊപ്പം മാണിഗ്രൂപ്പിലേയ്ക്ക് ചേക്കേറിയ കേരള കോൺഗ്രസ് നേതാക്കളും മാണിയുടെ പിരിഞ്ഞുപോക്കിൽ സംതൃപ്തരാണ്. സഭാ നേതൃത്വം ഇടപെട്ടാണ് 2010ൽ ജോസഫ് വിഭാഗത്തെ മാണി ഗ്രൂപ്പിൽ ലയിപ്പിച്ചത്. എന്നാൽ ജോസഫിന്റെ അനുയായികൾക്കൊന്നും മാണി ഗ്രൂപ്പിൽ ഒരു പരിഗണനയും ലഭിച്ചില്ല. അനന്തരാവകാശിയായി മകനെ തീരുമാനിച്ചു കഴിഞ്ഞ മാണിയ്ക്ക് ജോസഫ് ഗ്രൂപ്പിലെ കഴിവുറ്റ നേതാക്കളെല്ലാം അപശകുനങ്ങളായിരുന്നു. ഏറ്റവും ഒടുവിൽ ഫ്രാൻസിസ് ജോർജിന് ഇടുക്കി സീറ്റ് നിഷേധിക്കുന്ന കാര്യത്തിൽവരെ ആ സ്വാർത്ഥത പ്രകടമായി. അമർഷമെല്ലാം ജോസഫിനോട് സ്വകാര്യമായി പങ്കുവെച്ച് എന്നിട്ടും അവർ മാണി ഗ്രൂപ്പിൽ തുടരുകയായിരുന്നു. ജോസഫിന് തങ്ങളെ സംരക്ഷിക്കാൻ കഴിയില്ല എന്നു മനസിലാക്കിയാണ് ഫ്രാൻസിസ് ജോർജും കൂട്ടരും എൽഡിഎഫിലേയ്ക്ക് ചേക്കേറാൻ തീരുമാനിച്ചത്. പക്ഷേ, ജനം അവരെ കൈവിട്ടു.വായിക്കുക:


അവനവനു വേണ്ടിയല്ലേ അധ്വാനവർഗ സിദ്ധാന്തം? മാണി വേറെ എന്തു ചെയ്യാൻ…ഇക്കൂട്ടർക്കെല്ലാം മാണി മാത്രമാണ് പ്രതിബന്ധം. മാണി യുഡിഎഫിൽ നിന്നും പോകുന്നതോടെ ജോസഫിന്റെ അനുയായികൾ യുഡിഎഫിലേയ്ക്കു മടങ്ങും. നിലവിൽ അവർക്കുപേക്ഷിക്കാൻ എൽഡിഎഫിൽ സ്ഥാനമാനങ്ങളൊന്നും ഇല്ല. മധ്യകേരളത്തിൽ കോൺഗ്രസിന്റെ സ്വപ്നമായ മാന്യമായ രാഷ്ട്രീയസഖ്യം ജോസഫിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പുഭേദമന്യേ കോൺഗ്രസുകാരെല്ലാം.

Read More >>