ഇങ്ങനെ നുണ പറയരുത്, വടക്കഞ്ചേരീ...

ബ്ലൂകർമ എന്ന ബാലിയിലെ ആഡംബര ടൂറിസം റിസോർട്ടിൽ ജേക്കബ് വടക്കഞ്ചേരിയുടെ ഒരാഴ്ച നീളുന്ന ക്ലാസ്സുകളുണ്ടെന്ന് സ്ഥിരീകരണം. Be your own doctor within 7 days എന്ന പാക്കേജിലാണ് വടക്കുഞ്ചേരിയെ അവതരിപ്പിക്കുന്നതെന്നും ബ്ലൂ കർമ നാരദാ ന്യൂസിനയച്ച ഇമെയിൽ സന്ദേശത്തിൽ വെളിപ്പെടുത്തുന്നു.

ഇങ്ങനെ നുണ പറയരുത്, വടക്കഞ്ചേരീ...

ബ്ലൂകർമ എന്ന  ബാലിയിലെ ആഡംബര ടൂറിസം റിസോർട്ടിൽ ജേക്കബ് വടക്കഞ്ചേരിയുടെ ഒരാഴ്ച നീളുന്ന ക്ലാസ്സുകളുണ്ടെന്ന് സ്ഥിരീകരണം. Be your own doctor within 7 days എന്ന പാക്കേജിലാണ് വടക്കുഞ്ചേരിയെ അവതരിപ്പിക്കുന്നതെന്നും ബ്ലൂ കർമ  നാരദാ ന്യൂസിനയച്ച ഇമെയിൽ സന്ദേശത്തിൽ  വെളിപ്പെടുത്തുന്നു.  ഒരു ലക്ഷം ഇന്ത്യൻ രൂപയ്ക്കു മുകളിൽ ഫീസ് ഈടാക്കി ഇത്തരമൊരു ക്ലാസ് നടത്തുന്നുണ്ടെന്ന് നാരദാ ന്യൂസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം വടക്കഞ്ചേരി നിഷേധിച്ചിരുന്നു.


ബാലിയിൽ ക്ലാസെടുക്കുന്നുണ്ടെന്നു തെളിയിച്ചാൽ ആവശ്യപ്പെടുന്നതിന്റെ പത്തിരട്ടി നഷ്ടപരിഹാരം നൽകാമെന്നായിരുന്നു വെല്ലുവിളി.  ബാലിയിൽ ക്ലാസെടുക്കുന്നത് നിയമവിരുദ്ധമല്ലെന്നിരിക്കെ ഇക്കാര്യം മറച്ചു വെക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണ്.

എന്നാൽ ഇക്കാര്യം വടക്കഞ്ചേരി നിഷേധിച്ചിരുന്നു.  തിനു മുൻപ് ഒരു തവണ മാത്രമേ ബാലിയിൽ പോയി ക്ലാസെടുത്തിട്ടുള്ളൂ എന്നും അത് ബ്ലൂകർമയിൽ അല്ലെന്നുമാണ് വടക്കഞ്ചേരി പറയുന്നത്. ബ്ലൂകർമ എന്നൊരു റിസോർട്ടിനെപ്പറ്റി വടക്കഞ്ചേരി കേട്ടിട്ടേയില്ല പോലും!

പ്രകൃതിജീവന ചികിത്സയിലൂടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ജേക്കബ് വടക്കഞ്ചേരിയെ നാരദാ ന്യൂസ് തുറന്നു കാണിച്ചിരുന്നു. അതെ സമയത്താണ് വടക്കഞ്ചേരിക്കെതിരെ പരാതികൾ ഉയരുകയും സർക്കാർ വടക്കഞ്ചേരി അടക്കമുള്ള വാക്സിൻ വിരുദ്ധർക്കെതിരെ കർശന നടപടികൾ എടുക്കാൻ ആലോചിച്ചു തുടങ്ങുകയും ചെയ്യുന്നത്. നാരദാ ന്യൂസ് വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അതിനുള്ള മറുപടികളുമായി വടക്കാഞ്ചേരിയും അനുയായികളും രംഗത്തെത്തി. 'മറുനാടൻ മലയാളിയിൽ' അഭിമുഖരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട വടക്കഞ്ചേരിയുടെ മറുപടികൾ നാരദാ ന്യൂസ് പുറത്തുവിട്ട വസ്തുതകളെ ഞങ്ങളുടെ പേരെടുത്ത് പറയാതെ എതിർക്കുന്നവയായിരുന്നു. അനുയായികളാവട്ടെ, പ്രകൃതിചികിത്സാ ഗുണങ്ങളും മോഡേൺ മെഡിസിന്റെ പ്രശ്നങ്ങളുമൊക്കെ ചൂണ്ടിക്കാട്ടി അക്ഷരാർത്ഥത്തിൽ സൈബർ ചാവേറുകളായി.

ജേക്കബ് വടക്കഞ്ചേരി കണ്ണടച്ച് നിഷേധിച്ച വസ്തുതകളുടെ യാഥാർഥ്യം നാരദാ ന്യൂസ് പുറത്ത് വിടുന്നു.

ബാലിയിലെ ആഡംബര ടീച്ചിങ്; നഗ്നമായ സത്യം

ബാലിയിലെ ആഡംബര ടൂറിസം റിസോർട്ട് ആയ ബ്ലൂകർമയിൽ 'ഡോക്ടർ-ടീച്ചർ' ജേക്കബ് വടക്കഞ്ചേരിയുടെ ഒരാഴ്ച നീളുന്ന ക്ലാസ്സുകൾക്ക് ഒരു ലക്ഷം ഇന്ത്യൻ രൂപയ്ക്കു മുകളിലാണ് ഫീസ് എന്ന് നാരദാ ന്യൂസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു മുൻപ് ഒരു തവണ മാത്രമേ ബാലിയിൽ പോയി ക്ലാസെടുത്തിട്ടുള്ളൂ എന്നും അത് ബ്ലൂകർമയിൽ അല്ലെന്നുമാണ് വടക്കഞ്ചേരി പറയുന്നത്. ബ്ലൂകർമ എന്നൊരു റിസോർട്ടിനെപ്പറ്റി വടക്കഞ്ചേരി കേട്ടിട്ടേയില്ല പോലും!

Websites with detailsവടക്കഞ്ചേരിയുടെ ക്ലാസിനെക്കുറിച്ച് ആരാഞ്ഞുകൊണ്ട് ബ്ലൂകർമയിൽ നടത്തിയ അന്വേഷണത്തിന് ലഭിച്ച ഇ-മെയിൽ മറുപടി നോക്കുക.

Email from BlueKarmaബ്ലൂകർമ റിസോർട്ടിലെ റിസർവേഷൻ ടീമിനുവേണ്ടി ഇന്ദ്ര നൽകിയ മറുപടിയിൽ പരിപാടിയുടെ തീയതിയും അനുബന്ധ വിവരങ്ങളും ലഭിക്കാനായി ബ്ലൂകർമയുടെ വെബ് ലിങ്ക് ആണ് നൽകിയിരിക്കുന്നത്.

[caption id="attachment_34070" align="alignright" width="262"]വൃത്തത്തിനുള്ളിലെ ആ ചിത്രം ഗൂഗിൾ വെറുതെ ഇട്ടതായിരിക്കുമല്ലേ? വൃത്തത്തിനുള്ളിലെ ആ ചിത്രം ട്രിപ് അഡ്വൈസർ വെറുതെ ഇട്ടതായിരിക്കുമല്ലേ?[/caption]

ഈ ലിങ്കിൽ ക്ലാസ് കൈകാര്യം ചെയ്യുന്ന 'ഡോക്ടർ-ടീച്ചർ' ജേക്കബ് വടക്കഞ്ചേരിയുടെ വിശേഷണങ്ങളും പരിപാടിയുടെ തീയതിയും ഫീസും വിശദമായി ഇതിൽ ഉണ്ട്. ഈ വരുന്ന നവംബർ മാസം 15 മുതൽ 22 വരെയാണ് പരിപാടി. ഫീസ് ആകട്ടെ 1700 യുഎസ് ഡോളർ മുതൽ 2375 യുഎസ് ഡോളർ വരെയാണ്. അതായത് ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ. എല്ലാ ദിവസവും ഉള്ള നാച്വറോപ്പതി ക്ലാസുകൾക്ക് പുറമേ ജേക്കബ് വടക്കഞ്ചേരിയുമായി മൂന്നു തവണ സ്വകാര്യ കൺസൾട്ടേഷൻ നടത്താമെന്നും ഈ പാക്കേജിൽ പറയുന്നുണ്ട്.

ക്ലാസെടുക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടതിനുള്ള മറുപടിയാണ് രണ്ടാമത്തെ ലിങ്കിൽ. അതാവട്ടെ സാക്ഷാൽ 'ഡോക്ടർ' വടക്കഞ്ചേരിയുടെ സ്വന്തം വെബ്‌സൈറ്റിന്റെ അഡ്രസ്സും. ആഗോള ഭീമന്മാരായ റിട്രീറ്റ്പ്ലേസ്.കോം, ബുക്ക്റിട്രീറ്സ്.കോം തുടങ്ങിയ നിരവധി വെബ്‌സൈറ്റുകളിൽ ഈ പരിപാടിയുടെ വിവരങ്ങളും ബുക്കിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാലിയിൽ ക്ലാസെടുക്കുന്നത് തെളിയിച്ചാൽ പറയുന്നതിന്റെ പത്തിരട്ടി നഷ്ടപരിഹാരം തരാം എന്നൊക്കെയാണ് ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്. ബാലിയിൽ പോയി ക്ലാസെടുക്കുന്നത് ഇവിടത്തെ നിയമപ്രകാരം ഒരു തെറ്റല്ലെന്നിരിക്കെ ജേക്കബ് വടക്കഞ്ചേരി അത് മറച്ചു വെക്കാൻ ശ്രമിക്കുന്നത് തീർത്തും ദുരൂഹമാണ്. വിദേശത്ത് നിന്നും ലഭിക്കുന്ന പ്രതിഫലം തന്റെ വരുമാനത്തിൽ രേഖപ്പെടുത്താതെ നികുതി ഒഴിവാക്കാനുള്ള ശ്രമമാണോ എന്ന് സംശയിച്ചുപോയാൽ തെറ്റ് പറയാൻ കഴിയില്ല.

ഹൈക്കോടതി അന്നേ പറഞ്ഞു, വടക്കഞ്ചേരി വിദഗ്ധനല്ലെന്ന്!

2007ലെ മഴക്കാലത്ത് കേരളത്തിൽ പടർന്നു പിടിച്ച ചിക്കൻഗുനിയയെക്കുറിച്ച് പഠിക്കാൻ എത്തിയ കേന്ദ്ര സംഘത്തോട് തന്നെ നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് ജേക്കബ് വടക്കഞ്ചേരി ഹൈക്കോടതിയെ സമീപിച്ചു. പനി വിദഗ്ദനായ വടക്കഞ്ചേരിക്ക് കേന്ദ്ര സംഘത്തെ ഉപദേശിക്കാൻ കഴിയുമെന്നായിരുന്നു വാദം.

പരാതിയിൽ വാദം കേട്ട ജസ്റ്റീസ് എസ് സിരി ജഗൻ വിധിന്യായത്തിൽ പറഞ്ഞത്, അത്തരം ഒരു സംഘത്തോട് സംസാരിക്കാനുള്ള യാതൊരു കഴിവും വടക്കഞ്ചേരിക്ക് ഇല്ലെന്നും വടക്കഞ്ചേരി ഈ വിഷയത്തിൽ ഒരു വിദഗ്ദൻ അല്ലാ എന്നുമാണ്. കോടതി പോലും തള്ളിക്കളഞ്ഞ ഒരു വ്യക്തിയാണ് ഇപ്പോൾ ആരോഗ്യകാര്യങ്ങളുടെ സ്വയം പ്രഖ്യാപിത അപ്പോസ്തലൻ ആവുന്നത്.

ഡിഫ്‌തീരിയാ കാലത്തെ കച്ചവടം !


മണിചെയിൻ മാതൃകയിൽ കച്ചവടമില്ലെന്നും ബാബാ രാംദേവിന്റെ ബിസിനസിനോട് സാദൃശ്യമുണ്ടെന്ന് പറയരുത് എന്നുമാണ് വടക്കഞ്ചേരി പറയുന്നത്. എന്നാൽ ഡിഫ്തീരിയ ഭയാനകമായി പടർന്നു പിടിക്കുന്ന ഈ കാലത്തും വടക്കഞ്ചേരിയുടെ കച്ചവടം എങ്ങനെയെന്നു നോക്കുക. ഡിഫ്തീരിയ ബാധ ഉണ്ടാവുമ്പോൾ തൊണ്ടയിൽ കട്ടിയുള്ള ചർമം കണക്കെ രൂപപ്പെടുകയും ശ്വാസം മുട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഉണ്ടാവുന്നത് നമ്മൾ ഉപയോഗിക്കുന്ന ടൂത്ത്‌പെയ്സ്റ്റ് കൊണ്ടാണത്രേ!

ടൂത്ത്‌പെയ്സ്റ്റിലുള്ള 'സോഡിയം ലാറിൻസൾഫേയ്റ്റ്' ആണ് ഈ പാട തൊണ്ടയിൽ ഉണ്ടാവാൻ കാരണമാകുന്നതെന്ന് വടക്കഞ്ചേരിയുടെ ആരാധകനായ ഒരു വ്യക്തി, ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ള ആൾ, നാരദാ ന്യൂസിനോട് പറഞ്ഞു. ഇതിനുള്ള പ്രതിവിധിയും അയാൾ തന്നെ ഉപദേശിച്ചു. ടൂത്ത്‌പെയ്സ്റ്റ് വർജിക്കുക. പകരമായി വടക്കഞ്ചേരിയുടെ 'അഗ്നി' ടൂത് പൌഡർ ഉപയോഗിക്കുന്നത് അത്യുത്തമമാണത്രെ. ഈ വിവരം പരമാവധി ആളുകളോട് പറയാനും മറന്നില്ല കക്ഷി. ഇതിനെ മണിചെയിൻ മാതൃകയിൽ ഉള്ള കച്ചവടം എന്നല്ലാതെ എന്ത് വിളിക്കാൻ?

[caption id="attachment_34069" align="aligncenter" width="640"]അഗ്നി ടൂത്ത് പൗഡർ നേച്ചർ ലൈഫ് ഇന്റർനാഷണലിന്റെ ഓൺലൈൻ മാർക്കറ്റിങ് കാർട്ടിൽ അഗ്നി ടൂത്ത് പൗഡർ നേച്ചർ ലൈഫ് ഇന്റർനാഷണലിന്റെ ഓൺലൈൻ മാർക്കറ്റിങ് കാർട്ടിൽ[/caption]

ഇനി ഇതിന്റെ ശാസ്ത്രീയത നോക്കാം. നാച്വർ ലൈഫ് ഇന്റർനാഷനലിന്റെ വെബ്‌സൈറ്റിൽ പ്രൊഡക്ടുകൾ എന്ന പേജിലാണ് അഗ്നി ടൂത് പൗഡറിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അതിന്റെ വിവരണത്തിൽ ആണ് മുകളിൽ പറഞ്ഞ 'സോഡിയം ലാറിൻസൾഫേയ്റ്റ്' എന്ന മാരക വസ്തു ടൂത് പെയ്സ്റ്റുകളിൽ ഉണ്ട് എന്ന് പറഞ്ഞിട്ടുള്ളത്. 'Sodium larinsulfate' എന്നാണ് വെബ്‌സൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന പദം. വെബ്‌സൈറ്റിൽ ഇത് ഡിഫ്തീരിയ ഉണ്ടാക്കും എന്നൊന്നും പറഞ്ഞിട്ടില്ലെങ്കിലും ഇപ്പോഴുള്ള പ്രചാരണം അതാണ്. എന്നാൽ യഥാർത്ഥത്തിൽ Sodium larinsulfate എന്ന ഒരു വസ്തു ഇല്ല. പകുതി അറിവ് മാത്രം ഉപയോഗിച്ച് ഈ ടെക്സ്റ്റ് എഴുതിയ ആളുകൾ ഒരുപക്ഷെ ഉദ്ദേശിച്ചിട്ടുണ്ടാവുക 'sodium lauryl sulphate' ആയിരിക്കാം. സോഡിയം ലോറിൽ സൾഫേയ്റ്റ് ചിലരിൽ അലർജി ഉണ്ടാക്കാൻ ഇടയുണ്ട്. ഇനിയിപ്പോൾ ഉണ്ടായത് ഡിഫ്തീരിയ അല്ലെന്നും തൊണ്ടയിലെ അലർജി മാത്രമാണ് എന്നൊക്കെ പറഞ്ഞു കളയുമോ ആവോ?

ബ്രാൻഡ് ബിൽഡിങ് പാർട്‌ണർമാർ എവിടെ?

നാച്വറൽ ലൈഫ് ഇന്റർനാഷനലിന്റെ ബിസിനസ് പ്രമോട്ട് ചെയ്യുന്നത് അൻവിത ടൂർ റ്റു ഹെൽത്ത് എന്ന സ്ഥാപനമായിരുന്നു. ഇതുകൂടാതെ മെഡിഗുരു.കോമിന്റെ സോഫ്ട്‍വെയർ ടൂളുകളും ഉപയോഗിച്ചിരുന്നു. ആധുനിക മരുന്നുകളെയും വന്ധ്യതാ ചികിത്സാ സ്ഥാപനങ്ങളെയും പ്രമോട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ തന്നെ അവയ്‌ക്കെതിരെ വാദിക്കുന്ന വടക്കഞ്ചേരിയുടെ കച്ചവടത്തിന്റെയും പ്രമോട്ടർമാരാകുന്ന സാഹചര്യം നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിൽ എന്ത് തെറ്റാണ് ഉള്ളത് എന്ന മറുചോദ്യം വടക്കഞ്ചേരിയും സൈബർ ചാവേറുകളും ഉയർത്തി.

എന്നാൽ നാരദാ ന്യൂസ് വെളിപ്പെടുത്തലുകൾ വന്നതിന് തൊട്ടു പിന്നാലെ നാച്വർ ലൈഫ് ഇന്റർനാഷനലിന്റെ വെബ്‌സൈറ്റിൽ നിന്നും അൻവിത ടൂർ റ്റു ഹെൽത്ത്, മെഡിഗുരു.കോം എന്നീ ബ്രാൻഡുകളുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടു!

ദിവ്യാദ്ഭുത രോഗശാന്തിശുശ്രൂഷ തന്നെ വടക്കഞ്ചേരി ചികിത്സകളും

ദൈവത്തിൽ അർപ്പിക്കപ്പെട്ടിട്ടുള്ള വ്യക്തിയുടെ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് ദൈവാനുഗ്രഹത്താൽ രോഗം മാറുന്നുവെന്ന തോന്നൽ രോഗിയിൽ നിർമിച്ചെടുക്കുക എന്നതാണ് ദിവ്യാദ്ഭുത രോഗശാന്തി ശുശ്രൂഷയുടെ രഹസ്യം. അതിൽ നിന്നും വലിയ വ്യത്യാസമൊന്നും വടക്കഞ്ചേരിയുടെ ചികിത്സാ രീതിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

യൂട്യൂബിൽ തന്നെ ലഭ്യമായിട്ടുള്ള ഈ വീഡിയോ നോക്കുക.ഈ വർഷം ആദ്യം നടന്ന ചുങ്കത്തറ കൺവെൻഷനിൽ ജേക്കബ് വടക്കഞ്ചേരി നടത്തുന്ന പ്രസംഗം കേൾക്കുക. ബൈബിൾ വചനങ്ങൾ ഉരുവിട്ടും, തന്റെ ചികിത്സാരീതികൾക്ക് ദൈവത്തെ കൂട്ടുപിടിച്ചും നടത്തുന്ന പ്രസംഗം കേൾക്കുക.

സുന്നി ഓൺലൈൻ ക്ലാസിന്റെ കീഴിലുള്ള കേരളം മലബാർ ഇസ്‌ലാമിക് ക്ലാസ്‌റൂമിൽ ജേക്കബ് വടക്കഞ്ചേരി നടത്തുന്ന പ്രഭാഷണമാണ് അടുത്തത്. പ്രവാചകനെ ഉൾപ്പെടെ ഉദാഹരിച്ചുകൊണ്ട് തന്റെ ചികിത്സാരീതിയെ ന്യായീകരിക്കുന്ന വടക്കഞ്ചേരി സ്റ്റൈൽ ഈ പ്രസംഗത്തിൽ കേൾക്കാം.സെമിറ്റിക് മത വിശ്വാസികളെ കൂടുതലായും വാക്സിൻ വിരുദ്ധതയിലേക്ക് തള്ളിവിടാൻ വടക്കഞ്ചേരി നടത്തുന്ന 'ദിവ്യാദ്ഭുത രോഗശാന്തി' ശുശ്രൂഷകളുടെ ഉദാഹരണങ്ങൾ തന്നെയാണ് ഇവ.

റേഡിയേഷൻ ചികിത്സ സ്വീകരിച്ച ആസ്ത്മാ രോഗി!

ദൂരദർശന്റെ തത്സമയ പരിപാടിയിൽ രോഗി ചികിത്സാപ്പിഴവുമൂലം മരിച്ചു എന്ന പ്രേക്ഷകന്റെ ചോദ്യത്തിൽ നിന്നും ജേക്കബ് വടക്കഞ്ചേരി വ്യക്തമായ ഉത്തരം നൽകാതെ
ഒളിച്ചോടുന്ന ദൃശ്യങ്ങൾ
നാരദാ ന്യൂസ് പുറത്ത് വിട്ടിരുന്നു.

തനിക്കു സംഭവിക്കുന്ന ചികിത്സാ പിഴവുകളെ രോഗി മുൻപ് സ്വീകരിച്ച ചികിത്സയുടെ പിഴവായി ചിത്രീകരിക്കുന്ന അടവ് മുൻ ലേഖനത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. അതിനെ ശരിവെക്കുന്ന രീതിയിലാണ് വടക്കഞ്ചേരി ഇപ്പോൾ ന്യായീകരണങ്ങൾ നൽകുന്നത്. മുൻപ് റേഡിയേഷൻ ബാധിച്ച് ക്ഷീണിച്ച രോഗി മരിക്കുകയായിരുന്നുവത്രെ. ആസ്ത്മാ രോഗിക്ക് റേഡിയേഷൻ നൽകുന്ന ചികിത്സാ രീതി ഏതായാലും ഭയാനകം തന്നെ!

ഏഷ്യാനെറ്റ് ചാനലിന്റെ സുപ്രഭാതം പരിപാടിയിൽ ജയകൃഷ്ണൻ മാസ്റ്ററുടെ വധത്തിന് ദൃക്‌സാക്ഷികളാവേണ്ടി വന്ന കുട്ടികളെ വെടി വച്ച് കൊല്ലുന്നതാണ് നല്ലത് എന്ന് വടക്കഞ്ചേരി പറയുന്ന ദൃശ്യങ്ങളും നാരദാ ന്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് നാക്കുപിഴയായി ചൂണ്ടിക്കാട്ടുകയാണ് വടക്കഞ്ചേരിയും ഭക്തന്മാരും. സമീപകാലത്ത് ഡിഫ്തീരിയ ബാധിച്ച് കുട്ടികൾ മരിച്ചപ്പോൾ 'അവരെ തട്ടിയതാണ്' എന്ന് എഴുതിയ വടക്കഞ്ചേരി, മുൻപ് സംഭവിച്ചത് വെറുമൊരു നാക്കുപിഴ മാത്രമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. അത് വടക്കഞ്ചേരിയുടെ സാമാന്യബോധം മാത്രമാണ്.

റിംഹാൻസ്; അശാസ്ത്രീയ വൈദ്യത്തിന്റെ നിർമാണശാല

തന്റെ ചികിത്സാ രീതികൾ കുറ്റമറ്റതാണ് എന്ന് പ്രഖ്യാപിക്കുന്ന സ്വയം പ്രഖ്യാപിത ഡോക്റ്റർമാർ വടക്കാഞ്ചേരിയിൽ മാത്രം ഒതുങ്ങുന്നതല്ല. തൃശൂർ ഒളരിയിൽ പ്രവർത്തിക്കുന്ന റിംഹാൻസ് (RIMHANS)
എന്ന സ്ഥാപനം ഇത്തരം ഒട്ടനവധി ആളുകളെ അടവച്ചു വിരിയിച്ചിട്ടുണ്ട്.

[caption id="attachment_34068" align="aligncenter" width="640"]റിംഹാൻസിന്റെ വെബ് സൈറ്റിൽ നിന്ന് റിംഹാൻസിന്റെ വെബ് സൈറ്റിൽ നിന്ന്[/caption]

പേരുകേട്ടാൽ പെട്ടന്ന് നിംഹാൻസിനോട് സാദൃശ്യം തോന്നും. നാഷണൽ ഇൻസ്റ്റിറ്റിയൂട് ഓഫ് മെൻറ്റൽ സയൻസസ് (NIMHANS) കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഉന്നത പഠന ഗവേഷണ കേന്ദ്രമാണ്. റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്, ആൾട്ടർനെറ്റ് ആൻഡ് നാച്വറൽ സയൻസസ് എന്നതാണ് റിംഹാൻസിന്റെ പൂർണരൂപം. സാദൃശ്യമുള്ള പേരുനൽകി നടത്തുന്ന കൺകെട്ടുവിദ്യയെ ഡിസപ്ഷൻ ടെക്നിക് എന്നു മാജിക്കുകാരും സ്പൂഫിങ് അറ്റാക്ക് എന്ന് ഇന്റർനെറ്റ് വിദഗ്ദ്ധരും പറയും. ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ബോർഡിൽ പണ്ട് ഇന്ത്യ ഗവൺമെന്റ് അംഗീകൃതം എന്നു ചേർത്തിരുന്നതുപോലെയുള്ള പരിപാടി.

നെതെർലണ്ടിലും നേപ്പാളിലും അമേരിക്കയിലും കാനഡയിലും എല്ലാം ഉള്ള 15 റിട്രീറ്റ്മെന്റ്, യോഗ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അഫിലിയേഷൻ ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘടനക്ക് സ്വദേശത്ത് ഒരു യൂണിവേഴ്സിറ്റിയുടെ അംഗീകാരം പോലും ഇല്ല. ഡോ. പി എം ജവാഹർലാൽ ഡയറക്ടർ ആയുള്ള ഈ സ്ഥാപനത്തിലെ നാച്വറോപ്പതി ഡിപ്പാർട്മെന്റിലെ ഇന്റർനാഷണൽ ഫാക്കൽറ്റി ആണ് ജേക്കബ് വടക്കഞ്ചേരി. അനേകം അന്താരാഷ്‌ട്ര എൻജിഒകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം.

വേണ്ടത് ശക്തമായ ബോധവത്‌കരണവും ശാസ്ത്രബോധം വളർത്തലും

വാക്സിൻ വിരുദ്ധത കൊണ്ട് ഏറ്റവും അധികം ലാഭം ഉണ്ടാക്കാൻ പോകുന്നത് മരുന്ന് കമ്പനികളും ആശുപത്രികളും തന്നെയാണ്. പത്തോ ഇരുപതോ രൂപ വിലവരുന്ന വാക്സിനുകൾ നിർമിക്കുന്നതിനേക്കാൾ മരുന്ന് കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ കഴിയുക അതെ രോഗം വന്നു കഴിഞ്ഞാൽ ഉപയോഗിക്കേണ്ടുന്ന ആയിരക്കണക്കിന് രൂപയുടെ മരുന്നുകൾ നിർമിക്കുമ്പോഴാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു വരുന്ന വാക്സിൻ വിരുദ്ധ എൻജിഒകളുടെ പ്രവർത്തനവും പ്രചാരണവും സമാനമാകുന്നത് യാദൃച്ഛികം ആണ് എന്ന് കരുതാൻ കഴിയില്ല.

ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ സർക്കാർ മരുന്ന് ലോബിക്ക് വേണ്ടി അത് ചെയ്യുന്നു എന്ന പ്രചാരണം നടത്താൻ അനുയായികൾ ഇപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു. അങ്ങനെ ഉണ്ടായാൽ കൂടുതൽ പേര് വാക്സിൻ വിരുദ്ധതയിലേക്ക് നീങ്ങുന്ന അവസ്ഥ ഉണ്ടാകും.

അതുകൊണ്ടുതന്നെയാണ് സർക്കാർ അത്തരം കടുത്ത നടപടികളിലേക്ക് നീങ്ങാത്തത്. ശക്തമായ ശാസ്ത്ര അവബോധം സമൂഹത്തിൽ ഉണ്ടാക്കുക എന്നത് മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരേ ഒരു പോംവഴി.

Story by
Read More >>