എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ വിജിലന്‍സ് സ്വതന്ത്രമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

സംസ്ഥാനത്ത് വിജിലന്‍സിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന പരിശോധനകള്‍ മുന്നറിയിപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നറിയിപ്പ് കണ്ട് പഠിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജേക്കബ് തോമസ് സൂചിപ്പിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ വിജിലന്‍സ് സ്വതന്ത്രമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ വിജിലന്‍സ് സ്വതന്ത്രമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുന്‍ സര്‍ക്കാരിനെപ്പോലെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ല ഈ സര്‍ക്കാരിനു കീഴില്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിജിലന്‍സിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന പരിശോധനകള്‍ മുന്നറിയിപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നറിയിപ്പ് കണ്ട് പഠിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജേക്കബ് തോമസ് സൂചിപ്പിച്ചു. സംസ്ഥാനത്ത് വിജിലന്‍സ് വകുപ്പിന്റെ കീഴില്‍ നടക്കുന്ന പരിശോധനകളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More >>