മാണിക്കു പിന്നാലെ ജെഡിയുവും കോണ്‍ഗ്രസിനെതിരെ; ഘടകക്ഷികളെ പുറമ്പോക്കിലുള്ളവരായിക്കാണുന്ന മനോഭാവം കോണ്‍ഗ്രസ് മാറ്റണമെന്ന് ജെഡിയു

ഘടകക്ഷികളെ പുറമ്പോക്കിലുള്ളവരായിക്കാണുന്ന മനോഭാവം കോണ്‍ഗ്രസ് മാറ്റണമെന്നും ഘടകക്ഷികളെ വലിപ്പ ചെറുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്നും അദ്ദേഹം പ്രസ്താവിച്ചു.

മാണിക്കു പിന്നാലെ ജെഡിയുവും കോണ്‍ഗ്രസിനെതിരെ; ഘടകക്ഷികളെ പുറമ്പോക്കിലുള്ളവരായിക്കാണുന്ന മനോഭാവം കോണ്‍ഗ്രസ് മാറ്റണമെന്ന് ജെഡിയു

കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതിനു പിന്നാലെ നിലപാട് കടുപ്പിച്ച് യുഡിഎഫിലെ മറ്റു ഘടകകക്ഷികളും രംഗത്തുവരുന്നു. ജെഡിയു ആണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകണമെന്ന് ജെഡിയു സംസ്ഥാന സെക്രട്ടറി ഷെയ്ക്. പി. ഹാരിസ് പറഞ്ഞു.

ഘടകക്ഷികളെ പുറമ്പോക്കിലുള്ളവരായിക്കാണുന്ന മനോഭാവം കോണ്‍ഗ്രസ് മാറ്റണമെന്നും ഘടകക്ഷികളെ വലിപ്പ ചെറുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്നും അദ്ദേഹം പ്രസ്താവിച്ചു. തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതികളെ നിയോഗിച്ചിട്ടു മാത്രം കാര്യമില്ലെന്നും അത്തരം സമിതികള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും ഷെയ്ക് പി ഹാരിസ് ആവശ്യപ്പെട്ടു.

Read More >>