ഭൂകമ്പമുഖത്ത് നിന്നും ശാന്തമായി വിടവാങ്ങല്‍ സന്ദേശം അയക്കുന്ന കന്യാസ്ത്രീയുടെ ചിത്രം വൈറലാകുന്നു

"എല്ലാം അവസാനിച്ചു എന്ന് ഞാന്‍ കരുതി..പക്ഷെ അത് അവസാനം ആയിരുന്നില്ല.." സിസ്റ്റര്‍ പറയുന്നു

ഭൂകമ്പമുഖത്ത് നിന്നും ശാന്തമായി വിടവാങ്ങല്‍ സന്ദേശം അയക്കുന്ന കന്യാസ്ത്രീയുടെ ചിത്രം വൈറലാകുന്നു

ഓരോ ദുരന്തങ്ങളും ലോകശ്രദ്ധ പിടിച്ചുപറ്റുന്നത് പലപ്പോഴും ചിത്രങ്ങളിലൂടെയായിരിക്കും. ഇറ്റലിയെ നടുക്കിയ ഭൂകമ്പത്തെ ഇപ്പോള്‍ ലോകചര്‍ച്ചാ വിഷയമാക്കുന്നത് രക്തം പുരണ്ട ശിരോവസ്ത്രവുമായി കൂട്ടുകാര്‍ക്ക് വിടവാങ്ങല്‍ സന്ദേശം അയക്കുന്ന ഒരു കന്യാസ്ത്രീയുടെ ചിത്രമാണ്.

അല്‍ബേനിയയിലെ സിസ്റ്റര്‍ മാര്‍ജാന ലെഷി എന്ന 35 വയസുള്ള കന്യാസ്ത്രീയുടെ ഈ ചിത്രമാണ് വൈറലാകുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ 3.30 തോടെ നടന്ന ഭൂകമ്പത്തില്‍ സിസ്റ്റര്‍ താമസിച്ചിരുന്ന കോണ്‍വെന്റിന്‍റെ ഭിത്തികള്‍ പൂര്‍ണ്ണമായും തകര്‍ന്നുവീണിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ ആയിരുന്നു അതെന്ന് സിസ്റ്റര്‍ മാര്‍ജാന ഓര്‍മ്മിക്കുന്നു. മാലാഖ എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചുക്കൊണ്ടു വന്നത്.


വിശുദ്ധക്രൂശീകരണ ദേവാലയത്തിന് സമീപമുള്ള വൃദ്ധസദനത്തിലെ അന്തേവാസികളുടെ പരിചരണത്തിനുള്ള ചുമതലയിലായിരുന്നു സിസ്റ്റര്‍ മാര്‍ജാനയും കൂട്ടാളികളും. അപകടം നടന്നയുടനെ ഉറക്കെ നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല.

രക്ഷപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാതെയിരുന്നപ്പോള്‍ ഞാന്‍ സുഹൃത്തുകള്‍ക്ക് വിടവാങ്ങല്‍ സന്ദേശങ്ങള്‍ അയച്ചു. ഈ ലോകത്തിലെ യാത്ര അവസാനിക്കുന്നു..വിട! എന്നായിരുന്നു സന്ദേശം. വീട്ടുകാര്‍ക്ക് ഈ സന്ദേശം അയക്കാന്‍ ഞാന്‍ മടിച്ചു. അതുതന്നെ എന്‍റെ പിതാവിന് കനത്ത ആഘാതം ഏല്‍പ്പിക്കും എന്ന് ഞാന്‍ ഭയപ്പെട്ടു. ഞാന്‍ മരണത്തിന് തയ്യാറെടുത്തു." അപകടത്തില്‍ നിന്ന് രക്ഷപെട്ട സിസ്റ്റര്‍ മാര്‍ജാന പിന്നീട് ലോകമാധ്യമങ്ങളോട് പ്രതികരിച്ചു.

അപ്രതീക്ഷമായിട്ടാണ് ഒരു യുവാവ് തന്‍റെ പേര് വിളിച്ചുക്കൊണ്ട് അന്വേഷിച്ചു എത്തുന്നതും തുടര്‍ന്ന് തന്നെ രക്ഷിക്കുന്നതും. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തന്നെ അയാള്‍ വലിച്ചുപുറത്തിട്ടു. അപ്പോഴും ഭൂകമ്പം അവസാനിച്ചിരുന്നില്ല. ജീവന്‍ തിരിച്ചുക്കിട്ടി എന്ന് സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സിസ്റ്റര്‍ മാര്‍ജിയാന തെരുവിലിരുന്നു ശാന്തമായി സന്ദേശങ്ങള്‍ അയക്കുന്ന ചിത്രമാണ് ഇപ്പോള്‍ ലോകമെബാടും വൈറലാകുന്നത്.

സിസ്റ്റര്‍ മാര്‍ജിയാന അപകടത്തെ അതിജീവിച്ചെങ്കിലും ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടവര്‍. ആ കെട്ടിടത്തില്‍ ഉണ്ടായിരുന്ന മറ്റു 7 പേരും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മാസിമോ പെര്‍ക്കോസി എന്ന ഫോട്ടോഗ്രഫറാണ് ഈ ചിത്രം പകര്‍ത്തിയിട്ടുള്ളത്. അപകടത്തെ അതിജീവിച്ച സിസ്റ്റര്‍ മാര്‍ജിയാന വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും, ഇനി റോമിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്യുകയാണ്.

സെപ്റ്റംബര്‍ 4 ന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഈ യാത്ര. അല്‍ബേനിയന്‍ സ്ത്രീകളുടെ കരുത്താണ് മദര്‍ തെരേയുടെ ജീവിതം എന്ന് സിസ്റ്റര്‍ മാര്‍ജിയാന പറയുന്നു.
"എല്ലാം അവസാനിച്ചു എന്ന് ഞാന്‍ കരുതി..പക്ഷെ അത് അവസാനം ആയിരുന്നില്ല.."

മരണത്തോളം നടക്കുകയും, മാനസികമായി അതിന് തയ്യാറെടുക്കുകയും ചെയ്തതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ സിസ്റ്റര്‍ മാര്‍ജിയാന ഇറ്റലിയില്‍ നടന്ന ഭൂകമ്പത്തിന്‍റെ മുഖമായി ലോകം ചര്‍ച്ച ചെയ്യുന്നു.

Read More >>