വിഎസിനെ ചാരി സ്വരാജിനെ തന്തയില്ലാത്തവനെന്നു വിളിച്ച് സിപിഐ മുഖപത്രം; അസുരവിത്ത്, ഗർദ്ദഭം, കപ്പലണ്ടി കമ്മ്യൂണിസ്റ്റ്, ജാരസന്തതി, ചാരസന്തതി..  പത്രം സ്വരാജിന് ചാർത്തിയ വിശേഷങ്ങൾ ഇങ്ങനെ 

'തന്തയില്ലാത്തവൻ' എന്ന ആക്ഷേപത്തിനു പുറമെ 'അസുരവിത്ത്', 'ഗർദ്ദഭം', 'കപ്പലണ്ടി കമ്മ്യൂണിസ്റ്റ്', 'ജാരസന്തതി', 'ചാര സന്തതി' എന്നിങ്ങനെ സ്വരാജിനെതിരെ ഉറഞ്ഞുതുളളുകയാണ് സിപിഐ മുഖപത്രം.

വിഎസിനെ ചാരി സ്വരാജിനെ തന്തയില്ലാത്തവനെന്നു വിളിച്ച് സിപിഐ മുഖപത്രം; അസുരവിത്ത്, ഗർദ്ദഭം, കപ്പലണ്ടി കമ്മ്യൂണിസ്റ്റ്, ജാരസന്തതി, ചാരസന്തതി..  പത്രം സ്വരാജിന് ചാർത്തിയ വിശേഷങ്ങൾ ഇങ്ങനെ 

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജിനെ അധമഭാഷയിൽ അധിക്ഷേപിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. വിഎസ് അച്യുതാനന്ദൻ പറയാത്ത കാര്യം ക്വട്ടേഷനിലെഴുതി സ്വരാജിനെ ലേഖകൻ തന്തയ്ക്കു വിളിക്കുകയും ചെയ്തിട്ടുണ്ട്. “നിങ്ങൾ അതൊന്നും കാര്യമാക്കേണ്ടതില്ല. തന്തയില്ലാത്തവർ മറ്റുള്ളവർക്കും തന്തയില്ലെന്നു പറഞ്ഞു നടക്കുന്നത്‌ ഒരു നാട്ടുനടപ്പല്ലേ!” എന്ന് സ്വരാജിനെക്കുറിച്ച് വിഎസ് മാധ്യമപ്രവർത്തകരോടു പറഞ്ഞിട്ടുണ്ടെന്ന് ജനയുഗം വാദിക്കുന്നു.


'തന്തയില്ലാത്തവൻ' എന്ന ആക്ഷേപത്തിനു പുറമെ 'അസുരവിത്ത്', 'ഗർദ്ദഭം', 'കപ്പലണ്ടി കമ്മ്യൂണിസ്റ്റ്', 'ജാരസന്തതി', 'ചാര സന്തതി' എന്നിങ്ങനെ സ്വരാജിനെതിരെ ഉറഞ്ഞുതുളളുകയാണ് സിപിഐ മുഖപത്രം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ നേരിട്ടു കാണുന്നത് എന്ന് ഒരു പൊതുയോഗത്തിൽ സ്വരാജ് പ്രസംഗിച്ചതാണ് സിപിഐയെ പ്രകോപിപ്പിച്ചത്.  സിപിഎമ്മിലെ ഗ്രൂപ്പിസത്തെക്കുറിച്ച് തങ്ങളുടെ   ഓഫീസിലെത്തി സ്വരാജ് പരാതി പറഞ്ഞുവെന്ന് പ്രസ്താവിച്ച സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും സ്വരാജ് മറുപടി പറഞ്ഞിരുന്നു. ഇതിലൊക്കെയുളള അരിശമാണ് ജനയുഗം സംസ്ക്കാരശൂന്യമായ ഭാഷയിൽ പ്രകടിപ്പിച്ചത്.

കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് കെ എം മാണിയ്ക്കെതിരെയും പത്രം നടത്തുന്നത്. ലേഖനത്തിലെ ചില ഭാഗങ്ങൾ:
അങ്ങിങ്ങുനിന്നു ചില കടക്കണ്ണേറുകൾ കൂടിയായപ്പോൾ മാണി നാണംപൂണ്ട നവവധുപോലെയായി. പക്ഷേ അപ്പോഴല്ലേ സ്വപ്നത്തിലെ കട്ടുറുമ്പുപോലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒരു വരവ്‌! കൂട്ടരേ ഈ പെണ്ണിനെ വിശ്വസിക്കരുത്‌. പല കെട്ടുനടത്തിയവളാണ്‌, ഇപ്പോഴും ജാരസംസർഗമുള്ളവളാണ്‌, ഇവളെ വാഴ്ത്തപ്പെട്ടവളാക്കി കല്യാണം ചെയ്താൽ നാട്ടുകാരോടു നാമെന്തു സമാധാനം പറയും എന്നെല്ലാം കാനം പറഞ്ഞുനോക്കി. എന്നിട്ടും മാണിപ്പെണ്ണിന്റെ ചട്ടയും മുണ്ടും ശൃംഗാരഭാവവുമെല്ലാം കണ്ടപ്പോൾ ചിലർക്കൊക്കെ എന്തോ ഒരു ഇത്‌! അവളോടു പ്രശ്നാധിഷ്ഠിത സംബന്ധമായാലോ എന്നൊരു വകുപ്പും എടുത്തിട്ടു. ജനത്തെ വേളികഴിച്ച ഇടതുമുന്നണി ചെക്കന്‌ അവളെവഞ്ചിച്ച്‌ ഇങ്ങനെയൊരു സംബന്ധമെന്ന അസംബന്ധം വേണ്ടെന്ന്‌ കാനത്തിന്‌ ഒരേവാശി!

തന്റെ സംബന്ധമോ രഹസ്യവേഴ്ചപോലുമോ തകർത്ത കാനത്തോടും സിപിഐയോടും ഉറഞ്ഞു തുള്ളുന്ന മാണിപ്പെണ്ണിനെയാണ്‌ പിന്നെ മാലോകർ കണ്ടത്‌. പതിമൂന്നു ബജറ്റു വിറ്റവകയിലും കോടിയുടെ ബാർക്കോഴ ഇനത്തിലും പൂത്തപണമുള്ള തന്നെ ഇടതുമുന്നണി ചെക്കൻ വേൾക്കുന്നതിൽ കാനത്തിനും സിപിഐക്കും എന്തേയിത്ര വിറളിയെന്ന്‌ മാണിയുടെ ശാപവചനങ്ങൾ.

രാഷ്ട്രീയ ചർച്ചകളെയും മുന്നണി മാറ്റത്തെയുമൊക്കെയാണ് "സംബന്ധ"മെന്നും "രഹസ്യവേഴ്ച"യെന്നും "ജാരസമ്പർക്ക"മെന്നും ജനയുഗം വിശേഷിപ്പിക്കുന്നത്. പണ്ട് ഇഎംഎസ് മന്ത്രിസഭയിൽ നിന്നും രായ്ക്കുരാമാനം കോൺഗ്രസ് മുന്നണിയിലേയ്ക്കു പോയ പാരമ്പര്യം സിപിഐയ്ക്കുമുണ്ട്. അങ്ങനെ  രൂപീകരിച്ച അച്യുതമേനോൻ മന്ത്രിസഭയിലാണ് കെ എം മാണി ആദ്യമായി മന്ത്രിയായത്. ആർ ബാലകൃഷ്ണപിളളയും ആ മന്ത്രിസഭയിൽ അംഗമായിരുന്നു. "മാണിപ്പെണ്ണിന്റെ മുണ്ടും ചട്ടയും കണ്ടുമോഹിച്ച"വരുടെ പട്ടികയിൽ ആദ്യത്തെ പേരുകാരൻ സിപിഐ നേതാവ് സി അച്യുതമേനോനാണെന്ന് ചരിത്രം പറയുന്നു.രക്തക്കൊടിയുടെ വര്‍ഗവികാരത്തണലില്‍ മണിവീണ മീട്ടാന്‍ മോഹിച്ച മാണി
- ജനയുഗം ലേഖനത്തിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാംകേരളത്തിൽ കോൺഗ്രസ് മുന്നണിയ്ക്കൊപ്പം ചേർന്ന് ഭരിച്ച അതേകാലത്ത് ബംഗാളിൽ സിപിഎം നേതൃത്വം നൽകിയ മുന്നണിയിലായിരുന്നു സിപിഐ. അക്കാലത്തുതന്നെ  ജനസംഘം നേതൃത്വം നൽകിയ സംയുക്ത വിധായക് ദള്‍ എന്ന രാഷ്ട്രീയ സംഖ്യത്തിൽ ചേർന്ന്  വേറെ ആറ് സംസ്ഥാനങ്ങളില്‍ മന്ത്രിസ്ഥാനങ്ങളും സിപിഐ കൈക്കലാക്കിയിരുന്നു.  കോൺഗ്രസും സിപിഎമ്മും ജനസംഘവും നേതൃത്വം നൽകിയ മുന്നണികളിൽ ഇന്ത്യയുടെ പലഭാഗത്തായി ഒരേസമയം അംഗമായിരുന്ന ചരിത്രമുളള പാർടിയാണ് സിപിഐ.

ജനയുഗം ഉപയോഗിച്ച ഭാഷയും യുക്തിയും വിശേഷണപദങ്ങളും ഏറ്റവും നന്നായി ചേരുന്ന ചരിത്രം സിപിഐയ്ക്കും ഉണ്ടെന്ന് ചുരുക്കം.

Read More >>