ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ ഷഹറാം അമീരിയെ തൂക്കിലേറ്റി

ആറുവര്‍ഷമായി ഇറാനിലെ തടവറയിലായിരുന്ന അമീരിയെ തൂക്കിലേറ്റിയ വിവരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് മാധ്യമങ്ങളെ അറിയിച്ചത്.

ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ ഷഹറാം അമീരിയെ തൂക്കിലേറ്റിഇറാന്‍:  തടവിലായിരുന്ന  ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ ഷഹറാം അമീരിയെ തൂക്കിലേറ്റി. ഓഗസ്റ്റ് മൂന്നാം തീയതി അമീരിനെ വധശിക്ഷയ്ക്ക് വിധേയനാക്കി എന്നാണ് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന്റെ തലേദിവസം കുടുംബത്തിന് അമീരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കിയിരുന്നു.

2009ല്‍ സൗദിഅറേബ്യയില്‍ തീര്‍ഥാടനത്തിന് പോയിരുന്ന അമീരിയെ കാണാതാവുകയും പിന്നീട് അദ്ദേഹം വാഷിംഗ്ടണില്‍ ഉണ്ട് എന്ന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. അവിടെനിന്ന് അമീരി പ്രസിദ്ധീകരിച്ച വീഡിയൊകളിലൂടെ താന്‍ അമേരിക്കന്‍-സൗദി ഏജന്റുകളുടെ തടവില്‍ ആണെന്നും, കടുത്ത മാനസിക സമ്മര്‍ദ്ദം ചെലുത്തി ഇറാനിയന്‍ ആണവ രഹസ്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൈമാറാന്‍ നിര്‍ബന്ധിക്കുകയാണ് എന്നാണുമാണ് അമീരി പറയുന്നത്. മറ്റൊരു വീഡിയൊയിലൂടെ തനിക്ക് അരിസോണയില്‍പഠിക്കന്‍ താല്‍പര്യമുണ്ടെന്നും അതുകഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് വരാന്‍ താല്‍പര്യമുണ്ടെന്നും അമീരി പറഞ്ഞിരുന്നു.

പിന്നീട് 2010ല്‍ ഇറാനിലേക്ക് തിരിച്ചെത്തിയ അമീരിക്ക്‌ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. അതിനുശേഷം അമീരിവീണ്ടും അപ്രത്യക്ഷനാവുകയും പിന്നീട് അദ്ദേഹം തടവറയില്‍ ആണ് എന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയുമായിരുന്നു.

Read More >>