കേസില്‍ ജനങ്ങളാഗ്രഹിക്കുന്ന ശക്തമായ അന്വേഷണമുണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണ ചുമതല എസ്പി ആര്‍ സുകേശനല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഡിവൈഎസ്പി നജ്മല്‍ ഹസനാണ് അന്വേഷണ ചുമതല. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്ന് കേസ് ഡയറിയില്‍ തന്നെ സൂചനയുണ്ട്. അതിനാലാണ് ഡയറി കോടതിയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

കേസില്‍ ജനങ്ങളാഗ്രഹിക്കുന്ന ശക്തമായ അന്വേഷണമുണ്ടാകുമെന്ന് പുതിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും. വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണ ചുമതല എസ്പി ആര്‍ സുകേശനല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഡിവൈഎസ്പി നജ്മല്‍ ഹസനാണ് അന്വേഷണ ചുമതല. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്ന് കേസ് ഡയറിയില്‍ തന്നെ സൂചനയുണ്ട്. അതിനാലാണ് ഡയറി കോടതിയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന ആര്‍. സുകേശന്റെ ഹര്‍ജി ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്.

Read More >>