കെഎസ്‌യു പുനഃസംഘടനയിൽ പൊട്ടിത്തെറി; സംസ്ഥാന സെക്രട്ടറിമാരും ജില്ലാ പ്രസിഡന്റുമാരും രാജി വച്ചൊഴിയുന്നു

സംസ്ഥാന സെക്രട്ടറിമാരായ ബിനു ചുള്ളിയിലും മഞ്ജുക്കുട്ടനും രാജിവെച്ചു. പുനഃസംഘടന യിൽ വ്യാപകമായ പ്രതിഷേധമാണ്‌ സംസ്ഥാന തലത്തിൽ ഉണ്ടായിരിക്കുന്നത്‌.

കെഎസ്‌യു പുനഃസംഘടനയിൽ പൊട്ടിത്തെറി; സംസ്ഥാന സെക്രട്ടറിമാരും ജില്ലാ പ്രസിഡന്റുമാരും രാജി വച്ചൊഴിയുന്നു

ഇന്നലെ നടന്ന പുനസംഘടനയെ തുടർന്ന് സംസ്ഥാന കെഎസ്‌യു വിൽ പൊട്ടിത്തെറി. സംസ്ഥാന സെക്രട്ട്രിമാരായ ബിനുചുള്ളിയിലും, മഞ്ജുക്കുട്ടനും രാജിവെച്ചു. പുനസംഘടന യിൽ വ്യാപകമായ പ്രതിഷേധമാണ്‌ സംസ്ഥാന തലത്തിൽ ഉണ്ടായിരിക്കുന്നത്‌.


manju-kuttan


നിലവിൽ വി.എസ്‌ ജോയ്‌ നയിക്കുന്ന കെ.എസ്‌.യു സംസ്ഥാന കമ്മറ്റിയുടെ കാലാവധി  കഴിഞ്ഞിട്ട്‌ രണ്ടര വർഷക്കാലത്തൊളമായി. നാലര വർഷക്കാലമായി പുനസംഘടന നടക്കാത്തതിൽ കെഎസ്‌യു വിൽ മുറുമുറുപ്പ്‌ ശക്തമായിരുന്നു. ടിഎൻ പ്രതാപനും, മാത്യു കുഴൽനാടനും കഴിഞ്ഞ ദിവസങ്ങളിൽ പരസ്യമായി കെഎസ്‌യു സംസ്ഥാന നേതൃത്വത്തെ വിമർശിച്ചിരുന്നു.പുനസംഘടന നടക്കാത്തതിൽ പ്രതിഷേധിച്ച്‌ മലപ്പുറം,കണ്ണൂർ ജില്ലാ പ്രസിഡന്റുമാർ രാജിവെച്ചതോടെ സ്ഥിതി സങ്കീർണ്ണമായി. ഇതിനെ തുടർന്ന് മുഖം രക്ഷിക്കാൻ സംസ്ഥാന പ്രസിഡന്റും, വൈസ്‌ പ്രസിഡന്റും നടത്തിയ നീക്കമാണ്‌ സംഘടനയിൽ പൊട്ടിത്തെറിക്ക്‌ കാരണമായിരിക്കുന്നത്‌.നിലവിലുള്ള ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന സെക്രട്ട്രിമാരാക്കിയും, ചില സംസ്ഥാന സെക്രട്ടറിമാരെയും, ജില്ലാ സെക്രട്ടറിമാരെയും പുതിയ ജില്ലാ പ്രസിഡന്റുമാരായും നിയമിച്ച്‌ ഇന്നലെ വി.എസ്‌ ജോയ്‌ വാർത്താക്കുറിപ്പ്‌ ഇറക്കിയിരുന്നു. ഇത്‌ മതിയായ കൂടിയാലൊചനയില്ലാതെയും, തങ്ങളുടെ സ്ഥാനം സംരക്ഷിക്കാനുമായി പ്രസിഡന്റും വൈസ്‌ പ്രസിഡന്റും ചെയ്ത്‌ വേലയാണെന്ന് വിമത വിഭാഗം പറയുന്നു.


ഇത്‌ വിടി ബൽറാം എംഎൽഎ അടക്കം പരസ്യമായി വിമർശിച്ചിരുന്നു ഇതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിമാരായ ബിനു ചുള്ളിയിലും മഞ്ജുക്കുട്ടനും രാജി പ്രഖ്യാപിച്ചത്‌.കൂടുതൽ സംസ്ഥാന- ജില്ലാ ഭാരവാഹികൾ രാജിവെച്ച്‌ തുടങ്ങിയതോടെ സംസ്ഥാന കെഎസ്‌യു വിൽ സ്ഥിതി സങ്കീർണ്ണമായിരിക്കുകയാണ്‌.


Read More >>