ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ : മൂന്നാം സീസണ്‍ ഒക്ടോബര്‍ 1-ന് ആരംഭിക്കുന്നു

ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി മത്സരിക്കും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ : മൂന്നാം സീസണ്‍ ഒക്ടോബര്‍ 1-ന് ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ (ഐ.എസ്.എല്‍) മൂന്നാം സീസണ്‍ മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നിന് തുടക്കമാകും.ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഉദ്ഘാടന  മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി മത്സരിക്കും.

സീസണിലെ മറ്റു മത്സരങ്ങളുടെ ക്രമം ഉത്ഘാടന മത്സരത്തിനുശേഷം പ്രഖ്യാപിക്കും.കോച്ച് സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തില്‍ അടുത്ത മാസം ആദ്യം ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലനം തുടങ്ങും. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി നടന്ന മത്സരത്തില്‍  3-1ന് ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമായി കേരള ബ്ലാസ്റ്റെഴ്സ് ടീമിന്റെ പരിശീലനം പുരോഗമിക്കുകയാണ്.

Read More >>