ബീഫ് കഴിച്ചതിന്‍റെ പേരില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ഥിക്ക് ജെഎന്‍യുവില്‍ പ്രവേശനം

പഠനം നിഷേധിക്കപ്പെട്ട മലപ്പുറം കോഡൂര്‍ സ്വദേശി മുഹമ്മദ് ജലീസിന് ജെഎന്‍യുവില്‍ പ്രവേശനം.

ബീഫ് കഴിച്ചതിന്‍റെ പേരില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ഥിക്ക് ജെഎന്‍യുവില്‍ പ്രവേശനം

മലപ്പുറം: ബീഫ് കഴിച്ചതിന്റെ പേരില്‍ ഇഫ്ളുവില്‍( ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി) പഠനം നിഷേധിക്കപ്പെട്ട മലപ്പുറം കോഡൂര്‍ സ്വദേശി മുഹമ്മദ് ജലീസിന്  ജെഎന്‍യുവില്‍ പ്രവേശനം.

ബീഫ് കഴിച്ചതിന്റെ പേരില്‍ കേസുണ്ടെന്ന് പറഞ്ഞാണ് ജലീസിന് സര്‍വകലാശാല അതികൃതര്‍ പഠനാനുമതി നിഷേധിച്ചത്. ഇഫ്ളുവില്‍ എംഎ അറബിക്കിന് 84 ശതമാനം മാര്‍ക്ക് നേടിയ ജലീസ് എംഫിലിന് അപേക്ഷിച്ചപ്പോഴാണ് കേസുണ്ടെന്ന കാര്യം അധികൃതര്‍ അറിയിച്ചത്. ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവെല്ലില്‍ പങ്കെടുത്തത്തിന്റെ പേരില്‍ ജലീസിന്‍റെ പേരില്‍ പോലീസ് കേസ്സുണ്ട് എന്ന് കാണിച്ചാണ് അധികൃതര്‍ പഠനാനുമതി നിഷേധിച്ചത് .

കാമ്പസില്‍ ദളിത്‌ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് പറഞ്ഞ ജലീസ് താന്‍ അടുത്ത ആഴ്ച  ജെഎന്‍യുവില്‍ ജോയിന്‍ ചെയ്യുമെന്നും വ്യക്തമാക്കി.

Read More >>