ഇസ്ലാമിനെ അക്രമ മതമായി കാണുന്നത് ശരിയല്ലെന്ന് മാര്‍പാപ്പ

ഇസ്ലാംമതത്തെ ഹിംസാത്മക മതമായി കാണുന്നത് ശരിയല്ലെന്നും അത് സത്യമല്ലെന്നും മാര്‍പാപ്പ പറഞ്ഞു.

ഇസ്ലാമിനെ അക്രമ മതമായി കാണുന്നത് ശരിയല്ലെന്ന് മാര്‍പാപ്പ

ഇസ്ലാം മതത്തെ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നതിനെതിരെ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ മതവിഭാഗങ്ങളിലും തീവ്ര മതമൗലികവാദികളുടെ ചെറു വിഭാഗം ഉണ്ടാകുമെന്നും മാര്‍പാപ്പ പറഞ്ഞു.

ഇസ്ലാംമതത്തെ ഹിംസാത്മക മതമായി കാണുന്നത് ശരിയല്ലെന്നും അത് സത്യമല്ലെന്നും മാര്‍പാപ്പ പറഞ്ഞു.

എല്ലാ ദിവസവും ഇസ്ലാം മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ച് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇസ്ലാമിക അക്രമങ്ങളെ കുറിച്ച് പറയുമ്പോള്‍ കത്തോലിക്കന്‍ അക്രമങ്ങളെ കുറിച്ചും എനിക്ക് പറയേണ്ടി വരും.


ഇസ്ലാം മത പുരോഹതിന്മാര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാകും. സമാധാനമാണ് അവര്‍ തേടുന്നത്.

ഇസ്ലാമിന്റെ പേരില്‍ ഐഎസ് നടത്തുന്ന ആക്രമങ്ങളെ അപലപിച്ച മാര്‍പാപ്പ ഐഎസ് യഥാര്‍ത്ഥ ഇസ്ലാമല്ലെന്നും പറഞ്ഞു.

ഇസ്ലാം മതം ഭീകരവാദമാണെന്ന് പറയുന്നത് തെറ്റാണ്. അതില്‍ യാഥാര്‍ത്ഥ്യമില്ല. ഭീകാരക്രമങ്ങളെ അപലപിക്കുമ്പോള്‍ എന്തുകൊണ്ട് ഇസ്ലാമിനെ പരാമര്‍ശിക്കുന്നില്ലെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മാര്‍പാപ്പയുടെ മറുപടിയായിരുന്നു ഇത്.

Read More >>