ഉറക്കം ഇഷ്ടപ്പെടാത്ത ചില തൊഴിലുകള്‍
| Updated On: 2016-08-21T19:37:24+05:30 | Location :
എന്നാല്‍ ചില ജോലികള്‍ ചെയ്യുമ്പോള്‍ ഉറക്കത്തെ കടിഞ്ഞാണ്‍ ഇട്ടു നിര്‍ത്തേണ്ടതായി വരും. ശരീരം ആവശ്യപ്പെട്ടാല്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ഉറങ്ങാന്‍ സാധിച്ചെന്നു വരില്ല.
നന്നായി ഉറങ്ങണമെന്നും, നല്ല ഉറക്കം ഉണ്മേഷകരമായ ദിനങ്ങളെ സമ്മാനിക്കുന്നു എന്ന് നമ്മുക്കറിയാം.
എന്നാല്‍ ചില ജോലികള്‍ ചെയ്യുമ്പോള്‍ ഉറക്കത്തെ കടിഞ്ഞാണ്‍ ഇട്ടു നിര്‍ത്തേണ്ടതായി വരും. ശരീരം ആവശ്യപ്പെട്ടാല്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ഉറങ്ങാന്‍ സാധിച്ചെന്നു വരില്ല.
അത്തരത്തിലുള്ള ചില ജോലി ചെയ്യുന്നവര്‍
നേഴ്സ്:
രാവെന്നോ, രാവിലെയെന്നോ വ്യത്യസമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന മെഡിക്കല്‍ രംഗത്ത്, ഉറക്കത്തെ പിടിച്ചു നിര്‍ത്തിയും ജോലി ചെയ്യേണ്ടി വരുന്നത് നഴ്സിംഗ് രംഗത്താണ്. രോഗികളുടെ ശുശ്രുഷ പ്രാധാന്യമുള്ളതാകുമ്പോള്‍ ഉറങ്ങുന്നതെങ്ങനെ?
പോലീസ് ഉദ്യോഗസ്ഥര്‍:

ഓഫീസ് മണിക്കൂറുകളില്‍ മാത്രം ചെയ്യേണ്ട ജോലിയല്ല പോലീസ് സേനയിലെ ഉദ്യോഗം. പൊതുജീവിതത്തിന്റെ സുരക്ഷിതത്വവും ക്രമപരിപാലനത്തിനും കാവല്‍ നില്‍ക്കേണ്ടി വരുമ്പോള്‍ ഉറക്കം പലപ്പോഴും കിട്ടാക്കനിയാകുന്നത് സ്വാഭാവികം.
ഡ്രൈവര്‍:

ഡ്രൈവിംഗ് ഒരു അഭിനവേശത്തിലുപരി ഒരു തൊഴില്‍ ആകുമ്പോള്‍, ആരോഗ്യത്തിലും ധാരാളം വിട്ടുവീഴ്ചകള്‍ നല്‍കേണ്ടിവരും. യാത്രക്കാരുമായി ദീര്‍ഘ ദൂരയാത്രകള് വേണ്ടി വരുന്ന ബസ്, പല സംസ്ഥാനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓടി തീര്ക്കെണ്ടുന്ന ട്രക്ക് തുടങ്ങിയവയുടെ ഡ്രൈവറുമാരുടെ കാര്യമാണ് പരിതാപകരം.
പൈലറ്റ്, എയര്‍ ക്രൂ:

കോമേര്‍ഷ്യല്‍ ഫ്ലയിംഗ് പൈലറ്റുമാര്‍ തങ്ങളുടെ ജോലിക്കിടയില്‍ വിവിധ ടൈം സോണിലൂടെ പതിവായി കടന്നു പോകുന്നവരാണ്. അതുക്കൊണ്ട് തന്നെ ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്കിന്റെ പ്രവര്‍ത്തനത്തെ ഇതു സാരമായി വ്യത്യാനപ്പെടുത്തുന്നുണ്ട്. ഈ ആയാസത്തെ മറിക്കടക്കാന്‍ എഫ്.എഫ്.എ കണിശമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നവര്‍:
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ പോലെയുള്ള ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നവര്‍ ജീവിക്കുന്നത് ഒരു രാജ്യത്തും ജോലി ചെയ്യുന്നത് വ്യതസ്തമായ ഒരു ടൈം സോണ്‍ ഉള്ള ഒരു രാജ്യത്തിനും വേണ്ടിയായിരിക്കും.
ബാര്‍ അറ്റെന്‍ഡര്‍:

രാവ് വെളുക്കുവോളം ജോലി ചെയ്യേണ്ടിവരുന്ന മറ്റൊരു കൂട്ടരാണ് ബാര്‍ ബോയ്സ് എന്ന് വിളിക്കുന്ന ബാര്‍ അറ്റെന്ഡറുമാര്.
ഉറക്കമിളച്ചും ജോലി ചെയ്യുന്ന ചില തൊഴിലുകള്‍ മാത്രമാണ് ഇവ. എന്നാല്‍ ഇന്ന് അതിലുമേറെ ജോലികളും ആളുകളും രാത്രികളെ പകലുകളാക്കി ഇന്റര്‍നെറ്റ് അടിസ്ഥാനപ്പെടുത്തിയും അല്ലാതെയുമുള്ള ജോലികള്‍ ചെയ്യുന്നുണ്ട്. പല സ്ഥാപനങ്ങളിലെ വാച്ച്മാന്മാര് തന്നെ ഉദ്ദാഹരണം.
ഉറക്കം മനുഷ്യന്റെ വരുതിക്ക് നിര്‍ത്തിയുള്ള ജോലികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെലോ.
ജോലിക്കനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോള്‍ അവയില്‍ ആരോഗ്യത്തിനും പ്രാധാന്യം നല്ക്കുന്ന ഒരു സമയക്രമം സ്വയം ചിട്ടപ്പെടുത്തുന്നതാണ് ഇവയ്ക്കുള്ള ഏക പോംവഴി.