നാദാപുരം അസ്ലം കൊലപാതകം ടിപി മോഡല്‍ കൊലയെന്ന് ആരോപണം; അക്രമികളുടെ വാഹനം തിരിച്ചറിഞ്ഞതായി സൂചന

ആക്രമണം നടന്ന രീതി, അസ്ലമിനേറ്റ വെട്ടുകള്‍, കൊലയാളി സംഘം രക്ഷപ്പെട്ട വിധം എന്നിവ പരിശോധിക്കുമ്പോള്‍ അക്രമികള്‍ പ്രൊഫെഷണല്‍ കൊലയാളി സംഘത്തില്‍ പെട്ടവര്‍ ആയിരിക്കാന്‍ ഇടയുണ്ടെന്നാണ് കുറ്റാന്വേഷണ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.ആക്രമണ രീതി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക മാധ്യമങ്ങള്‍ ഇപ്പോള്‍ നടന്നത് ടിപി മോഡല്‍ കൊലപാതകം ആണെന്ന് ആരോപണം ഉന്നയിക്കുന്നത്.

നാദാപുരം അസ്ലം കൊലപാതകം ടിപി മോഡല്‍ കൊലയെന്ന് ആരോപണം; അക്രമികളുടെ വാഹനം തിരിച്ചറിഞ്ഞതായി സൂചന

കോഴിക്കോട്: നാദാപുരം കാളിയറമ്പത്ത് മുഹമ്മദ് അസ്ലം കൊല്ലപ്പെട്ടത് ടിപി ചന്ദ്രശേഖരന്‍ കൊലപാതക മോഡലില്‍ ആണെന്ന് പ്രാദേശിക മാധ്യമങ്ങള്‍. ആക്രമണ രീതി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക മാധ്യമങ്ങള്‍ ഇപ്പോള്‍ നടന്നത് ടിപി മോഡല്‍ കൊലപാതകം ആണെന്ന ആരോപണം ഉന്നയിക്കുന്നത്. പോലീസും സമാനമായ സൂചനകള്‍ നല്‍കിയെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തിന് ഉപയോഗിച്ച ഇന്നോവ കണ്ണൂര്‍ രജിസ്‌ട്രേഷന്‍ വാഹനമാണെന്ന് തിരിച്ചറിഞ്ഞതായും സൂചനകള്‍ ഉണ്ട്.


കൊലപാതകം നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. അസ്ലമിന്റെ
കൂടെയുണ്ടായിരുന്ന പുളിയാവിലെ ഷാഫിയെ മാറ്റി നിര്‍ത്തി അസ്ലമിനെ കൃത്യമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അസ്ലമിന്റെ ഇടതു കൈപ്പത്തി അറ്റു തൂങ്ങിയിരുന്നു. കൊലപാതകം നടത്തി സംഘം വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.
ആക്രമണം നടന്ന രീതി, അസ്ലമിനേറ്റ വെട്ടുകള്‍, കൊലയാളി സംഘം രക്ഷപ്പെട്ട വിധം എന്നിവ പരിശോധിക്കുമ്പോള്‍ അക്രമികള്‍ പ്രൊഫെഷണല്‍ കൊലയാളി സംഘത്തില്‍ പെട്ടവര്‍ ആയിരിക്കാന്‍ ഇടയുണ്ടെന്നാണ് കുറ്റാന്വേഷണ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

Read More >>