ഇടിയുടെ സെറ്റില്‍ വച്ചു ഛായാഗ്രാഹകന്‍ അഴഗപ്പനെ സംവിധായകന്‍ അപമാനിച്ചുവെന്ന് പ്രചാരണം: വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് ജയസൂര്യ

"നിങ്ങള്‍ സാജിദ് യാഹികയോട് സംസാരിച്ചിട്ടുണ്ടോ. വിനയപൂര്‍വ്വം മറ്റുളളവരോട് പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് സാജിദ്

ഇടിയുടെ സെറ്റില്‍ വച്ചു ഛായാഗ്രാഹകന്‍ അഴഗപ്പനെ സംവിധായകന്‍ അപമാനിച്ചുവെന്ന് പ്രചാരണം: വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് ജയസൂര്യ

കൊച്ചി: തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ജയസൂര്യ ചിത്രം ഇടിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പാടെ തളളി നടന്‍ ജയസൂര്യയും സംവിധായകന്‍ സാജിദ് യാഹികയും  രംഗത്ത്.

ഇടിയുടെ സെറ്റില്‍ വച്ച് മുതിര്‍ന്ന ഛായാഗ്രാഹകന്‍ അഴകപ്പനെ ചിത്രത്തിന്റെ സംവിധായകന്‍ അപമാനിച്ചുവെന്നും തുടര്‍ന്ന് ജയസൂര്യ  സംവിധായകനെ ശ്വാസിച്ചുവെന്നുമുളള ആരോപണങ്ങള്‍ കെട്ടിചമച്ചതാണെന്നും ജയസൂര്യ നാരദ ന്യൂസിനോട് പറഞ്ഞു

"നിങ്ങള്‍ സാജിദ് യാഹികയോട് സംസാരിച്ചിട്ടുണ്ടോ. വിനയപൂര്‍വ്വം മറ്റുളളവരോട് പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് സാജിദ്". ജയസൂര്യ പറഞ്ഞു. അഴകപ്പന്‍ സാറിനെ പോലെയുളള മുതിര്‍ന്ന സിനിമാപ്രവര്‍ത്തകരെ ഇത്തരം വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നതില്‍ ഖേദമുണ്ടെന്നും  വാര്‍ത്ത ആരുടെയോ സാങ്കല്‍പ്പിക സൃഷ്ടിയാണെന്നും ജയസൂര്യ കൂട്ടിചേര്‍ത്തു.jayasurya

ഇത്തരം വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ഖേദമുണ്ടെന്നും ഇത്രയും സീനിയറായ അഴകപ്പനോട് തനിക്ക് എന്നും ബഹുമാനമേയുള്ളുവെന്നും തെറ്റായ വാര്‍ത്ത നല്‍കിയവര്‍ അത് പിന്‍വലിച്ച് മാന്യത കാട്ടണമെന്നും 'ഇടി' യുടെ സംവിധായകന്‍ സാജിദ് യാഹിക വ്യക്തമാക്കി.

"യാതോരു സിനിമാ പാരമ്പര്യവും ഇല്ലാതെ സിനിമയില്‍ എത്തിയ ആളാണ് താന്‍. ആദ്യ സിനിമ സംവിധാന സംരംഭമായ 'ഇടി'യേ പ്രേക്ഷകരായ നിങ്ങള്‍ സ്വീകരിച്ച് ഒരു വിജയമാക്കി തീര്‍ത്തതില്‍ ഒരുപാട് നന്ദിയുണ്ട്. എന്നാല്‍ വാര്‍ത്തകളില്‍ വരുന്നതു പോലെ ഒരു സംഭവം നടന്നിട്ടില്ല" സാജിദ് പറഞ്ഞു.

"ജയേട്ടനെ കാണാന്‍ അവിടെ അഴഗപ്പന്‍ സാര്‍ വന്നിട്ടില്ല. അത് കൊണ്ട് ഈ വാര്‍ത്ത തീര്‍ത്തും ആരുടെയോ ഒരു സാങ്കല്പിക സൃഷ്ടിയാണ്. ഇടിയുടെ സെറ്റില്‍ ഉണ്ടായിരുന്ന ആരോട് വേണേലും ഇതിനെ കുറിച്ച് അന്വേഷിച്ചാല്‍ സത്യാവസ്ഥ അറിയാം. സിനിമയില്‍ വലുതും ചെറുതുമായി ആരുമില്ല. എല്ലാരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമാണ് സിനിമയെന്നും അത് കൊണ്ട് എല്ലാര്‍ക്കും സ്നേഹവും ബഹുമാനവും നല്‍കിയാണ് ഞാന്‍ എന്നും പെരുമാറുന്നത്".  സാജിദ് യാഹിക വ്യക്തമാക്കി.  ഇത്രയും സീനിയറായ അഴഗപ്പന്‍ സാര്‍ എന്ന ക്യാമറമാനോടും സംവിധായകനോടും എന്നും ബഹുമാനം മാത്രമേയുള്ളൂവെന്നും തെറ്റായ വാര്‍ത്ത നല്‍കിയവര്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും സാജിദ് യാഹിക ആവശ്യപ്പെട്ടു.